തിരുവനന്തപുരം കോർപറേഷനിലെ വെള്ളാർ ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശവാർഡിലെ ഉപതെരഞ്ഞെടുപ്പ് വ്യാഴാഴ്‌ച നടക്കും. വോട്ടെണ്ണൽ വെള്ളിയാഴ്‌ചയാണ്. 23 വാർഡിലായി 32,512 വോട്ടർമാരുണ്ട്. 15,298 പുരുഷന്മാരും 17,214 സ്ത്രീകളും.
തെരഞ്ഞെടുപ്പു നടക്കുന്ന വാർഡുകൾ (ബ്രാക്കറ്റിൽ വാർഡ് നമ്പർ).
തിരുവനന്തപുരം: കോർപറേഷനിലെ വെള്ളാർ (64), ഒറ്റശേഖരമംഗലം കുന്നനാട് (13), പൂവച്ചൽ കോവിൽവിള (ആറ്), പഴയകുന്നുമ്മേൽ അടയമൺ (എട്ട്), കൊല്ലം: ചടയമംഗലം കുരിയോട് (10), പത്തനംതിട്ട: നാരങ്ങാനം കടമ്മനിട്ട (ഒമ്പത്), ആലപ്പുഴ: വെളിയനാട് കിടങ്ങറ ബസാർ തെക്ക് (എട്ട്), ഇടുക്കി: മൂന്നാർ മൂലക്കട (11), നടയാർ (18), എറണാകുളം: എടവനക്കാട് നേതാജി (11), നെടുമ്പാശേരി കൽപ്പക നഗർ (14), തൃശൂർ: മുല്ലശേരി പതിയാർകുളങ്ങര (ഏഴ്), പാലക്കാട്: ചിറ്റൂർ തത്തമംഗലം നഗരസഭയിലെ മുതുകാട് (ആറ്), പൂക്കോട്ടുകാവ് പൂക്കോട്ടുകാവ് നോർത്ത് (എട്ട്), എരുത്തേമ്പതി പിടാരിമേട് (14), തിരുവേഗപ്പുറ നരിപ്പറമ്പ് (16), മലപ്പുറം: കോട്ടക്കൽ നഗരസഭയിലെ ചുണ്ട (രണ്ട്), ഈസ്റ്റ് വില്ലൂർ (14), മക്കരപ്പറമ്പ് കാച്ചിനിക്കാട് കിഴക്ക് (രണ്ട്), കണ്ണൂർ: മുഴപ്പിലങ്ങാട് മമ്മാക്കുന്ന് (അഞ്ച്), രാമന്തളി പാലക്കോട് സെൻട്രൽ (ഒമ്പത്), മട്ടന്നൂർ നഗരസഭയിലെ ടൗൺ (29), മാടായി മുട്ടം ഇട്ടപ്പുറം (20).