Monday, December 23, 2024
Homeകേരളംപുരസ്ക്കാര സമര്‍പ്പണം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

പുരസ്ക്കാര സമര്‍പ്പണം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

സ്നേഹപച്ച ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ നാലാമത് വാര്‍ഷികവും വിവിധ മേഖലകളില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന പ്രതിഭകള്‍ക്ക് ഉള്ള പുരസ്ക്കാര വിതരണവും ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ കുട്ടികള്‍ക്ക് ഉള്ള പഠനോപകരങ്ങളുടെ വിതരണവും മെഡിക്കല്‍ ക്യാമ്പും നടന്നു .

വള്ളിക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ചു . സ്നേഹപച്ച ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ രേഖ സ്നേഹപച്ച സ്വാഗതം പറഞ്ഞു .

മികച്ച നിയമസഭാ സാമാജികനുള്ള ജനമിത്ര പുരസ്‌കാരം കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാറിനും മികച്ച നവാഗത നിയമസഭാ സാമാജികനുള്ള ജനമിത്ര പുരസ്ക്കാരം റാന്നി എം എല്‍ എ അഡ്വ പ്രമോദ് നാരായണന്‍ എന്നിവര്‍ ഏറ്റു വാങ്ങി . സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ് ജി ,ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ ,പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റ് നവനിത്ത് , എ പി ജെ അബ്ദുള്‍ കലാം ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ഡോ ജെറി മാത്യൂ , ബിന്ദുകുട്ടന്‍ പി എസ് , പൂവച്ചല്‍ സുധീര്‍ , അനില്‍ പട്ടാഴി , സഫീര്‍ ഖാന്‍ മന്നാനി , അച്യുതന്‍ നായര്‍ , മോഹനന്‍ നായര്‍ , ഗീത ശ്രീകുമാര്‍ , ലിജ ജയപ്രകാശ് , സുമതി അമ്മ , ചന്ദ്രമതി , എം എന്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു .

ജനജിഹ്വ പുരസ്ക്കാരങ്ങള്‍ വിവിധ മാധ്യമ പ്രതിനിധികള്‍ ഏറ്റു വാങ്ങി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments