ദേശീയപാതയിൽ ആലപ്പുഴ കളർകോട് ചങ്ങനാശ്ശേരി മുക്ക് ജംഗ്ഷനിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും കാറും കൂട്ടിയിടിച്ച് 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ അപകടത്തിന് കാരണമായത് കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച അവ്യക്തമായതും റോഡിൽ നിന്ന് വാഹനം തെന്നി മാറിയതും ആണെന്ന് നിഗമനം. ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെയും എംവിഡിയുടെയും നിഗമനം.ഓവർടേക്ക് ചെയ്യുന്ന സമയത്താണ് അപകടം ഉണ്ടായത്.
പാലക്കാട് സ്വദേശി ശ്രീദീപ് വത്സൻ ,ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് അഫ്സൽ ജബ്ബാർ, കോട്ടയം സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ചേർത്തല സ്വദേശി കൃഷ്ണദേവ് , കൊല്ലം ചവറ സ്വദേശി മുഹസിൻ മുഹമ്മദ്, കൊല്ലം പോരുവഴി സ്വദേശി ആനന്ദ് മനു, എറണാകുളം കണ്ണൻകുളങ്ങര സ്വദേശി ഗൗരി ശങ്കർ, ആലപ്പുഴ എടത്വ സ്വദേശി ആൽവിൻ ജോർജ് ,ഷെയിൻ ഡെൻസ്റ്റൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ആനന്ദ് മനുവിന്‍റെയും, ആൻവിൻ ജോർജ് ,ഷെയിൻ ഡെൻസ്റ്റൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ആനന്ദ് മനുവിന്‍റെയും, ആൻവിൻ ജോർജിന്റെയും നില ഗുരുതരമാണ്. പരിക്കേറ്റവർ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.11 പേരായിരുന്നു കാറിലുണ്ടായിരുന്നത്. എല്ലാവരും ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ എംബിബിഎസ് വിദ്യാർത്ഥികളാണ്.
വണ്ടാനം ഗവൺമെൻറ് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ സിനിമ കാണാനായി രാത്രി ആലപ്പുഴ പട്ടണത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായതെന്നാണ് സഹപാഠികൾ പറയുന്നു. കഴിഞ്ഞ ദിവസം രാതി 9.20 ഓടെയായിരു അപകടം നടന്നത്. ഗുരുവായൂരിൽ നിന്നും കായംകുളത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നിരുന്നു. മൂന്നുപേർ സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്. വാടകയ്ക്കെടുത്ത കാറിലായിരുന്നു വിദ്യാർത്ഥികൾ സഞ്ചരിച്ചത്. അപകടത്തിൽ 15 ബസ് യാത്രക്കാർക്കും പരിക്കേറ്റു.