” നിയമങ്ങൾ വസ്ത്രങ്ങളെ പോലെ ആയിരിക്കണം “
ക്ലാരൻസ് ഷെപ്പേട് ഡേ
ലോകസ്ഥാപനം മുതൽ പ്രക്യതി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പിന്നീട് മനുഷ്യന്റെ ജീവിതനിലവാരം ക്രമപ്പെടുത്തുന്നതിനാണ് നിയമങ്ങൾ ഉണ്ടായത്. ഓരോ രാജ്യങ്ങളിലും പണ്ടു മുതലേ നിയമങ്ങൾ നിലനിന്നിരുന്നെങ്കിലും അതെല്ലാവർക്കും ഒരു പോലെ നീതി ലഭിക്കുന്നതായിരുന്നില്ല. സവർണ്ണരായവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്കനുസരിച്ചു നിയമങ്ങളും വ്യതിചലിച്ചിരുന്നു.
സ്വാതന്ത്ര്യം ലഭിച്ച ശേഷം അടിച്ചമർത്തപ്പെട്ട സമൂഹം തങ്ങൾക്ക് നിഷേധിക്കപ്പെട്ട നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങൾ നടത്തി ജീവൻ ബലിയർപ്പിച്ചു നേടിയെടുത്തതാണ് തുല്യ നീതിയെന്ന അവകാശം. ഉന്നതകുല ജാതരുടെ നെറികേടുകൾ തച്ചുടച്ചാണ് ഇന്നീ കാണുന്ന നിയമം സംഹിതകളുണ്ടായത്.
എങ്കിലും ഇന്ത്യ മഹാരാജ്യത്തിൽ ക്രൂര നിയമങ്ങളില്ലെന്ന് ആശ്വസിക്കാം.
എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹത്തോടെ നല്ലൊരു ശുഭദിനം ആശംസിക്കുന്നു.