Wednesday, January 15, 2025
Homeനാട്ടുവാർത്തകുള്ളാര്‍ ഡാം തുറന്നു: പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും

കുള്ളാര്‍ ഡാം തുറന്നു: പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും

പത്തനംതിട്ട —-ശബരിമല മാസ പൂജയ്ക്കായി എത്തുന്ന ഭക്തരുടെ സ്‌നാനഘട്ടമായ പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ കുംഭമാസ പൂജയുടെ പശ്ചാത്തലത്തില്‍ കുള്ളാര്‍ ഡാം തുറന്നുവിടാന്‍ കക്കാട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്കു അനുമതി നല്‍കി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ കളക്ടര്‍ എ.ഷിബു നടപടിക്രമം പുറപ്പെടുവിച്ചു.

ഈ മാസം 18 വരെ പ്രതിദിനം 20,000 ക്യുബിക്ക് മീറ്റര്‍ വെളളം വീതമാണ് തുറന്നുവിടുന്നത്. ഈ സാഹചര്യത്തില്‍ പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഏകദേശം അഞ്ച് സെന്റിമീറ്റര്‍ ഉയരാനുള്ള സാധ്യതയുണ്ട്

RELATED ARTICLES

Most Popular

Recent Comments