Thursday, January 16, 2025
Homeകഥ/കവിതസ്വപ്നം ആൽബം തുറക്കുമ്പോൾ (കവിത) ✍ മിനി സുരേഷ് എം.വി.

സ്വപ്നം ആൽബം തുറക്കുമ്പോൾ (കവിത) ✍ മിനി സുരേഷ് എം.വി.

✍ മിനി സുരേഷ് എം.വി.

മഴയെ തോൽപ്പിക്കാനോടുന്ന പുലരി
മിന്നൽ വെളിച്ചത്തിൽ വിടരാൻ
വെമ്പുന്നൊരുമൊട്ട്

നട്ടുച്ചയിൽ നിറയെ തുമ്പികൾ
പറക്കുന്ന പാടം
നടന്നിട്ടും നടന്നിട്ടും തെളിയാതെ
തെളിയുന്ന കാൽപ്പാടുകൾ.

സുഗന്ധങ്ങളുടെ ആർദ്രതയിൽ
കൊടുക്കുന്ന ഉമ്മകളുടെ ചുവപ്പ്

എത്രയൊഴുകിയിട്ടും
അവസാനമില്ലാത്തൊരു പുഴ
ഒഴുക്കിൽ തേഞ്ഞ മുടന്തുള്ള ഓളം

കാറ്റിൻ്റെ രൂപം മാറുന്ന കറുപ്പ്
വേലിയേറ്റത്തിൽ ചുവന്ന കടൽ
ചത്തുപൊന്തിയ മീൻ കണ്ണുകളുടെ
തുറിച്ച നോട്ടമോ വ്യക്തമല്ല

നിലാവിലെന്ന പോൽ തെളിയുന്ന
പരപ്പളവും ചുറ്റളവും കാണുന്ന
കടലാഴം
തീരം തൊടാൻ മോഹിച്ച്
കാമപരവശരാം
തിരകൾ

നനവ് തേടുന്നൊരു വേര്
പിടഞ്ഞെണീറ്റതാവുമോ
പച്ചപ്പ് നെ കണ്ട ചിത്രത്തിൽ

ഇങ്ങനെയെത്രയെത്ര സ്വപ്നങ്ങളാണ്
സുഷുപ്തിയുടെ നിശ്ശബ്ദതയിൽ
നരച്ചു പോയത്.

✍ മിനി സുരേഷ് എം.വി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments