കോട്ടയ്ക്കൽ.**റമസാന് പ്രത്യേക ഭക്ഷണവിഭവമായി മട്ടൻ അലീസയും. അറേബ്യൻ (ദുബായ്) ഇനത്തിന് ജില്ലയിലെമ്പാടും ആവശ്യക്കാരുണ്ട്.
ആട്ടിറച്ചിയും ഗോതമ്പും നെയ്യും മാത്രമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ആട് മാംസത്തിൽ തന്നെ നെയ്യിന്റെ അംശമുള്ളതിനാൽ കൂടുതൽ ചേർക്കേണ്ട കാര്യവുമില്ല. ഫ്ലേവറുകളോ, എണ്ണകളോ മറ്റോ ചേരാത്തതിനാൽ ഏറെ ആരോഗ്യകരമായ ഭക്ഷണമാണിതെന്ന് കോട്ടയ്ക്കലിൽ ഭക്ഷണമൊരുക്കുന്ന മുർഷിദ് പറയുന്നു. 750 ഗ്രാമിന് 250 രൂപയും 500 ഗ്രാമിന് 190 രൂപയും 250 ഗ്രാമിന് 100 രൂപയുമാണ് വില.
വളാഞ്ചേരി, എടപ്പാൾ, തിരൂർ, പെരിന്തൽമണ്ണ, മഞ്ചേരി തുടങ്ങിയ ഭാഗങ്ങളിൽനിന്നുള്ള ആളുകൾ കോട്ടയ്ക്കലിൽ എത്തുന്നുണ്ട്.
— – – – – – – – – –
കോട്ടയ്ക്കൽ.മുനിസിപ്പൽ മുസ് ലിം യൂത്ത് ലീഗ് നടത്തുന്ന സൗജന്യ ഇഫ്താർ നാലാംവർഷത്തിലേക്കു കടന്നു. ചങ്കുവെട്ടിയിലാണ് “തക്കാരം” എന്ന പേരിൽ നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്യുന്നത്. പ്രധാനമായും യാത്രക്കാരെ സഹായിക്കാനായാണ് ഇഫ്താർ നടത്തുന്നത്. ഓരോ ദിവസവും വിവിധ യൂത്ത് ലീഗ് കമ്മിറ്റികളും എസ്ടിയു, എംഎസ്എഫ്, സ്വതന്ത്ര കർഷക സംഘം തുടങ്ങിയ പോഷക സംഘടനകളും ചേർന്നാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്. ഈവർഷത്തെ ഇഫ്താർ നഗരസഭ മുൻ അധ്യക്ഷൻ കെ.കെ.നാസർ ഉദ്ഘാടനം ചെയ്തു. കെ.എം.ഖലീൽ അധ്യക്ഷത വഹിച്ചു. നാസർ തയ്യിൽ, സി.കെ. റസാഖ്, സി.പി. നൗഷാദ്, കെ.വി. ശരീഫ്, അമീർ പരവക്കൽ, കെ.വി. സലാം, മബ്റൂഖ് കറുത്തേടത്ത്, സലിം പള്ളിപ്പുറം, ഷഫീഖ് അമരിയിൽ, മുനവ്വർ ആലിൻചുവട് തുടങ്ങിയവർ പങ്കെടുത്തു.
— – – – – – – – – –