Sunday, December 22, 2024
HomeUS Newsമേരിക്കുട്ടി മൈക്കിളിന്റെ "ഇൻസ്പിരേഷനൽ തോട്സ് " എന്ന ആൽബത്തിന്റെ പ്രകാശനം നടന്നു

മേരിക്കുട്ടി മൈക്കിളിന്റെ “ഇൻസ്പിരേഷനൽ തോട്സ് ” എന്ന ആൽബത്തിന്റെ പ്രകാശനം നടന്നു

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക്: മേരിക്കുട്ടി മൈക്കിളിന്റെ “ഇൻസ്പിരേ ഷണൽ തോട്സ് ” എന്ന ആൽബത്തിന്റെ പ്രകാശനം തൊടുപുഴയിലെ റിവർ ടെറേസ് റിസോർട്ടിൽ വച്ച് 2024 ജനുവരി 14ന് ബഹുമാനപ്പെട്ട അഡ്വ. മോൻസ് ജോസഫ് MLA പ്രകാശനം ചെയ്യുകയുണ്ടായി.റെവ. ഫാദർ ജോസഫ് മാപ്പിളമാട്ടേൽ CMI പ്രാർത്ഥന ചൊല്ലി, മേരിക്കുട്ടി മൈക്കി ളിന്റെ പ്രാർത്ഥനാ ഗാനത്തോട് കൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്.

ഫോക്കാനയുടെ മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ , ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ഘടകം പ്രസിഡന്റ് ലീല മാരാട്ട് , റിവർ ടെറേ സ് റിസോർട്ടിന്റെ മാനേജിങ് പാർട്നേഴ്‌സും, ഉടമസ്ഥരുമായ ആയ സിറിൾ, ഷാന്റി മഞ്ചേരിൽ എന്നിവർ ഭദ്രദീപം കൊളുത്തിയാണ് ചടങ്ങിന് തുടക്കം കുറിച്ചത്.

ന്യൂയോർക്കിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായ മേരികുട്ടി മൈക്കി ൾ സാഹിത്യകാരി, ഗായിക, കലാകാരി, നർത്തകി, സംഘാടക എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ്. അനുഗ്രഹീത കലാകാരിയായ അവർ എന്നും മറ്റുള്ളവർക്ക് നന്മ ചെയ്യുവാനായിട്ട് മാത്രം ജീവിതം ഉഴിഞ്ഞു വച്ചിട്ടുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് ആൽബത്തിന്റ പ്രകാശനം നടത്തിക്കൊണ്ടു അഡ്വ. മോൻസ് ജോസഫ് MLA അഭിപ്രായപ്പെട്ടു.

റെവ. ഫാദർ ജോസഫ് മാപ്പിളമാട്ടേൽ CMI മേരികുട്ടി മൈക്കി ളിന്റെ പ്രവർത്തങ്ങളെയും അവർ സമൂഹത്തിനു നൽകുന്ന സൽപ്രവർത്തികളെയും പ്രകീ ർത്തിച്ചു സംസാരിക്കുകയുണ്ടായി. പോൾ കറുകപ്പള്ളിൽ,ലീല മാരാട്ട്, സിറിൽ, ഷാന്റി മഞ്ചേരിൽ, സജിനി രാജീവ് എന്നിവരും ആശംസകൾ അറിയിച്ചു സംസാരിച്ചു.

സാജൻ , മിനി (സാജ് റിസോർട്ട് , എറണാകുളം ) സജി ഹെഡ്‌ജ്‌ ബ്രോക്കറേജ് Inc.,ഫൊക്കാന ലീഡർ ജോൺ ഐസക് തുടങ്ങിയ പ്രമുഖ വ്യക്തികളുടെയും, നിരവധി സുഹൃത്തുക്കളുടെയും, കുടുംബാംങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന ഈ ചടങ്ങ് പ്രണവം മ്യൂസിക് ട്രൂപ്പിന്റെ ഗാനമേളയോടും, കലാപരിപാടികളോടും, വിഭവ സമൃദ്ധമായ അത്താഴത്തോടും കൂടി സമാപിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments