പ്രളയം കാത്ത വിനായകൻ
ഭക്തരെ….!
പേരുപോലെ തന്നെ അതിശയിപ്പിക്കുന്ന ഒരു വിനായക പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് തിരുപുറമ്പിയം സച്ചിനാഥർ ശിവ ക്ഷേത്രം. ഇവിടുത്തെ പ്രളയം കാത്ത വിനായകൻ എന്നറിയപ്പെടുന്ന തേൻ ആഗിരണം ചെയ്യുന്ന വിനായകൻ വിശ്വാസികൾക്കിടയിൽ ഏറെ പ്രസിദ്ധമാണ്. ഗണേശ ചതുർത്ഥി ദിനത്തിൽ മാത്രമാണ് ഈ ഗണപതിക്ക് അഭിഷേകം (തേൻ ഉപയോഗിച്ച്) നടത്തുന്നത്. വിഗ്രഹ ത്തിന്റെ മേൽ ഒഴിക്കുന്ന എല്ലാ തേനും ആഗിരണം ചെയ്യപ്പെടുന്നു .
ത്രേതായുഗത്തിന്റെ അവസാനത്തിൽ ഭൂമി 7 സമുദ്രങ്ങളാൽ നശിപ്പിക്കപ്പെട്ടപ്പോൾ ഈ പുണ്യക്ഷേത്രത്തെ രക്ഷിക്കാൻ ശിവൻ ആഗ്രഹിക്കുകയും ഗണപതിക്ക് ക്ഷേത്രം സംരക്ഷിക്കാനുള്ള ചുമതല നൽകുകയും ചെയ്തു. 7 സമുദ്രങ്ങളുടെ ശക്തികളെ ഒരു കിണറ്റിലേക്ക് ആവാഹിച്ചു നിയന്ത്രിക്കാൻ ഗണേശൻ “പ്രണവ മന്ത്രം ഓം” എന്ന ശക്തി ഉപയോഗിക്കുകയും ഈ പുണ്യ സ്ഥലത്തെ പ്രളയത്തിൽ നിന്ന് രക്ഷിയ്ക്കയും ചെയ്തു .ക്ഷേത്രപരിസരത്ത് ഏഴ് കടലുകൾ അടങ്ങിയ കിണർ ഇന്നും കാണാൻ കഴിയും. ഈ വിഗ്രഹം പ്രതിഷ്ഠിച്ചത് മഴദൈവമായ വരുണനാണെന്ന് വിശ്വസിക്കപ്പെടുന്നു. കടൽ ഷെല്ലുകൾ, കടൽ നുരകൾ, സമുദ്രങ്ങളിൽ നിന്നുള്ള മറ്റ് വസ്തുക്കൾ എന്നിവ ഉപയോഗിച്ച് വരുണ ഭഗവാൻ നിർമ്മിച്ച ഗണേശൻ്റെ പ്രതിഷ്ഠയാണിത്.
കുംഭകോണത്ത് നിന്ന് 11 കിലോമീറ്റർ അകലെ കൊല്ലിഡാം നദിക്കരയിലാണ് തിരുപുറമ്പിയം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുംഭകോണത്ത് നിന്ന് ടൗൺ ബസ്, മിനി ബസ്, ഓട്ടോ എന്നിവ ലഭ്യമാണ്.