Tuesday, December 24, 2024
Homeകേരളംകല്ലേലി കാവ് പത്താമുദയ മഹോത്സവ വിശേഷങ്ങള്‍ ( 20/04/2024 )

കല്ലേലി കാവ് പത്താമുദയ മഹോത്സവ വിശേഷങ്ങള്‍ ( 20/04/2024 )

പത്തനംതിട്ട —കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ മഹോത്സവത്തിന്‍റെ ഭാഗമായി ഏഴാം ഉത്സവം. സംസ്ഥാന ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ. എസ്. വേണുഗോപാൽ, ചലച്ചിത്ര പിന്നണി ഗായകൻ ബിജു മാങ്കോട് എന്നിവര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.കാവ് സെക്രട്ടറി സലിം കുമാര്‍ കല്ലേലി സ്വാഗതം പറഞ്ഞു .കാവ് അധ്യക്ഷന്‍ അഡ്വ സി വി ശാന്തകുമാര്‍ അധ്യക്ഷത വഹിച്ചു . ഉത്സവത്തിന്‍റെ ഭാഗമായി 999 മല പൂജ ,മൂര്‍ത്തി പൂജ ,പാണ്ടി ഊരാളി അപ്പൂപ്പന്‍ പൂജ എന്നിവയും നടന്നു .

ഏപ്രിൽ 23 ന് പത്താമുദയ മഹോത്സവം, കല്ലേലി ആദിത്യ പൊങ്കാല

കോന്നി:വിഷുക്കണി ദർശനത്തോടെ തുടങ്ങിയ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മഹോത്സവത്തിന്റെ പത്താം ഉത്സവം പത്താമുദയമായി ഏപ്രിൽ 23 ന് ആഘോഷിക്കും. കല്ലേലി ആദിത്യ പൊങ്കാല രാവിലെ 9 മണി മുതൽ നടക്കും.

മല ഉണർത്തൽ, കാവ് ഉണർത്തൽ,കാവ് ആചാര അനുഷ്ടാനം, താംബൂല സമർപ്പണം,മലയ്ക്ക് കരിക്ക് പടേനി, മഞ്ഞൾപ്പറ,നാണയപ്പറ,നെൽപ്പറ അടയ്ക്കാപ്പറ,അവിൽപ്പറ,മലർപ്പറ, കുരുമുളക് പറ, അൻപൊലി, നാളികേരപ്പറ, അരിപ്പറ,എന്നിവ 999 മലക്കൊടിയ്ക്ക് മുന്നിൽ സമർപ്പണം ചെയ്യും.

മഹോത്സവത്തിന്റെ 8 -ദിവസമായ ഏപ്രിൽ 21 ഞായർ പതിവ് പൂജകൾക്ക് പുറമെ ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് പാണ്ടി ഊരാളി അപ്പൂപ്പന്റെ ചരിതം പേറുന്ന വിൽപ്പാട്ട്, രാത്രി 7 മണിയ്ക്ക് തിരുവാതിരക്കളി, കൈകൊട്ടിക്കളി, രാത്രി 9 മണി മുതൽ ഫോക്ക് ഡാൻസ്, തുടർന്ന് നൃത്ത നാടകം പാണ്ഡവേയം

ഒൻപതാം മഹോത്സവ ദിനമായ ഏപ്രിൽ 22 ന് തിങ്കളാഴ്ച പതിവ് പൂജകൾക്ക് പുറമെ രാവിലെ 7 മണിയ്ക്ക് മലയ്ക്ക് കരിക്ക് പടേനി തുടർന്ന് ഒൻപതാം മഹോത്സവം എം എസ് അരുൺ കുമാർ എം എൽ എ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്യും

8.30 ന് ഉപ സ്വരൂപ പൂജകൾ മീനൂട്ട് വാനര ഊട്ട് പ്രഭാത പൂജ,9 മുതൽ സമൂഹ സദ്യ 10 മണിയ്ക്ക് കല്ലേലി അമ്മൂമ്മ പൂജ 11.30 ന് ഊട്ട് പൂജ വൈകിട്ട് 6.30 ന് 41 തൃപ്പടി പൂജ, ദീപാരാധന ദീപകാഴ്ച ചെണ്ട മേളം ചരിത്ര പുരാതനമായ കുംഭപാട്ട്, രാത്രി 7 മുതൽ തിരുവാതിരകളി, കൈകൊട്ടിക്കളി 8 ന് നൃത്തനാടകം,11 ന് ഫോക്ക് ഡാൻസ്,12 ന് കല്ലേലി ഊരാളി അപ്പൂപ്പന്റെ ചരിത്ര സംഗീത നൃത്ത നാടകം കല്ലേലി കാവിലെ ഊരാളി അപ്പൂപ്പൻ തുടർന്ന് നാടൻ പാട്ടും കളിയരങ്ങും.

പത്താമുദയ മഹോത്സവ ദിനമായ ഏപ്രിൽ 23 ചൊവ്വാഴ്ച വെളുപ്പിനെ 4 മണി മുതൽ മലയുണർത്തൽ കാവ് ഉണർത്തൽ, കാവ് ആചാരങ്ങൾ 41 തൃപ്പടി പൂജ, താംബൂല സമർപ്പണം,999 മലക്കൊടി ദർശനം രാവിലെ 7 മുതൽ പത്താമുദയ വലിയ പടേനി,8.30 ന് ഉപസ്വരൂപ പൂജകൾ, വാനര ഊട്ട്, മീനൂട്ട്, പ്രഭാത പൂജ, കല്ലേലി അമ്മൂമ്മ പൂജ, കല്ലേലി അപ്പൂപ്പൻ പൂജ, പുഷ്പാഭിഷേകം രാവിലെ 9 മണിയ്ക്ക് പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് സിനിമ സീരിയൽ താരം നിഷ സാരംഗ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷ രാജി പി രാജപ്പൻ, പ്രമുഖ ജീവകാരുണ്യ പ്രവർത്തക ഡോ എം എസ് സുനിൽ എന്നിവർ ഭദ്രദീപം തെളിയിക്കും.10 മണി മുതൽ സമൂഹസദ്യ 10.30 മുതൽ കല്ലേലി ആദിത്യ പൊങ്കാല നിവേദ്യം 999 മലക്കൊടി എഴുന്നള്ളത്ത്, ആന ഊട്ട്.

രാവിലെ 11 മണിയ്ക്ക് ചേരുന്ന കല്ലേലി സാംസ്കാരിക സദസ്സ് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും.കാവ് പ്രസിഡന്റ് അഡ്വ ശാന്തകുമാർ അധ്യക്ഷത വഹിക്കും. സെക്രട്ടറി സലിം കുമാർ കല്ലേലി സ്വാഗതം പറയും.

പത്താമുദയ ജന്മ വാർഷിക സംഗമം ആന്റോ ആന്റണി എം പി,കാവുകളുടെ സംഗമം റാന്നി ഡി എഫ് ഒ പി കെ ജയകുമാർ ശർമ്മ,കല്ലേലി മത മൈത്രീ സംഗമം ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ഊരാളി സംഗമം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ,ഗോത്ര സംഗമം കെ എസ് ഇ ബി റിട്ട എക്സിക്ക്യൂട്ടീവ് എഞ്ചിനിയർ ബി. ഹരികുമാർ എന്നിവർ ഉദ്ഘാടനം ചെയ്യും.

സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മതവിഭാഗങ്ങളിലെ വിശിഷ്ട വ്യക്തികൾ പത്താമുദയ മഹോത്സവത്തിന് ആശംസകൾ അർപ്പിച്ച് സംസാരിക്കും.

വിദ്യാഭ്യാസ കലാ കായിക സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തികളെ ആദരിക്കും.

11.30 ന് ഊട്ട് പൂജ ഉച്ചയ്ക്ക് 12 മണി മുതൽ ഗാനമേള, വൈകിട്ട് 3 മണി മുതൽ ഭജൻസ്,4 മണി മുതൽ കോൽക്കളി 6 മണിയ്ക്ക് 41 തൃപ്പടി പൂജ 6.30 ന് പുണ്യ നദി അച്ചൻകോവിൽ ആറ്റിൽ കല്ലേലി വിളക്ക് തെളിയിക്കൽ 7 മണിയ്ക്ക് ദീപാരാധന ദീപക്കാഴ്ച ചെണ്ട മേളം പത്താമുദയ ഊട്ട്,രാത്രി 7.30 ന് തിരുവാതിര, കൈകൊട്ടിക്കളി,രാത്രി 8.30 മണി മുതൽ നൃത്തസന്ധ്യ,രാത്രി 10 മണിമുതൽ കല്ലേലി ഊരാളി അപ്പൂപ്പന്റെ ചരിത്ര പുരാതനമായ കുംഭപ്പാട്ട്, പാട്ടും കളിയും, ഭാരതക്കളി, പടയണിക്കളി, തലയാട്ടം കളി എന്നിവ നടക്കുമെന്ന് കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments