തോറ്റവൻ്റെ തോറ്റം വാദ്യമേളങ്ങളോ കൊട്ടും ചൊൽക്കാഴ്ചകളോ ഇല്ലാതെ ഒരു വൈകുന്നേരമാണ് മുഖപുസ്തകത്തിൽ ശ്രദ്ധയിൽ വന്നത്.
ലളിതമായ ഒരു ചടങ്ങിൻ്റെ ഫോട്ടോ.
അതിലപ്പുറമൊന്നും പോപ്പുലാരിറ്റി ആവശ്യമില്ലാത്ത മാഷിൽ നിന്ന് ലഭിക്കില്ല എന്നറിയാവുന്നത് കൊണ്ട് അത്ഭുതമൊന്നും തോന്നിയില്ല.
മാഷെ ഇതിനു മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ വായനയിൽ ഇടം പിടിച്ചിരുന്നത് കൊണ്ട് വായിക്കാൻ തിടുക്കമായി.
ക്ലിക്ക് കമ്മ്യൂണിക്കേഷനാണ് ഹരീന്ദ്രൻ മാഷ് പുസ്തകം വേഗം തന്നു. ഓണാവധി പോസ്റ്റ് ഓഫീസ് അവധി ത്തിരി വൈകി പുസ്തകം എത്താൻ.
പത്താം തരക്കാരുടെ special ക്ലാസിലേയ്ക്കാണ് പുസ്തകവുമായി കയറിയത്.
പൊട്ടിക്കാത്ത കവർ കണ്ട ലവൻ മാർ ഇരിക്ക പൊറുതി തന്നില്ല. കീഴടങ്ങി അവര് തന്നെ നിർവ്വഹിച്ചു.
കവർ ഫോട്ടോ കണ്ട് കുറെ കോമഡി പിന്നെ വായന ഒരാളല്ല കൂട്ടുചേർന്ന്
പാഠപുസ്തകം കയ്യിലെടുക്കാൻ പതിനഞ്ച് തവണ പറയുന്നിടത്ത് വളരെ ശ്രദ്ധയോടെ വായന തുടങ്ങി. പാഠം കഴിഞ്ഞ് ഞാൻ വായിച്ച് തരാം എന്ന വാഗ്ദാനത്താൽ തിരികെ വാങ്ങി എടുത്തു
പുസ്തകത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. ഒന്നും മിനുക്കി എടുക്കാനില്ല വെളിച്ചത്തിലേയ്ക്ക് എഴുതി വെച്ച വരികൾ.
മാമൂലുകൾക്ക് അപ്പുറത്തേയ്ക്ക് തൻ്റെ കുപ്പായം ഊരി കുട്ടികൾക്കൊപ്പം നടന്ന് കുട്ടിയായി എടാ പോടാ എന്നും ഉണ്ണിയും പാമ്പുണ്ണിയുമായും ജീവിച്ചു.
പകരം ലഭിച്ചത് മാഷ് ഇവിടെ ഉണ്ടായിരുന്നു എന്ന അടയാളപ്പെടുത്തലുകളുമായി ഒരുപാട് ശിഷ്യരും അധ്യാപകരും വാക്കിലും പ്രവൃത്തിയിലും എക്കാലത്തേയ്ക്കും ബാക്കിയാവും എന്നത് തന്നെ. ഇതിൽപരം മറ്റെന്ത് വേണം.
അധ്യാപക കഥകൾ ഏറെ വായിച്ചിട്ടുണ്ട്. അതിൽ പ്രഥമപുരുഷൻ അധ്യാപകനായിരുന്നു. ഇവിടെ മാഷ് തേഡ് പേഴ്സണിൽ നിന്നും അപ്പുറത്തേയ്ക്ക് നടക്കുന്നു.
മാഷ് ക്ലാസുകളിലൂടെ വെറ്തെ നടന്ന് തീർക്കുകയല്ല ടെക്സ്റ്റ് ബുക്ക് പഠിപ്പിച്ച് തീർക്കുകയല്ല
അംബേദ്കറുടെ വാക്യത്തെ കടമെടുത്താൽ സ്ഥിരതയേക്കാൾ പ്രധാനം ഉത്തരവാദിത്വ മാണ്. ഉത്തരവാദിത്വമുള്ള ഒരാൾക്ക് വീണ്ടുവിചാരത്തിലേർപെടാനും തൻ്റെ ചിന്തകള തിരുത്താനും കഴിയണം തൻ്റെ അധ്യാപകരിൽ നിന്ന് ലഭിക്കാതിരുന്നത് ഒരു പക്ഷേ ആ അധ്യാപക പരിവേഷം അഴിച്ചു കളയാനുള്ള ധൈര്യം കാണിക്കുകയും ചെയ്തു.
ഓരോ അധ്യായവും ഓരോ കൈപറ്റലുകളാണ്. വായന തരുന്നത്.
(ചോദ്യമില്ലാത്ത ഉത്തരങ്ങൾ എന്ന അധ്യായത്തിൽ അഷ്ഫാഖ് ൻ്റെ ഉറക്കത്തിലേയ്ക്ക് അതിൻ്റെ കാരണങ്ങളിലേയ്ക്ക് ഞാനാണ് ഉണരേണ്ടത് എന്ന് മാഷ് പറയുന്നു.
ഇവിടെ ഞാൻ ഞങ്ങൾ അധ്യാപകർ ഉണരേണ്ടതില്ലേ എന്നൊരു ചോദ്യം കാണുന്നു. ചോദിക്കേണ്ട ചോദ്യം.
മാഷെ ഭാഷ ഒരു അരുവിപോലെ ശുദ്ധമാണ് തട്ടി തടയലുകളില്ലാത്ത ഒരു വാക്കുപോലും മുഴച്ച് നിൽക്കാതെ ഏതിലേയ്ക്കാണോ അത് ചേർത്തു വെയ്ക്കുന്നത് അതവിടെ ഭദ്രം.
കവിതയോ യാത്രാ വിവരണമോ ഓർമ്മകളോ എന്തുമാവട്ടെ വായനയിൽ സാത്മീകരണം നടത്തും.
മാഷെ ഭാഷയിൽ പറഞ്ഞാൽ
” വെയിലിൻ്റെ വെള്ളത്തിൽ നീന്താനിറങ്ങുന്ന വാക്കാവുന്ന വെളിച്ചത്തിൻ്റെ പരൽ ”
ഈ പുസ്തകം നേർസാക്ഷ്യങ്ങളാണ്. വെറും ഓർമ്മകൾ അല്ല
മാഷോടൊപ്പം നീണ്ട വർഷങ്ങൾ പങ്കിട്ട അധ്യാപകരുടെ ശിഷ്യരുടെ ഇത് തന്നെയാണ് ഈ പുസ്തകത്തിൻ്റെ മൂല്യം
ഇടയ്ക്ക് പറയാതെ വയ്യചൂരൽ പ്രയോഗത്തിൻ്റെ ഒരു കാഴ്ചയുണ്ട്
സുഭാഷിനും സിന്ധിലിനും കിട്ടിയ അടി
അത് വായിച്ചപ്പോൾ ചൂരല് എടുക്കാത്ത ചൂരലിനെ പേടിച്ച ഞാനൊന്ന് ഞെട്ടി ത്തിരി വേദനിച്ചു.
പക്ഷേ അടി കിട്ടിയവർ ഇന്ന് മാഷിനെ നെഞ്ചിലേറ്റുമ്പോൾ ചൂരൽ കഷായം മധുരിയ്ക്കുന്നു.
മാഷെ ശിഷ്യർ ചെറിയവരെന്നോ വലിയവരെന്നോ ഇല്ല സമന്മാരായി മാഷോടൊപ്പം
ലിഷയും പ്രതീക്ഷയും രേവതിയും അഞ്ജലിയും ഡോക്ടർഷിനിയും റിൻഷയും
ഇനിയുമേറെ പേരുകൾ മാഷെ
അറിയുകയും മാഷ് കണ്ടെത്തിയവരുമായി തീർന്നു
ആരോ എഴുതി വെച്ച യാന്ത്രികകളുമായി ക്ലാസുമുറിയിൽ കയറേണ്ട കാലം കഴിഞ്ഞു പോയി എന്ന് ഇനിയും അറിയാത്തവരുണ്ട്. അതിനൊരു തിരുത്തലാവട്ടെ ഈ പുസ്തകം.
സ്നേഹാധിഷ്ഠിതമായ ഒരു കെട്ടിപ്പടുക്കലാവട്ടെ അധ്യാപനം
പേർഷ്യൻ കവി റൂമി പറഞ്ഞപോലെ
ഉടൽ വെറുമൊരു ആവരണം മാത്രമാണെന്നും അതണിത്തിരിക്കുന്നവനെയാണ് തിരയേണ്ടത്.
സത്യം ചട്ടം പരിശീലിപ്പിയ്ക്കൽ അല്ല അധ്യാപനം
തോറ്റവൻ്റെ തോറ്റം തോറ്റ് കൊടുത്ത്
തോൽപ്പിയ്ക്കാനാവാത്ത വിധം ജയിച്ചിരിയ്ക്കുന്നു.
വായനയുടെ വിണ്ണിലേയ്ക്ക് ഈ എഴുത്തും വിടർന്ന് തന്നെ നിൽക്കും.
ഇനിയും വായിക്കാൻ മാഷ് എഴുത്തിൽ തോൽക്കാതിരിയ്ക്കട്ടെ🙏