Tuesday, December 24, 2024
Homeസ്പെഷ്യൽഅന്താരാഷ്ട്ര പുസ്തകദിനത്തിൽ അറിയേണ്ടത് ... ✍അഫ്‌സൽ ബഷീർ തൃക്കോമല

അന്താരാഷ്ട്ര പുസ്തകദിനത്തിൽ അറിയേണ്ടത് … ✍അഫ്‌സൽ ബഷീർ തൃക്കോമല

അഫ്‌സൽ ബഷീർ തൃക്കോമല

ലോക സാഹിത്യത്തിൽ പ്രഥമ സ്ഥാനീയനായ വിശ്വസാഹിത്യകാരൻ വില്യം ഷേക്സ്പിയറിന്റെ നാനൂറ്റി എട്ടാമത് ചരമ വാര്‍ഷിക ദിനമാണ്‌ ഇന്ന്‌ .1923 ഏപ്രിൽ 23 നാണ് ആദ്യ പുസ്തക ദിനം ആചരിച്ചു തുടങ്ങുന്നത്. സ്‌പെയിനിലെ വിഖ്യാത എഴുത്തുകാരൻ മിഷേൽ ഡിവില്യം ഷേക്സ്പിയറിന്റെ സെർവാന്റിസിന്റെ ചരമവാർഷിക ദിനം ആചരിച്ചു കൊണ്ട് സ്പെയിനിലെ പുസ്തക കച്ചവടക്കാരാണ് ഇതിനു നാന്ദി കുറിച്ചത്. 1996-ല്‍ പാരീസില്‍ നടന്ന യുനെസ്കോ സമ്മേളനത്തിലാണ്
എല്ലാ ഏപ്രില്‍ 23 നും ലോക പുസ്തകദിനം ആഘോഷിക്കാൻ ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തത് .വില്യം ഷേക്സ്പിയറിന്‍റെ ജനനവും മരണവും ഏപ്രില്‍ 23നായിരുന്നു.അത്പോലെ വിഖ്യാത സാഹിത്യനായകന്മാരായ ഗാര്‍സി ലാസോ ഡെ ലാവെഗ,വില്യം വേഡ്സ്വര്‍ത്ത്,മിഗ്വേല്‍ഡെ സെര്വെന്‍സ തുടങ്ങിയവരുടെ ദേഹവിയോഗവും ഏപ്രില്‍ 23 ന് തന്നെയാണ്.

സ്പെയ്നിലെ രണ്ടാമത്തെ വലിയ പട്ടണമായ ബാഴ്സലോണയിൽ പുസ്തകങ്ങളുടെ ഒരു വര്‍ഷത്തെ വില്പനയില്‍ പകുതിയും ഏപ്രിൽ മാസങ്ങളിലാണ് നടക്കാറ്. ഏപ്രിൽ 23 നു മാത്രം നാലു ലക്ഷത്തിലധികം പുസ്തകങ്ങള്‍ വില്ക്കുകയും സെന്റ് ജോര്‍ജ് ദിനാഘോഷത്തിന്റെ ഭാഗമായി നാല്പത് ലക്ഷം റോസാ പൂക്കള്‍ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നതായാണ് കണക്ക് . മദ്ധ്യകാലം തൊട്ട് സെന്റ് ജോര്‍ജ് ദിനത്തിൽ പുരുഷന്മാര്‍ അവരുടെ സ്ത്രീ സുഹൃത്തുക്കൾക്ക് റോസാപുഷ്പം നൽകുന്നത് ആചാരമായിരുന്നു .1925 മുതല്‍ സ്ത്രീകള്‍ പകരം പുസ്തകം നല്കുക എന്ന രീതിയിലേക്ക് കൂടി മാറിയപ്പോൾ സെന്റ് ജോര്‍ജ് ദിനവും പുസ്തക ദിനവും ഒരുമിച്ചാഘോഷിക്കാനും തുടങ്ങി .

പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള അവസരമാണ് പുസ്തക ദിനം മുൻപോട്ടു വെക്കുന്നത് .”വിപ്ലവം വായനയിലൂടെ ” എന്നതാണ് പുസ്തകദിന സന്ദേശം .വായന നശിക്കുന്നു എന്നത്‌ കാലങ്ങളായുള്ള മുറവിളിയാണ് .പുസ്തകദിനാചരണത്തിലൂടെ സാഹിത്യ സാംസ്കാരിക വിദ്യഭ്യാസ മൂല്യങ്ങൾ ഉയര്‍ത്തിപ്പിടിക്കുകയാണ് പ്രധാനം .വായനശാലകളിലെ അലമാരകളിലോ ചവറു കൂമ്പാരങ്ങളിലോ വിശ്രമിക്കേണ്ടതല്ല പുസ്തകങ്ങളെന്നു പുതിയ തലമുറ മനസിലാക്കേണ്ടിയിരിക്കുന്നു . ആശയ വിനിമയത്തിന്‍റെ പുത്തൻ സാധ്യതകളും ചരിത്ര വിജ്ഞാനത്തിലേക്കുള്ള പാതയും പുസ്തകങ്ങള്‍ സൃഷ്ടിക്കുന്നു. സാംസ്കാരിക മൂല്യമുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്.

ധൃതി കൂടിയതും വേഗത കുറഞ്ഞതും പരന്ന വായനയെ പിന്നോട്ടടിച്ചു. ജോലി തിരക്കുകളും പുസ്തകം ലഭ്യമാകാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകളും ഇലക്ട്രോണിക് മാധ്യമങ്ങളുടെ അതി പ്രസരവും പ്രവാസികളുൾപ്പടെ വായനയിൽ നിന്നും അകന്നു കൊണ്ടിരിക്കുന്നതിനു കാരണമാകുന്നു .പ്രവാസി സംഘടനകൾ ഇക്കാര്യത്തിൽ മൗനത്തിലുമാണ് .വളരെ ഗൗരവമായി ഇക്കാര്യത്തിൽ ഇടപെടീൽ ഉണ്ടായില്ലെങ്കിൽ പ്രവാസി വിദ്യാര്ഥികൾ വലിയ വില നല്കേണ്ടിവരുമെന്നതിൽ പക്ഷാന്തരമില്ല .പാർട്ടികളും കുടുംബ സംഗമങ്ങളും സംഘടിപ്പിക്കുമ്പോൾ വായന കൂട്ടായ്മയും സാഹിത്യ സദസും തുറന്ന ചർച്ചകളും ഉണ്ടാവേണ്ടതുണ്ട് .

ഇന്ത്യ പോലെയുള്ള ബഹുസ്വര സമൂഹത്തിൽ സാഹിത്യകാരന്മാരും സാംസ്കാരിക നായകന്മാരും ഇന്നു വലിയ പ്രതിസന്ധിയിലാണ് സ്വന്തം കൃതികളിലൂടെ പോലും അഭിപ്രായങ്ങൾ തുറന്നു പറയാന് കഴിയാത്ത വര്ത്തമാന കാലം അത്ര ശുഭകരമല്ലെങ്കിലും, ഇലക്ട്രോണിക് നവ മാദ്ധ്യമങ്ങൾ വായനയുടെ സാധ്യതകളെ നഷ്ടപ്പെട്ടുത്തി കൊണ്ടിരിക്കുമ്പോളും ലോകത്താകമാനം പുസ്തകം വാങ്ങുന്നവരുടെ എണ്ണം കൂടുന്നു എന്നത്‌ വലിയ ആശ്വാസകരമാണ്‌ .മാത്രമല്ല ലോകം മുഴുവൻ മഹാ വ്യാധിയുടെ ഭീഷണിയിൽ അടച്ചു പൂട്ടി ഇരുന്നപ്പോൾ പുസ്തക വായനക്കാരുടെ എണ്ണം ക്രമാതീതമായി ഉയർന്നു എന്നതും എടുത്തു പറയേണ്ടതുണ്ട് .മാത്രമല്ല ഇ വായനയെന്ന പുത്തൻ വായന സംസ്കാരം , പുസ്തകങ്ങൾ അതെ രൂപത്തിൽ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുമ്പോൾ പുസ്തക വായനയുടെ സുഖം ലഭിക്കുന്നുണ്ടോ? എന്നത് പ്രസക്തമായ ചോദ്യമാണ്.

പുത്തൻ കാര്യങ്ങൾ അകത്തുള്ളതുകൊണ്ടു പുസ്തകത്തെ “പുത്തക”മെന്നു പറയുന്നതിൽ തെറ്റില്ലെന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞത്ഗൗ രവമായെടുക്കാം.”ആദിയിൽ വചനമുണ്ടായെന്നു “ബൈബിളും അതിന്റെ തുടർച്ചയായി “നാഥന്റെ നാമത്തിൽ വായിക്കുക “എന്ന് ഖുർആനും ഉത്‌ഘോഷിച്ചത് വായനയുടെ അനന്ത സാധ്യതകളെ കുറിച്ച് തന്നെയാണ് . ഭഗവത് ഗീതയില്‍ പറയുന്നത് “നഹി ജ്ഞനേന സദ്രശ്യം പവിത്രം ഹ: വിദ്യതേ” മനസിലെ മാലിന്യങ്ങള്‍ അകറ്റാന്‍ അറിവിനു പകരം മറ്റൊരുപായം ഇല്ല .അത് നേടണമെങ്കിൽ പരന്ന വായനയല്ലാതെ മറ്റൊരു മാർഗവുമില്ല .

“വായനയിലൂടെ വളരാത്തവർ മൃഗ തുല്യരാണ്” എന്ന് വില്യം ഷേക്സ്പിയർ .

“രാജാവിന്റെ രക്തത്തേക്കാൾ വിലപിടിച്ചതാണ് ഭിക്ഷക്കാരന്റെ കൈയിലെ പുസ്തകം”എന്നും വില്യം ഷേക്സ്പിയർ

ഏവർക്കും ആഗോള പുസ്തക ദിനാശംസകൾ ………

✍അഫ്‌സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments