Saturday, December 28, 2024
Homeമതംശ്രീ കോവിൽ ദർശനം (25) ' തൃപ്പുലിയൂർ മഹാഗണപതി ക്ഷേത്രം ' ✍അവതരണം: സൈമശങ്കർ മൈസൂർ.

ശ്രീ കോവിൽ ദർശനം (25) ‘ തൃപ്പുലിയൂർ മഹാഗണപതി ക്ഷേത്രം ‘ ✍അവതരണം: സൈമശങ്കർ മൈസൂർ.

സൈമശങ്കർ മൈസൂർ.

തൃപ്പുലിയൂർ മഹാഗണപതി ക്ഷേത്രം

ഭക്തരെ..!
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ നിന്ന് മാവേലിക്കരക്ക് പോകും വഴിയുള്ള പുലിയൂർ ഗ്രാമത്തിലാണ് തൃപ്പുലിയൂർ മഹാഗണപതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രാല്പത്തിയെക്കുറിച്ച് എഴുതപ്പെട്ട രേഖകളൊന്നും നിലവിലില്ല. ശ്രീ ഗണപതിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഗണപതിക്ക് നാളികേരം ഉടയ്ക്കുക എന്നതാണ് പ്രധാന വഴിപാട്. ശുഭകാര്യങ്ങൾ ആരംഭിക്കുന്നതിനു മുമ്പായി ഗണപതി വന്ദനത്തോടെ തുടങ്ങണം എന്നാണ് പറയാറ്. സിദ്ധിയുടെയും ബുദ്ധിയുടെയും ഇരിപ്പിടമായ ഗണപതി ഭഗവാനെ ഏതു കാര്യത്തിനു മുൻപും വന്ദിക്കുന്നത് ഉത്തമമാണ്. വിഘ്നവിനായകനാണ് ഗണപതി. ഗണപതിയെ വന്ദിച്ചാൽ തടസങ്ങൾ മാറുമെന്നാണ് വിശ്വാസം. ഏതുകാര്യവും വിഘ്നം കൂടാതെ നടത്തുന്നതിന് ഗണപതിഭഗവാന്റെ അനുഗ്രഹം ആവശ്യമാണ്. തടസങ്ങൾ നീങ്ങാനും ഐശ്വര്യത്തിനും ഗണേശപൂജ ഉത്തമമെന്നും ആചാര്യഅഭിപ്രായം. കേതുവിന്റെ ദശാകാലത്തും കേതു അനിഷ്ടഭാവത്തിൽ നിൽക്കുന്ന സമയത്തും ഗണപതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ഉത്തമഫലം നൽകും.

വിഘ്നങ്ങൾക്ക് അറുതി വരുത്തി സദ്ഫലം പ്രധാനം ചെയ്യുന്ന ഗണപതി ഭഗവാന് ആഗ്രഹസാഫല്യത്തിനായി നാരങ്ങാമാല വഴിപാട് പ്രധാനമാണ്. പതിനെട്ടു നാരങ്ങാ വീതം മാലകെട്ടി തുടർച്ചയായി മൂന്ന് ദിവസം ഭഗവാന് ചാർത്തി ,മൂന്നാം ദിവസം വഴിപാടുകാരന്റെ പേരിലും നാളിലും വിഘ്നഹര സ്തോത്ര പുഷ്പാഞ്ജലി നടത്തുകയോ വിഘ്നഹര സ്തോത്രം ചൊല്ലി ഭക്തിപൂർവ്വം മുക്കുറ്റി സമർപ്പിക്കുകയോ ചെയ്താൽ ഫലം സുനിശ്ചിതം. വഴിപാടുകാരൻറെ ജന്മനക്ഷത്ര ദിനത്തിൽ പുഷ്പാഞ്ജലി വരത്തക്ക വിധത്തിൽ വഴിപാടു നടത്തുന്നതാണ് അത്യുത്തമം. അതായത്, പക്കപിറന്നാളിന് രണ്ട് ദിനം മുന്നേ നാരങ്ങാമാല സമർപ്പണം തുടങ്ങാം, പക്കപിറന്നാളിൻറെ അന്ന് പുഷ്പാഞ്ജലിയും നടത്തണം.

ചിങ്ങത്തിലെ തിരുവോണം, വിനായക ചതുർത്ഥി, കന്നിയിലെ പൂജവയ്പ്പ്, വിദ്യാരംഭം, തുലാമാസത്തിലെ ആയില്യംപൂജ, വൃശ്ചികം ഒന്നുമുതൽ മണ്ഡലകാലാചരണം, ധാരാളം അയ്യപ്പഭക്തന്മാർ വിഘ്നേശ്വരന് നാളികേരം ഉടച്ചിട്ടാണ് ശബരിമലക്ക് പുറപ്പെടുന്നത്. മകരത്തിൽ മകരവിളക്ക് മഹോത്സവവും, കുംഭമാസത്തിലെ ശിവരാത്രി, ധനുവിലെ തിരുവാതിരുനാൾ, മേടത്തിൽ വിഷുക്കണി, സപ്താഹം കർക്കിടക മാസത്തിൽ രാമായണമാസം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷ ദിവസങ്ങൾ.

✍അവതരണം: സൈമശങ്കർ മൈസൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments