Monday, November 25, 2024
Homeസ്പെഷ്യൽമലയാളി മനസ്സിന്റെ 'സ്ഥിരം എഴുത്തുകാർ' (9) 'പ്രഭ ദിനേഷ്, തൃപ്പൂണിത്തുറ.' ✍ അവതരണം: മേരി ജോസി...

മലയാളി മനസ്സിന്റെ ‘സ്ഥിരം എഴുത്തുകാർ’ (9) ‘പ്രഭ ദിനേഷ്, തൃപ്പൂണിത്തുറ.’ ✍ അവതരണം: മേരി ജോസി മലയിൽ

മേരി ജോസി മലയിൽ, തിരുവനന്തപുരം.

മലയാളി മനസ്സിന്റെ സ്ഥിരം എഴുത്തുകാർ എന്ന പംക്തിയിലേക്ക് എല്ലാവർക്കും സ്വാഗതം.🙏

പ്രഭ ദിനേഷ്, തൃപ്പൂണിത്തുറ.

‘വിശ്വസാഹിത്യത്തിലേ വിസ്മയങ്ങൾ ‘ എന്ന രചനയിലൂടെ മലയാളിമനസ്സിന്റെ ആദ്യത്തെ ട്രിപ്പിൾ മെഗാവിന്നർ സ്ഥാനം കരസ്ഥമാക്കിയ ഏവർക്കും സുപരിചിത ആയ ശ്രീമതി പ്രഭ ദിനേഷ് ആണ് ഇന്നത്തെ നമ്മുടെ അതിഥി.

ചെറുപ്പം മുതലേ വായന ഏറെയിഷ്ടമുള്ള  പ്രഭ  ഏഴാം ക്ലാസ്സ് മുതൽ ഉപന്യാസം, കഥ, കവിത എന്നീ മത്സരങ്ങളിൽ സ്ക്കൂൾ തലങ്ങളിൽ തൊട്ടേ പങ്കെടുക്കുമായിരുന്നു. തരുന്ന വിഷയത്തിൽ കുഞ്ഞുമനസ്സിന് തോന്നുന്നത് എഴുതി വയ്ക്കുക എന്നതിനപ്പുറം രചനകളെ സീരിയസ്സ് ആയി കണ്ടിരുന്നില്ല. പഠനം തന്നെയായിരുന്നു മുഖ്യം.പിന്നീട് കൗമാര കാലഘട്ടത്തിൽ തങ്ങളുടെ സമുദായ സംഘടനയായ എൻ. എസ്. എസ് കരയോഗം(അമ്പാട്ടുകാവ്, ആലുവ) യുത്ത് വിങ്ങിൻ്റെ സെക്രട്ടറിയായി പ്രവർത്തിച്ച കാലഘട്ടത്തിൽ ഇത്തരം മത്സരങ്ങളിൽ കുറച്ച് കൂടി താല്പര്യത്തോടെ പങ്കെടുക്കുകയും, സമ്മാനങ്ങൾ കിട്ടുകയും ഒക്കെ ചെയ്തിട്ടുണ്ട്. കലാലയ ജീവിതത്തിൽ വായനയ്ക്കാണ് കൂടുതൽ പ്രാധാന്യം കൊടുത്തത്. എഴുത്തിനോടും വായനയോടും പ്രഭയ്ക്ക് ഉണ്ടായിരുന്ന അഭിനിവേശത്തെ കുറിച്ച് ആണ്  എഴുത്തുകാരി ആദ്യം മനസ്സ്  തുറന്നത്.

പിന്നീട് വിവാഹശേഷം എറണാകുളം പബ്ലിക് ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുത്തതിനാൽ ധാരാളം ബുക്കുകൾ വായിക്കാൻ അവസരം ലഭിച്ചു. അതോടൊപ്പം ലയൺസ് ക്ലബ് മെമ്പർ ആയപ്പോൾ ലയണസ് സെക്രട്ടറി,ട്രഷറാർ, പ്രസിഡൻ്റ്, ബോർഡിൽ ജോയിൻ്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചപ്പോൾ കൾച്ചറൽ പ്രോഗ്രാമുകളിൽ, പങ്കെടുക്കാനും, സംഘടിപ്പിക്കാനും ഒക്കെ സാഹചര്യം ലഭിച്ചു. സോഷ്യൽ മീഡിയയിൽ 2009 ൽ ചേർന്നു. അവിടെ എഴുതാനുള്ള ഫ്ലാറ്റ് ഫോം കിട്ടി. എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്ന ധാരാളം വായനക്കാരെയും, കൂട്ടുകാരെയും അന്നു മുതലേ കിട്ടിയത് തന്നെയാണ് എഴുത്തിലേക്ക് വഴി തെളിച്ചത്.

2015 ൽ തിരക്കുകൾ കൂടിയപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ബ്രേക്ക് എടുത്തു. 2019ൽ കോവിഡ് കാലത്ത് വീണ്ടും എഫ്.ബി. യിലൂടെ ആക്ടീവ് ആയി. അപ്പോഴേയ്ക്കും തനിക്കു വിവിധ രംഗത്തുള്ള എഴുത്തുകാരുമായിട്ട് കൂടുതൽ സൗഹൃദങ്ങൾ ഉണ്ടാവുകയും, അവരുടെയൊക്കൊ സപ്പോർട്ട് ലഭിക്കുകയും ചെയ്തു.അമേരിക്കൻ ഓൺലൈൻ പത്രമായ ‘മലയാളി മനസ്സ്’ലേയ്ക്ക് തന്നെ കൊണ്ടുവന്നത് പത്രത്തിൻ്റെ സ്റ്റേറ്റ് കോ ഓർഡിനേറ്റർ ശ്രീമതി മിനി സജി മാഡം ആണ്. പത്രത്തിൽ തന്റെ സാന്നിധ്യം അറിയിച്ചതിനെ കുറിച്ച് എഴുത്തുകാരി വിശദീകരിച്ചു.

‘മലയാളി മനസ്സ്’ എന്ന പത്രത്തിൽ *വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ* എന്ന പംക്തിയാണ് സ്പെഷ്യൽ പംക്തിയിലൂടെ എല്ലാ ആഴ്ചയിലും എഴുതി തുടങ്ങിയത്. തുടക്കം മുതൽ 500 ഭാഗം വരെ  ആയിരം വായനക്കാർ വായിക്കുന്ന പംക്തിയായി പ്രഭയുടെ രചന ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. വിശ്വസാഹിത്യകാരന്മാരായ ലിയോ ടോൾസ്റ്റോയി, വില്യം ഷേക്സ്പിയർ,  രബീന്ദ്രനാഥ ടാഗോർ, ദസ്ത്യേവ്സ്കി, ചാൾസ് ഡിക്കൻസ്, ജെയ്ൻ ഓസ്റ്റെൻ, ജോർജ് ബെർണാഡ് ഷാ തുടങ്ങിയ സാഹിത്യകാരന്മാരെ കുറിച്ചും, അവരുടെ പ്രശസ്തമായ നാല് കൃതികളുടെ വീതം ആസ്വാദനവുമാണ് ഈ പംക്തിയിലൂടെ എഴുതിയിരുന്നത്. ഇത് 2022 ഡിസംബർ പതിനൊന്നിന് പുസ്തകമായി പ്രസിദ്ധീകരിച്ചു.

സോഷ്യൽ മീഡിയയിലെ പ്രമുഖ പബ്ലിക് ഗ്രൂപ്പായ മയൂഖം സാഹിത്യ സാംസ്കാരികവേദിയുടെ ഒന്നാം വാർഷിക വേളയിൽ (11/12/22) തിരുവനന്തപുരം വൈലോപ്പിള്ളി സാഹിത്യ സാംസ്കാരിക ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ബഹു:ഡോ: ജോർജ് ഓണക്കൂർ സാർ ആയിരുന്നു പ്രകാശനം ചെയ്തത് . പുസ്തകത്തിൻ്റെ സെക്കൻ്റ് എഡിഷൻ 2023 ആഗസ്റ്റിൽ ഇറങ്ങി.

ഏകദേശം ഒന്നേമുക്കാൽ വർഷത്തെ ശ്രമം കൊണ്ടാണ് ഒരു പുസ്തകം തയ്യാറാക്കാൻ സാധിച്ചത്. ഈ പുസ്തകം എഴുതാൻ വേണ്ട ആത്മവിശ്വാസം ആർജ്ജിച്ചത് ‘മലയാളി മനസ്സ്’ പത്രത്തിൽ എഴുതാൻ ലഭിച്ച അവസരത്തിലൂടെയാണെന്ന് എഴുത്തുകാരി നന്ദിപൂർവം ഓർക്കുന്നു.ചീഫ് എഡിറ്റർ ശ്രീ. രാജു ശങ്കരത്തിൽ സാറിനും, സ്റ്റേറ്റ് കോ ഓർഡിനേറ്റർ മിനി സജി മാഡത്തിനും ഹൃദയം നിറഞ്ഞ നന്ദിയും, സ്നേഹവും രേഖപ്പെടുത്തുന്നു🙏❤️🙏

ഇപ്പോൾ മറ്റൊരു കഥാ സമാഹരം (14 കഥകൾ ഉൾപ്പെട്ടത്) എഴുതി പൂർത്തിയാക്കി. പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. സോഷ്യൽ മീഡിയയിൽ ഗ്രൂപ്പ് തലത്തിലും പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ രചനകൾ(കഥ, കവിത) ഉൾപ്പെടുത്താറുണ്ട്.

കൂടാതെ ബിസിനസ്സ് സംഘടനയായിരുന്ന എ.കെ.പി. ബി.എ(All Kerala Private Bankers Association) യിൽ 2016 to 2019 വരെ ബിസിനസ്സ് മാഗസിനൽ എഡിറ്റോറിയൽ ബോർഡിൽ  ഉണ്ടായിരുന്നു. അടുപ്പിച്ച് രണ്ടു വർഷം Best Writer അവാർഡ് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കെ.എൽ.എഫ്.ഏ.(Kerala Licenced Financiers Association) എന്ന പുതിയ  സംഘടനയിൽ സ്റ്റേറ്റ് വനിത സെക്രട്ടറിയും, എഡിറ്റോറിയൽ ബോർഡ് അംഗവുമായി പ്രവർത്തിക്കുന്നു.കൂടാതെ പഠിച്ച സ്ക്കൂളിൽ

(S P.W.H.S  Thaikkattukara,Aluva) നിന്ന് എഴുപത്തിയഞ്ച് വർഷം തികഞ്ഞ ആഘോഷ വേളയിൽ പുസ്തകം പ്രസിദ്ധീകരിച്ചതിൻ്റെ ഭാഗമായി തന്നെയും മൊമൻ്റോ നല്കി ആദരിച്ചു.എഴുത്തുകാരിയുടെ വാക്കുകളിൽ ആത്മവിശ്വാസം നിറഞ്ഞു നിന്നു.

മഞ്ജരി ബുക്ക്സ് നടപ്പിലാക്കിയ ‘PEN DRIVE’ ലോകത്തിലെ ഏറ്റവും വലിയ സാഹിത്യ പുസ്തക( 3500 കവിതകൾ,18100 പേജ്കൾ, 9 വേൾഡ് റെക്കോർഡ്സ്) ത്തിൽ പങ്കാളി ആയതിന് മൊമൻ്റോയും സർട്ടിഫിക്കറ്റുകളും കോട്ടയത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ  എഴുത്തുകാരനും, പ്രശസ്ത കുറ്റാന്വേഷണ കഥാകൃത്തുമായ ശ്രീ.ബാറ്റൺ ബോസ് സാറിൽ നിന്നും സ്വീകരിച്ച സന്തോഷത്തിൽ മലയാളിമനസ്സും പങ്കു ചേരുന്നു.

‘മലയാളി മനസ്സ്’ പത്രത്തിൽ മൂന്നു തവണ 1K ലൈക്ക് വാങ്ങി *മെഗാവിന്നർ* മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. കൂടാതെ സോഷ്യൽ മീഡിയയിലെ വിവിധ എഴുത്തു ഗ്രൂപ്പുകളിൽ നടക്കുന്ന കഥ, കവിത, ഉപന്യാസം, പുസ്തകാസ്വദനം തുടങ്ങിയ മത്സരങ്ങളിൽ  സ്ഥിരമായി സമ്മാനങ്ങളും, പ്രോത്സാഹനങ്ങളും ലഭിക്കാറുണ്ട്. മയൂഖം സാഹിത്യ സാംസ്കാരിക വേദിയുടെ ‘മയൂഖ പ്രതിഭ’ പുരസ്ക്കാരം ലഭിച്ചു.

ഇപ്പോൾ നോവൽ സാഹിത്യത്തെക്കുറിച്ചും, പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളുടെ വായനാനുഭവവും ‘മലയാളി മനസ്സിൽ ‘ എഴുതുന്നുണ്ട്.

 

 ആലുവ ചൂർണ്ണിക്കരയിൽ കരിങ്ങാംപ്പിള്ളി വീട്ടിൽ സ്റ്റേറ്റ് ഗവൺമെൻ്റ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ. പുരുഷോത്തമൻ നായരുടെയും, ശ്രീമതി ശ്യാമള അമ്മയുടെയും മൂന്നാമത്തെ മകളായി ജനനം.  സ്ക്കൂൾ, കോളേജ് വിദ്യാഭ്യാസം ആലുവയിലാണ്. ബി.കോം ബിരുദധാരി.വിവാഹശേഷം  തൃപ്പൂണിത്തുറ നിവാസിയായി മാറി.ഭർത്താവ് ശ്രീ . ആർ. ദിനേഷ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജർ, ഏക മകൾ അമ്മു ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥിനി. ഇതൊക്കെയാണ് പ്രഭയുടെ കുടുംബവിശേഷങ്ങൾ.

ഇപ്പോൾ തൃപ്പൂണിത്തുറയിൽ ഒരു സംരഭകയായി മുന്നോട്ട് പോകുന്നു. (ഫൈനാൻസ്, ജനറൽ ഇൻഷ്വറൻസ്, പൊതുസേവന കേന്ദ്രം ഒക്കെയാണ് ബിസിനസ്സ്) തിരക്കുകൾക്കിടയിലും വായനയ്ക്കും, എഴുത്തിനുമായിട്ട്  തന്റേതായ ഒരു ഇടം കണ്ടെത്തുന്നത് തനിക്ക് അതിനോടുള്ള പാഷൻ  ഒന്ന്കൊണ്ട് മാത്രം ആണെന്ന് എഴുത്തുകാരി മലയാളിമനസ്സിനോട് പങ്കു വച്ചു.

തീർച്ചയായും തന്റെ എഴുത്തിന്റെ വഴികളിൽ പ്രോത്സാഹനം നല്കുന്ന മലയാളി മനസ്സ് എന്ന അമേരിക്കൻ ഓൺലൈൻ പത്രം ഇനിയും ഒരുപാട് ഉന്നതിയിലേക്ക് കുതിക്കട്ടെ എന്ന് പ്രഭ ആശംസിച്ചു.തന്റെ എഫ്.ബി, വാട്സ്ആപ്പ്, സ്ക്കൂൾ കോളേജ്, ബിസിനസ്സ് സൗഹൃദങ്ങളുടെ പ്രോത്സാഹനങ്ങൾ നേരത്തെയുള്ളത് പോലെ തന്നെ എപ്പോഴും കൂടെയുണ്ടാകണമെന്ന് എഴുത്തുകാരി സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു🙏❤️🙏

മലയാളിമനസ്സിന്റെ സ്ഥിരം എഴുത്തുകാരെ വായനക്കാർക്ക് പരിചയപ്പെടുത്തുക എന്ന ദൌത്യവുമായി പ്രഭയെ സമീപിച്ച എനിക്ക് ഈ എഴുത്തുകാരിയുമായി വ്യക്തിപരമായി ഒരു സൗഹൃദം കൂടിയുണ്ട്.

 മുഖപുസ്തക സുഹൃത്തായിരുന്ന പ്രഭയുടെ ക്ഷണം സ്വീകരിച്ച്  തിരുവനന്തപുരത്ത് വച്ചു നടന്ന പുസ്തകപ്രകാശന ചടങ്ങിൽ ഞാൻ പങ്കെടുക്കുകയും എഴുത്തുകാരിയുടെ കൈയ്യൊപ്പ് പതിപ്പിച്ച പുസ്തകം ആദ്യമായി വാങ്ങാനുള്ള ഭാഗ്യവും എനിക്ക് ഉണ്ടായി.ആ സന്തോഷം കൂടി ഞാൻ ഈ അവസരത്തിൽ പങ്കുവയ്ക്കുന്നു.

അനേകം രചനകളുമായി മലയാളിമനസ്സിനെ എഴുത്തുകാരി സംപുഷ്ടമാക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് 

നന്ദി! നമസ്കാരം!

മേരി ജോസി മലയിൽ, തിരുവനന്തപുരം.

✍️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments