Monday, December 23, 2024
HomeUS Newsബൈജു തെക്കുംപുറത്ത് എഴുതുന്ന "സ്നേഹ സന്ദേശം"

ബൈജു തെക്കുംപുറത്ത് എഴുതുന്ന “സ്നേഹ സന്ദേശം”

ബൈജു തെക്കുംപുറത്ത്.. ✍

സ്നേഹ സന്ദേശം
☘️🥀💚💚💚🥀☘️

“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”

ശുഭദിനം..
🍀🍀🍀

“അത്ഭുതം തന്നെ നിങ്ങൾക്കും ഇതിഷ്ടമാണോ ..?
ഞാൻ കരുതി എനിക്ക് മാത്രമേ ഇതിഷ്ടമാവൂ എന്ന്..
നിങ്ങൾ ഈ വാചകം ആരോടെങ്കിലും എപ്പോഴെങ്കിലും പറയുമ്പോൾ മനസ്സിലാക്കുക നല്ലൊരു സൗഹൃദം തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്ന്..”
– സി.എസ്. ലൂയിസ്

സൗഹൃദം തളിരിടുന്ന സുന്ദരമായ സാഹചര്യത്തെ സി.എസ്. ലൂയിസ് മനോഹരമായ് പറഞ്ഞു വെച്ചു ..ലളിതമായ് തന്നെ..

ഒരു പോലെ ചില ഇഷ്ടങ്ങൾ..
ഒരു പോലെ ചില ചിന്തകൾ
എല്ലാ സൗഹൃദങ്ങളിലുമുണ്ടാവും.

ഇഷ്ടപ്പെടാനാവാത്ത അല്പം ചിലതിനെ
ഇഷ്ടപ്പെടുന്ന പലതുകൊണ്ടും..
അനിഷ്ടമില്ലാതെ ഇഷ്ടങ്ങളാക്കുന്നു എന്നും സൗഹൃദങ്ങൾ..

ഇഷ്ടക്കേടുകൾ അല്പവും..
ഇഷ്ടങ്ങൾ അധികവുമാവുന്ന
സ്നേഹ സൗഹൃദങ്ങൾ നമ്മിൽ വളരട്ടെ..

ഏവർക്കും ഈ പൊൻപുലരിയിൽ
ഇഷ്ടത്തോടെ ശുഭദിനാശംസകൾ നേരുന്നു..🙏

ബൈജു തെക്കുംപുറത്ത്.. ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments