Wednesday, November 27, 2024
Homeഅമേരിക്കശുഭദിനം – | 2024 | ഏപ്രിൽ 28 | ഞായർ ✍അർച്ചന കൃഷ്ണൻ

ശുഭദിനം – | 2024 | ഏപ്രിൽ 28 | ഞായർ ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“പകയുള്ളവർ അപവാദങ്ങൾ സൃഷ്ടിക്കും,
വിഡ്ഢികളതു പ്രചരിപ്പിക്കും, മൂഡന്മാരത്‌ വിശ്വസിക്കും “

ശ്രീ ബുദ്ധൻ

നമ്മുടെയൊക്കെ നാട്ടിൽ അപവാദം പറഞ്ഞു പരത്തുവാൻ കുറെയാളുകളുണ്ട്. ഒരാളുടെ എന്തെങ്കിലുമൊരു വിവരം അവരുടെ കൈയിൽ കിട്ടിയാൽ മതിയത്. നാട് മുഴുവൻ അറിയിച്ചില്ലെങ്കിൽ ഉറങ്ങത്തില്ല. അതുപോലെ വാട്ട്സ് ആപ്പ്, ഫേസ്ബുക്, യു ട്യൂബിലൊക്കെ വരുന്ന വ്യാജ വാർത്തകൾ വരുമ്പോൾ സത്യാവസ്ഥ പോലും നോക്കാതെ ഫോർവേഡ് ചെയ്യുന്ന കുറേയാളുകളുണ്ട്. ഓരോ വ്യക്തികളും ചിന്തിക്കുക ആ വ്യാജവാർത്തയിൽ വന്നവരുടെ മാനസികാവസ്ഥയാലോചിച്ചു നോക്കുക. ആരേയും അപവാദം പറയില്ലെന്ന് ഓരോരുത്തരും തീരുമാനമെടുത്താൽ തിരുന്ന പ്രശ്നമാണ് നാട് മുഴുവനറിഞ്ഞു ചിലരെ ആത്മഹത്യ മുനമ്പിൽ കൊണ്ടെത്തിയ്ക്കുന്നത്.

ഒരു വ്യക്തിയുടെ ഹൃദയത്തിൽ പക, വിദ്വേഷം, വൈരാഗ്യം ഇതൊക്കെ രൂപപ്പെടുന്നതെങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ. ആ വ്യക്തിയുടെയുള്ളിൽ താൻ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകാത്ത അവസ്ഥയിലോ, അല്ലെങ്കിൽ തന്നെയാരും, സ്നേഹിക്കുന്നില്ല ഉൾക്കൊള്ളുന്നില്ലെന്ന് തോന്നുമ്പോളാണ് ഹൃദയം കലുഷിതമാകുന്നതും, പക രൂപപ്പെടുന്നതും.

ഒരാളുടെ ഉയർച്ചയിൽ പലർക്കും പക അനുഭവപ്പെടാം അതിനു പ്രധാന കാരണം തന്നെക്കാൾ ഉന്നതമായ നിലവാരത്തിലവരെത്തുമെന്നു ഭയന്നിട്ടാകാം. ആ സാഹചര്യത്തിൽ അപവാദം പറഞ്ഞു പരത്തി ആ വ്യക്തിയേത് മേഖലയിലാണോ ഉയരുന്നത് അവിടെ വീഴ്ചകളുണ്ടാക്കി സമൂഹത്തിൽ ചീത്തപ്പേരുണ്ടാക്കും എന്നിട്ട്
അവരെ സമൂഹം ഒറ്റപ്പെടുത്തുമ്പോൾ ആത്മസുഖം അനുഭവിക്കുന്ന മാനസിക വൈകല്യമുള്ളവരുമുണ്ട്.

സ്നേഹിതരേ അഭിനയമല്ല ജീവിതമെന്നു തിരിച്ചറിവുണ്ടാകുമ്പോൾ സാഹചര്യങ്ങൾ മാറി മറയാം. ഇന്നിന്റെ നന്മകളിൽ ജീവിക്കാം. ജീവിതത്തിൽ ഒറ്റപ്പെട്ടു കാലിടറി വീഴുന്നയവസ്ഥയിലൊക്കെ ചേർത്തു നിർത്തിയവരെ, നന്ദിയോടെ സഹായിച്ചവരെ ഇവിടം വരെയെത്തിച്ചവരെ എന്നെന്നും സ്നേഹത്തോടെ സ്മരിക്കാം.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments