Monday, December 23, 2024
HomeUncategorizedപാപമോക്ഷം (ചെറുകഥ) ✍ഷൈൻ മുറിക്കൽ ഇടവണക്കാട്

പാപമോക്ഷം (ചെറുകഥ) ✍ഷൈൻ മുറിക്കൽ ഇടവണക്കാട്

ഷൈൻ മുറിക്കൽ ഇടവണക്കാട്✍

നിർത്താതെയുള്ള ഫോൺ ശബ്ദം കേട്ട് ഉറക്കച്ചടവോടെ അൽപ്പം ദേഷ്യത്തോടെയും ഷാജി ഫോണെടുത്തു ഹലോ …. ങ്ങാ ‘ ജോണി യോ എന്താടാ രാവിലെ ഞായറഴ്ചയായിട്ട് കുറച്ച് നേരം കൂടി കിടന്നുറങ്ങാമെന്ന് കരുതിയത് നശിപ്പിച്ചും …..അതല്ലടാ ഒരു കാര്യം പറയാനാ വിളിച്ചത് …..എന്താ …..നമ്മുടെ …. നെല്ലുവിന്റെ [ കൂട്ടുകാർ വിളിക്കുന്ന ചെല്ലപ്പേര് … ശരിക്കു…നെൽസൺ ] അമ്മായിഅമ്മ മരിച്ചു … ജയ്സൺ വിളിച്ചതാ …. വെളുപ്പിനാണെന്ന് തോന്നുന്നു. സൈലന്റ് അറ്റാക്ക് …. പിന്നേ ഒത്തിരി വിശേഷങ്ങൾ …….. രാവിലെ ആരുമായിട്ടാ ഫോണിൽ ഇത്ര വിശേഷം പറച്ചിൽ കൈയ്യിൽ ഒരു കപ്പ് കട്ടൻ കാപ്പിയുമായി ഗീത …..അത് നമ്മുടെ ജോണി വിളിച്ചതാ ……എന്താ രാവിലെ …..അത് നമ്മുടെ നെൽസന്റെ അമ്മായിഅമ്മ മരിച്ചും …… ഏ…. റീത്ത ചേടത്തി യോ …..എപ്പോൾ ….. വെളുപ്പിനാണെന്നാ പറഞ്ഞത് -…. അവർക്ക് അങ്ങിനേ കുഴപ്പം ഒന്നുമുണ്ടായിരുന്നില്ലല്ലൊ …. കഴിഞ്ഞാഴ്ച ജെയ്‌സൺ,കല്യാണ വീട്ടിൽ വച്ച് ഭാര്യയും മായി വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ അവരുടെ കാര്യമൊക്കെ പറഞ്ഞതാ …..ലോറൻസ് ചേട്ടൻ പാടില്ലാതേ ഇരിക്കുകയാണെന്നും മാർട്ടിന്റെ ഭാര്യ രണ്ടാമത്തെ പ്രസവം കഴിഞ്ഞ് വീട്ടിലാന്നെന്നും എല്ലാ കാര്യങ്ങളും ഇപ്പോഴും റീത്ത ചേടത്തി
തന്നെയാണ് നോക്കുന്നതെന്ന് ….. ഷീലയൊക്കെ വന്നിട്ട് ഒത്തിരി കാലമായെന്നു. മറ്റു ….. ദൈവത്തിന്റേ ഒരു കാര്യം …. ഇനി ലോറൻസ് ചേട്ടന്റെ കാര്യം എന്താവുമോ ആവോ ….. ഏതായാലും ഭാഗ്യം ചെയ്ത സ്ത്രീയാ …. ആരേയും ബുദ്ധിമുട്ടിച്ചില്ലല്ലൊ ….. ഗീത വീണ്ടു അടുക്കളയിലേക്ക് ….. വീണ്ടു ഫോൺ തമ്പി …. അറിഞ്ഞോ നെല്ലുവിന്റെ …. ങ്ങാ….. ജോണി വിളിച്ചിരുന്നു…… ഞാൻ ഒന്ന് അത്യാവശ്യമായി പറവൂർ വരെ പോയിട്ട് വരാം …. ജോണി ഇറങ്ങുമ്പോൾ വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട് നീ വിളിക്ക്,രവിച്ചേട്ടന്റെ കടയിൽ വച്ച് കാണാം …. ശരി …… ഒരു സിഗരിറ്റിന് തീ കൊടുത്ത് സിറ്റൗട്ട്ൽ വന്നിരുന്ന് ന്യൂസ്‌പേപ്പർ കൈയ്യിലെടുത്ത് ഷാജി ഓർമ്മകളിലേക്ക് ….. ഒരു നൊമ്പരമായ് ….. മനസ്സിൽ എന്നും എരിയുന്ന കനലുകൾക്കുള്ളിലൂടെ പിന്നിലേക്ക് ഒരു യാത്ര ……. ചെറുപ്പത്തിന്റെ തിളപ്പിൽ നാട്ടിൽ ഏറ്റവും അടിച്ച് പൊളിച്ച് നടന്നേച്ച നാല് കൂട്ടുകാർ ….. നെൽസൺ, ഷാജി, ജോണി, തമ്പി ….. നെൽസൺ ബാക്കി മൂന്ന് പേരേക്കാൾ മൂന്ന് മുന്നര വയസ്സിന് മൂത്ത താ …. അനിയൻ ജൈസനാ തങ്ങൾക്കൊപ്പം
പഠിച്ചത് പക്ഷേ അവൻ ചെറുപ്പത്തിലേ വേറൊരു ടൈപ്പാ….. കാശുള്ള കൂടുകാരൊടൊപ്പമേ അവൻ അന്നു കൂടാറുള്ളൂ ….. ഫുട്ബോൾ കളിയിലും, ക്രിക്കറ്റിലും മിടുക്കനായിരുന്ന നെൽസൺ ഞങ്ങളുടെ ഹീറോയായി പതിയേ അത് വലിയ കൂട്ടുമായി പിന്നേ …. ഒത്തിരി കൂട്ടുകാർക്കിടയിൽ ഞങ്ങൾ ചങ്ക് ഫ്രണ്ട്സ് ആയി ….അതിൽ തന്നെ ഞാനും നെൽസണു ഏറ്റവും ചങ്ക് സുമായി ….. സെക്കന്റ്‌ ഷോ സിനിമക്ക് പോക്കും …. ചെറിയ ചെറിയ കുസൃതികളും അൽപ്പം മദ്യപാനവും ചില തല്ല് പിടുത്തങ്ങളുമൊക്കെയായി ജീവിതത്തിൽ ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒരു അടിച്ച് പൊളിക്കാലം …..ഞങ്ങളൊക്കെ ഓരോ തൊഴിലും എന്നാൽ ഒക്കുമെങ്കിൽ നിത്യവും വൈകീട്ടു ഒരുമിച്ച് കൂടുന്ന തരത്തിലും മുന്നോട്ട് പോവുന്നതിനിടയ്ക്ക് നെൽസന് …. പെണ്ണ് കാണുവാൻ ഞങ്ങൾ ഒരുമിച്ച് പോയി …. ആദ്യമായി കണ്ട പെണ്ണിനെ തന്നെ നെൽസന് ഇഷ്ടമായി …… ഷീല ….. അവർക്കും ഇഷ്ടപ്പെട്ടു പിന്നെ ഒരടിപൊളി കല്യാണവും കാലം അതിവേഗം പോയ് കൊണ്ടിരുന്നു. രണ്ട് വർഷം കഴിഞ്ഞപ്പോൾ ഇവിടെ അടുത്ത് തന്നെ ഒരു വീടു പറമ്പു കൂടി വാങ്ങി നെൽസൺ മാറി താമസിച്ചും …. പിന്നെ ഞങ്ങളുടെ ഞായറാഴ്ച കമ്പനികൾ അവിടെയായി ….കൂടാതെ പലപ്പോഴും ഞാനും നെൽസണുമാത്രമുള്ള കമ്പനികളും …. അതിന് നെൽസന് …… ഒരു കാരണവും പറയുവാനുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് നാല് വർഷം കഴിഞ്ഞിട്ടും ഒരു കുഞ്ഞ് ഉണ്ടാവത്തതിന്റെ വിഷമം അത് പലപ്പോഴും മദ്യപാനത്തിന്റെ തോത് വർദ്ധിപ്പിച്ചും ….. കാലം മുന്നോട്ട് ….. ഇടവക പള്ളിയിലെ പെരുന്നാൾ തലേന്ന് പള്ളിയിൽ നിന്ന് പോരുമ്പോൾ എല്ലാവരും വർത്തമാനം പറഞ്ഞ് പിരിയുന്ന നേരം നെൽസൺ എടാ വാടാ സാറ് തന്ന സ്കോച്ച് വിസ്ക്കി ഒന്ന് ഉണ്ട് ഞാൻ അവരോട് പറയാഞ്ഞിട്ടാ ….. ഷീലയും വാ ഷാജി …. ഇന്ന് ഒരു സ്പെഷ്യൽ ഐറ്റം ഉണ്ട് പെരുന്നാൾ സ്പെഷ്യൽ സസ്പെൻസ് …. പറയൂ ല ….. വന്നിട്ട് കണ്ടാൽ മതി …. ഷില പല പാചക പരീക്ഷണങ്ങളും നടത്തുന്നയാളല്ലേ …… പുതിയ എന്തെങ്കിലും മായിരിക്കു ….. അത്യാവശ്യം കഴിച്ചിരുന്ന ഞങ്ങൾ അത് കഴിച്ച് തുടങ്ങിയപ്പോൾ ആരോടോ ഉള്ള വാശി തീർക്കു പോലെ നെൽസൺ പടപടാന്ന്
അങ്ങ് തകർത്തു. ഫലമോ ദേ കിടക്കണ് ബോധം പോയി ഞാൻ വല്ലാണ്ടായി ഒരു വിധം ഞാനും ഷിലയും കൂടി കട്ടിലിലെടുത്ത് കിടത്തി തിരിച്ച് നടക്കാൻ തുടങ്ങിയ എന്റെ കൈകളിൽ ഒരു മൃദുവായി പിടിച്ച് കൊണ്ട് നേരേ തിരിച്ച് ആർദ്രമായ ഭാവത്തോടെ തീക്ഷ്ണമായ മിഴികളും വിറയാർന്ന ചുണ്ടുകളുമായി ഷീല …. ജീവിതത്തിൽ ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒരു നോട്ടവും ഭാവവും ഉള്ളിൽ കിടന്ന മദ്യത്തിന്റെ പ്രേരണയാലോ ആ അറ്റ്മോസ്‌ഫിയറിൽ രൂപപെട്ട പ്രത്യേക സിറ്റുവേഷന്റെ ഫലമായോ….. ഒരു വലിയ ചതി …… പൊറുക്കുവാൻ കഴിയാത്ത ഒരു തെറ്റ് അവിടെ സംഭവിച്ചും അത് പിന്നീട് മനസ്സ് അരുതെന്ന് പറഞ്ഞിട്ടും പല കുറി ആവർത്തിക്കപ്പെട്ടും ….. വസന്തകാല പൗർണ്ണമി അനുഗ്രഹിച്ച് ആശീർവദിച്ച പോലേ …. ഷില ഗർഭിണിയായി ….. നെൽസൺ അതീവ സന്തോഷത്തിലും എന്നാൽ ഷീലയുടെ സ്വഭാവത്തിൽ പല മാറ്റങ്ങളും വന്ന് തുടങ്ങി പലപ്പോഴു പെരുമാറ്റം ഒരു പരിചയമില്ലാത്ത ആളെ പോലെയായി അവിടെ ചെല്ലുന്നതിന് പിറുപിറുപ്പുകളായി സ്വൽപ്പം അകന്നിരുന്ന നെൽസന്റെ വീട്ടുകാരുമായി കൂടുതൽ അടുത്തു കൂട്ടുകാരായ ഞങ്ങളേ നെൽസണിൽ നിന്ന് അകത്തുന്നതിനുള്ള ശ്രമങ്ങൾ കൂടി പ്രത്യകിച്ച് എന്നെ അകറ്റി നിർത്തുവാൻ കൂടുതൽ ശ്രമങ്ങളുണ്ടായി അവസാനം കുഞ്ഞ് ജനിച്ചതിന്റെ മൂന്ന് മാസങ്ങൾക്ക് ശേഷം പതിവിൽ നിന്ന് മാറി മാമോദീസാ …. ചടങ്ങുകൾ നെൽസന്റെ വീട്ടിൽ വച്ച് നടത്തി എല്ലാവരും പിരിഞ്ഞ് വൈകീട്ട് ഞങ്ങൾ അത്യാവശ്യം വീട്ടുകാരും കൂട്ടുകാരും മാത്രമുള്ളപ്പോൾ …. ഇതുവരേ ഞങ്ങൾ ആരും കാണാത്ത ഒരു ഷീലയേ അവിടെ കണ്ടു ….വളരെ രൂക്ഷമായി പൊട്ടിതെറിച്ചു കൊണ്ട് മേലാൽ ഈ വീട്ടിൽ ഇങ്ങനേ ഒരു പരിപാടി നടത്തരുതെന്നും ഇനി ഒരു കാരണവശാലും കൂട്ടുകാരെ വിളിച്ച് ഒരു മദ്യസൽക്കാരം ഇവിടെ പാടില്ല എന്നു. പരസ്യമായി തന്നെ അവതരിപ്പിച്ചു.അതു നെൽസനടക്കം എല്ലാവരേയും
സ്തംഭിതരാക്കി പച്ചയ്ക്ക് പറഞ്ഞ് കഴിഞ്ഞും …. അപ്പോൾ തന്നെ ഞങ്ങൾ എണിറ്റ് പോന്നെങ്കിലും മനസ്സിൽ അത് വല്ലാത്ത മുറിപ്പാടുണ്ടാക്കി. ക്രമേണ കൂടികാഴ്ചകൾ നിലച്ചു എന്തിന് കുട്ടിയുടെ ബർത്തഡേ ഫങ്ക്ഷന് പോലു ഞങ്ങളെ ഒഴിവാക്കി …..എന്റെ കല്യാണവും കഴിഞ്ഞ് പതിയേ ജീവിതം മുന്നോട്ട് പോവുമ്പോഴാണ് കൂട്ടുകാർക്കിടയിൽ ഒരു സംസാരം ഉയർന്ന് വരുന്നത് അതു പെണ്ണുങ്ങൾക്കിടയിൽ നിന്നു. നെൽസന്റെ കുട്ടിയേ കണ്ടോ ആ ചിരിയും ആ ചുരുളൻ മുടിയും ഭാവവുമൊക്കെ ഒന്ന് നോക്കിയേ …..അത് ചെറിയ സംസാരമായത് തന്റെ ചെവിയിലുമെത്തി താൻ അറിയാതെ തന്നേ ഒരു വല്ലാത്ത വികാരം ഉള്ളിൽ ഉടലെടുത്ത് തുടങ്ങി പതിവില്ലാതെ നെൽസന്റെ വീടിന് മുന്നിലൂടെ പലവട്ടം യാത്രകൾ തുടങ്ങി ആ കുഞ്ഞിനെ ഒന്ന് കാണാൻ അത് മനസ്സിലാക്കിയ ഷീല കുട്ടിയെ വീടിന് പുറത്തിറക്കാത്ത സ്ഥിതിയായി ….. ഇത് പിന്നീട് പ്രശ്നമായി തീരും എന്ന് മനസ്സിലാക്കിയ ഷില കിട്ടിയ വിലയ്ക്ക് വീടു പറമ്പും വിൽപ്പിച്ച് വയനാട് ഉള്ള കൊച്ചാപ്പൻ മുഖാന്തിരം അവിടെ വീടും പറമ്പുo വാങ്ങിച്ച് തന്റെ കൺമുന്നിൽ നിന്നു. കഴിയുന്ന യത്ര അകലങ്ങളിലേക്ക് പറിച്ച് നട്ടും അതെ യാതൊരു തരത്തിലും താൻ കുട്ടിയെ കാണാൻ ഇടവരരുതെന്ന തീരുമാനം മാത്രമാണ് അതിന് പിന്നിൽ ….. അതേ ….. ഷിലയ്ക്ക് തന്നോട് തോന്നിയത് പ്രണയമോ…. കാമമോ….. മോഹ മോ…..അല്ല മറിച്ച് ഒരു അമ്മയാവുവാനുള്ള അതിയായ ആഗ്രഹത്തിന്റെ ഭ്രാന്തമായ ഒരവസ്ഥയിൽ സംഭവിക്കുന്ന ഒരു പ്രത്യേക ഭാവം അതേ അതിനായ് അപക്വമായ മനസ്സ് കണ്ടെത്തിയ എളുപ്പ മാർഗവും അതിന് തെരഞ്ഞെടുത്ത വെറു ഒരു ഉപകരണം മാത്രമായിരുന്നു. താനന്നു. അതേ അതിന് ശേഷം തന്നോട് ഷീല പെരുമാറിയ രീതികൾ ലോകത്ത് ഒരാണും ഒരു പെണ്ണിൽ നിന്നു സഹിക്കാൻ കഴിയുന്നതിന് അപ്പുറമാ ….. പക്ഷേ ആർദ്രമായ മനസ്സിലെ യാഥാർത്യങ്ങൾ ഉൾക്കൊള്ളുന്ന ബന്ധങ്ങളുടെ നൂലാമാലകൾ തന്നെ നിശബ്ദനാക്കി … വയനാടേയ്ക്ക് മാറിയിട്ടു പലവട്ടം താൻ അവളേ കാണുവാൻ പോയ യാത്രകൾ ഒരിക്കൽ പോലു അവരുടെ കണ്ണിൽ പെടാതെ മറഞ്ഞ് നിന്നു. പടിക്കുന്ന സ്ക്കൂളിന് വെളിയിൽ നിന്നു. എത്ര വട്ടം പക്ഷേ ഓരോ വട്ടം കാണുമ്പോഴും നിയന്ത്രിക്കുവാൻ കഴിയാത്ത മനസ്സിന്റെ വിങ്ങൽ കൂടി കൂടി വന്നപ്പോൾ ആ പൊൻ മുത്തിനെ മനസ്സിൽ താലോലിച്ച് ഓർമ്മകളിൽ വാത്സല്യം നിറച്ച് കഴിച്ച് കൂട്ടുന്നു. നെൽസന്റെ അപ്പൻ മരിച്ചപ്പോൾ പോലും അവർ കുട്ടിയെ കൊണ്ടുവന്നിരുന്നില്ല കൊച്ചാപ്പന്റെ വീട്ടിൽ നിർത്തിയിട്ട് പോരുകയാണുണ്ടായത് അന്ന് പറയുവാൻ കാരണമുണ്ടായിരുന്നു പരീക്ഷാ സമയം പരീക്ഷ മുടങ്ങാതിരിക്കാൻ …. ഇന്നത് അങ്ങിനേയല്ലല്ലോ ….. അതു പതിനേട്ട് കഴിഞ്ഞ് പ്രായപൂർത്തിയായ പെണ്ണ് പിന്നെ ഷീലയുടെ വീട്ടിലെ ഇപ്പോഴത്തേ സാഹചര്യം …..എന്തായാലും വൈകുന്നേരത്തിന് മുമ്പ് എത്തുമായിരിക്കും ….. ഷാജി നെടുവീർപ്പിട്ടു അതേ ….. പ്രകൃതിയുടെ ഓരോ വികൃതികൾ ….തന്റെ സന്തോഷകരമായ ദാമ്പത്യജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ മാതിരി ആരോഗ്യപ്രശ്നങ്ങൾ ഉള്ള ബുദ്ധിമാന്ദ്യം ഉള്ള രണ്ട് കുട്ടികളേയാ …. ദൈവം തങ്ങൾക്ക് തന്നത് അതിനോ …. ആയുസ്സും നൽകിയില്ല ….. തന്നേ ജീവനേക്കാളേറേ സ്നേഹിക്കുന്ന ഒരു ഭാര്യയേ തന്നു. തന്റെ ഒരിഷ്ടങ്ങൾക്കു എതിര് നിൽക്കാത്ത എന്നു എപ്പോഴും കൂടെ നിൽക്കുന്ന സ്നേഹിക്കാൻ മാത്രമറിയാവുന്ന ഗീത….. എന്തും തുറന്ന് പറയുവാനുള്ള സ്വാതന്ത്ര്യം തങ്ങൾക്കിടയിൽ ഉള്ളതിനാൽ ഷീലയുടേയും മകളുടേയും കാര്യം ഒരവസരത്തിൽ താൻ തുറന്ന് പറഞ്ഞിരുന്നു. ആദ്യം ഒരു വിഷമം പോലെ തോന്നിയെങ്കിലും പിന്നീട് അവൾ പറഞ്ഞ മറുപടി എന്നെ ഉമിതീയിൽ വീണത് പോലെയാക്കി …… ഷാജിയേട്ടാ എന്നെങ്കിലും ഒരു ദിവസമെങ്കിലും നമ്മുടെ കൂടെ നമ്മുടെ വീട്ടിൽ നിർത്തി ഓമനിക്കാനും താലോലിക്കാനു ദൈവം ഒരവസരം നമുക്ക് തരുമോ….?……. ആ ചോദ്യം എന്നിൽ സൃഷ്ടിച്ച ഭാവം എന്തെന്ന് ഒരിക്കലും എനിക്ക് വിവരിക്കുവാൻ കഴിയില്ല ….. അതേ ഈ ഭൂലോകത്ത് തന്റേതെന്ന് തനിക്ക് വിശ്വാസമുള്ള തന്റെ രക്തത്തേ…. തന്റേ അവകാശിയേ …. തന്റേതെന്ന് പറയുവാൻ ഒരവസരം ഉണ്ടാവുമോ ….. തന്റെ രക്തത്തേ തന്നോട് ചേർത്ത് നിർത്തി ആ മൂർദ്ധാവിൽ സ്നേഹവാത്സല്യങ്ങളോടെ ഒന്ന് ചുംബിക്കുവാൻ …. മനസ്സ് നിറച്ച് കൊണ്ടു നടക്കുന്ന വാത്സല്യത്തിന്റേയും കഠിനാദ്ധ്യാനം ചെയ്ത് താൻ ഉണ്ടാക്കിയതിന്റെയു എല്ലാം അവകാശിയായി താൻ കാണുന്ന തന്റെ പൊന്നോമനയേ …… ഒരു പൂങ്കാവനം പോലേ ഹൃദയത്തിൽ താൻ സൂക്ഷിക്കുന്ന വാത്സല്യത്തിന്റേയും സേനഹത്തിന്റെയും ഒരു കണിക പോലും പകർന്ന് നൽകാനാവാതേ വെറും … ദൂരകാഴ്ചയിലൂടെ മാത്രം നോക്കി കാണുവാൻ വിധിക്കപ്പെട്ട ഹതഭാഗ്യൻ ആയ ഒരച്ഛന്റെ ഹൃദയവിലാപം സർവ്വേശ്വരൻ കേൾക്കുന്നില്ലേ …. അനുനിമിഷം മനുഷ്യന്റെ ചിന്തകൾക്കപ്പുറം പ്രകൃതിയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നപടച്ചതമ്പുരാൻ എന്തെങ്കിലും കണ്ടിട്ടുണ്ടാവും ….. തീർച്ച …. ആയുസ്സ് അവസാനിക്കു മുൻപ് ഒരു ദിവസമെങ്കിലും തന്റെ മനസ്സിന് ഒരു സാന്ത്വനം….. കിട്ടുമായിരിക്കും …..എന്തായാലും വൈകീട്ട് താനും ഗീതയും കൂടി തന്നേ പോവും ആൾ തിരക്കിനിടയിൽ എത്രയും ചേർന്ന് നിൽക്കുവാൻ കഴിയുമോ അത്രയും ചേർന്ന് നിന്ന് തന്റെ പൊന്നോമനയേ നോക്കി കാണും …… പറഞ്ഞ പോലേ ഷാജിയും ഗിതയുമൊക്കെ എത്തിയതിന് ശേഷമാ നെൽസണു ഷീലയും ജാൻസി മോളുമൊക്കെ എത്തിയത് മുന്നിൽ തന്നെ നിന്ന ഷാജിയുടെ മുഖത്തേക്ക് നോക്കിയ നെൽസന്റെ കണ്ണുകളിൽ മിന്നിമറഞ്ഞ തിളകം പതിയേ വിഷാദ ഭാവം പൂണ്ടകത്തേക്ക് വന്ന ഷാജിയേ കണ്ട ഷില പിന്നെ തല ഉയർത്തിയില്ല നേരേ അമ്മച്ചിയുടെ പെട്ടിക്കരികിലേക്ക് ഷീലയുടെ പുറകിലായി നിന്ന ജാൻസി മോളുടെ അരികിലേക്ക് നീങ്ങി തൊട്ടടുത്ത് നിന്ന് ഗീത ഷാജിയേ കണ്ണ് കൊണ്ട് ക്ഷണിച്ചും പക്ഷേ സ്ത്രീകൾ കൂടുതൽ നിൽക്കുന്നിടത്തേക്ക് ഷാജിക്ക് എത്തുവാൻ കഴിഞ്ഞില്ല എങ്കിലും നേരെ എതിർ വശത്ത് നിന്ന് കണ്ണുകൾ എടുക്കാതേ ജാൻസി മോളേ തന്നേ നോക്കി നിൽക്കുന്ന ഷാജിയേ കരച്ചിലിനിടയിലും പലവട്ടം ഷീല പാളി നോക്കുന്നുണ്ടായിരുന്നു. ഷാജിയാവട്ടെ ലോകത്തേ മറ്റൊരു കാഴ്ചയും കാണാത്ത മനുഷ്യനെ പോലേ ജാൻസി മോളിൽ മാത്രം നോക്കി തന്റെ നൊമ്പര ക്കൂടിന്റെ അകത്തളങ്ങളിലേക്ക് നിർവൃതിയുടെ …. സാന്ത്വനത്തിന്റെ ഒരു പ്രകാശത്തേ സന്നിവേശിപ്പിക്കുന്നു….. പള്ളിയിലേക്ക് എടുക്കുന്നവരേ അവിടെ നിന്നു. പിന്നീട് പള്ളിയിൽ വച്ചും ജാൻസിയേ തന്നേ ശ്രദ്ധിച്ച് നിന്ന ഷാജി വല്ലാത്തൊരുമാനസികാവസ്ഥയുമായിട്ടാണ് തിരിച്ചെത്തിയത് പോയതിനേക്കാൾ കൂടുതൽ ദു:ഖഭാരം പേറുന്ന ഭർത്താവിന്റെ മുഖം കണ്ട് ഗീത മനസ്സിൽ ചില തീരുമാനങ്ങൾ എടുക്കുന്നു. ഏഴിന്റെയന്ന് പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം ഭക്ഷണവും കഴിച്ച് തിരിച്ച് പോരുന്ന വഴി തനിക്ക് വയ്യാതേ കിടക്കുന്ന ഒരു വല്യ യമ്മയേ കാണുവാനുണ്ടെന്ന് പറഞ്ഞ് ഷാജിയേ തനിച്ച് വീട്ടിലേക്ക് പറഞ്ഞ് വിട്ട് ഗീത വീണ്ടു പള്ളിയിലേക്ക് വീട്ടിലേക്ക് പോകുവാൻ തയ്യാറെടുക്കുന്ന ഷീലയുടെ അടുത്ത് വന്ന് ഗീത ഒന്ന് സംസാരിക്കണമായിരുന്നു. വിരോധം ഇല്ലെങ്കിൽ ഒരു അഞ്ച് മിനിറ്റ് …… ഈ ….. സമയത്തോ …..എന്താ അത്യാവശ്യം …… അത് നമുക്ക് കുറച്ച് മാറിനിന്ന് സംസാരിക്കാം …. അതിന് എനിക്കിപ്പോൾ സമയമില്ല ഒട്ടു മയമില്ലാതേ ഷീല …. ഇവിടെ നിന്ന് സംസാരിക്കുവാൻ കഴിയുന്നതാണേൽ പറഞ്ഞാൽ മതി …… അതല്ല ജാൻസി മോളേ കൂടി സംബന്ധിക്കുന്ന കാര്യമാ …… ജാൻസി മോളുടെ എന്ത് കാര്യം അതിന് അവൾ നിങ്ങളേ അറിയുക പോലുമില്ലല്ലോ …… അതൊക്കെ തന്നേയാ കാര്യം ….. അതെന്ത് കാര്യം ഷീലയുടെ ശബ്ദം വല്ലാതെ ഉച്ചത്തിലായി പോയി വീട്ടുകാർ ശ്രദ്ധിക്കുന്നു. പോരാത്തതിന് ജാൻസി മോളും വന്ന് ചോദിച്ചും എന്താ അമ്മേ …. വല്യ പരിചയം ഇല്ലെങ്കിലും ഗീതയോടു അവൾ ചോദിച്ചും എന്താ ആന്റി എയ് ഞങ്ങൾ പഴയ കൂട്ടുകാരല്ലേ പഴയ കുറച്ച് കാര്യങ്ങൾ ….നീ….. ചെല്ല് ബാക്കിയുള്ള സാധനങ്ങൾ ഒതുക്കുന്നതിന് സഹായിക്ക് അമ്മ ഇപ്പ വരാം ….. ഷീലയും ഗീതയും പതിയേ ഹാളിന്റെ പുറക് വശത്തേക്ക് നടന്നു. ഗീത തുടങ്ങി ഷാജി ചേട്ടൻ എന്നോട് എല്ലാ കഥയും പറഞ്ഞിട്ടുണ്ട് ഓരോ നിമിഷവും നീറുകയാണ് ആ മനുഷ്യൻ ഷീല ആ മനുഷ്യനോട് ഒരൽപ്പം കനിവ് കാണിക്കണം …… എന്ത് കഥ …. ഞാനെന്ത് ചെയ്യണമെന്നാ….. അവർ പഴയ കൂട്ടുകാരായിരുന്നു ഇപ്പോൾ മിണ്ടാറുമില്ല അത് ഞാനായിട്ട് വരുത്തിയതുമല്ല അവർ തമ്മിലുള്ള എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ അവർ തന്നേ തീർക്കട്ടേ… നമ്മൾ പെണ്ണുങ്ങൾ ഇതിൽ എന്ത് ചെയ്യുവാനാണ് ….. ഗീത …. ഞാൻ അതല്ല പറഞ്ഞത് കൂടുതൽ ഞാൻ പറയണ്ടല്ലോ ആ മനുഷ്യനോട് ഒരൽപ്പം ദയകാട്ടണം ….. അതിന് എനിക്കെന്താ റോൾ …… ഈ റോൾ ഷീലയ്ക്ക് മാത്രമേ അറിയൂ….. മനസ്സിലായില്ല …… ഇതിൽ കൂടുതൽ ഞാൻ എങ്ങിനേ മനസ്സിലാക്കി തരണമെന്നാ പറയുന്നത് അവർ അറിയാതെ തന്നേ സംസാരം ഉച്ചത്തിലാവുന്നു. …… അവരുടെ രീതികളിൽ എന്തോ പന്തികേട് മണത്ത ജാൻസി മോൾ അവർ കാണാതേ ഹാളിന്റെ ഉള്ളിൽ കൂടി അവർ നിൽക്കുന്ന ഭാഗത്തേ ജനലയ്ക്ക് അരികൽ ….. അവിടെ രണ്ടു പേരു പരിസരം മറന്ന് സംസാരം വൈകാരികമായി അതിന് എന്ത് എങ്ങിനേ സംഭവിച്ചു എന്നൊക്കെ പറയുന്നത് ഷാജിയുടെ വെറും തോന്നലുകളാ…. അതിനെ ചൊല്ലി വന്ന അപവാദകഥകളാ ഞങ്ങൾ ഈ നാട് വിട്ടു പോകുവാൻ കാരണം …..അതൊക്കെ നടക്കുമ്പോൾ ഞാനുമുണ്ടല്ലോ ഷീലേ പക്ഷേ അന്ന് ഷാജിയേട്ടൻ എന്നോട് ഒന്നു പറഞ്ഞിട്ടുണ്ടായിരുന്നില്ല നിങ്ങളൊക്കെ പോയി ഒരു പാട് നാളുകൾക്ക് ശേഷമാകുകളൊക്കെ എന്നോട് പറഞ്ഞത് ഞങ്ങൾക്ക് കൂടുതലൊന്നു വേണ്ട ഒരവകാശവാദത്തിനു. ഞങ്ങൾ വരില്ല പക്ഷേ നമ്മുടെ കുടുബങ്ങൾ തമ്മിലുള്ള വഴക്കുകൾ മാറ്റി ഷാജിയേട്ടനും നെൽസൺ ചേട്ടനും പഴയ പോലേ കൂട്ടുകാരുമായി ഇടയ്ക്ക് വല്ലപ്പോഴും തമ്മിൽ കാണുവാനു സംസാരിക്കുവാനുമുള്ള അവസരങ്ങൾ ഉണ്ടാക്കുവാൻ കഴിയില്ലേ …. ഷാജിയേട്ടന് ഒരു പ്രാവശ്യമെങ്കിലും ജാൻസി മോളുടെ തലയിൽ കൈ വച്ച് അനുഗ്രഹിക്കുവാനുള്ള ഒരവസരം കൊടുക്കുകയില്ലേ …..അതെങ്കിലും ആ പാവം മനുഷ്യനോട് അൽപ്പം ദയ…… ഗീത പറയുന്നതെനിക്ക് മനസ്സിലാവും പക്ഷേ നിങ്ങൾ ഉദ്ദേശിക്കുന്ന മാതിരിയല്ല നെൽസൻ ചേട്ടന് എല്ലാം മറിയാം നിങ്ങളുമായി അടുത്താൽ ജാൻസി മോൾ …. അത് നെൽസൺ ചേട്ടൻ സഹിക്കില്ല പൊന്ന്പോലേയാ ജാൻസി മോളേ ചേട്ടൻ നോക്കുന്നത് അതിൽ മറ്റൊരു അവകാശ വാദവും ആ മനുഷന്റെ മനസ്സ് സഹിക്കില്ല ….മറിച്ചൊന്നു എനിക്കുമാവില്ല …. ഗീത യാഥാർത്യങ്ങൾ മനസ്സിലാക്കണം … അത് ഒരു ഓർമ്മ തെറ്റ് പോലേ സൗകര്യപൂർവ്വം നമുക്ക് മറക്കാം അതേ കഴിയൂ…. അവർ അന്വേക്ഷിക്കുന്നുണ്ടാവും സമയം അധികമായി ഗീത ചെല്ല്…. ഞാൻ പോട്ടേ…… പിന്നേ ദയവായി പഴയ കാര്യങ്ങൾ കുത്തി പൊക്കി ഞങ്ങളേ ഒരു കൂട്ടആത്മഹത്യയിലേക്ക് നയിക്കരുത് പ്ലീസ് ….നനഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ട് ഗീത തിരിച്ച് നടന്നു. അകത്ത് നിന്ന് എല്ലാം കേട്ട ജാൻസി മോൾക്ക് ഭൂമി കറങ്ങുന്ന മാതിരി തോന്നി എന്നിട്ടു എവിടെന്നോ കൈവന്ന ഒരു ശക്തി പോലെ പുറകിലെ വാതിലൂടെ നടന്നകലുന്ന ഗീതയാന്റിയുടെ അടുത്തേക്കവൾ ഓടിയെത്തി …. ആന്റി അണപ്പ് തീരാതെ ഗീതയുടെ തോളുകളിൽ കൈവച്ച് ജാൻസി പറഞ്ഞു ഞാൻ എല്ലാം കേട്ടും ഒരിക്കലും ഒരു മകൾ കേൾക്കുവാൻ പാടില്ലാത്ത കാര്യങ്ങൾ പക്ഷേ …. പ്രപഞ്ചത്തിന് ഒരു സത്യം ഉണ്ട് അത് എത്ര കാലം കഴിഞ്ഞാലും മറനീക്കി പുറത്ത് വരും അതാണ് ആ ദിവ്യചൈതന്യത്തിന്റെ ശക്തി എന്റെ കാര്യത്തിലും ആ ശക്തിയുടെ ഇടപെടലാ ഇന്ന് ഉണ്ടായത് ആന്റി ഞാൻ വാക്കുതരുന്നു. എന്റെ അപ്പനേയു അമ്മയേയും വിഷമിപ്പിച്ചു കൊണ്ട് ഒന്നു എനിക്ക് ചെയ്യുവാൻ ഇപ്പോൾ കഴിയില്ല എങ്കിലു ഈ നിയന്ത്രണത്തിന്റെ ചരടുകൾ കുറച്ച് അയയും ഞാനൊരു പെൺകുട്ടിയല്ലേ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന ഒരു ദിവസം എനിക്കു വരില്ലേ ….തീർച്ചയായും അതിന് മുമ്പ് ഈ സുന്ദരമായ ലോകത്ത് എനിക്ക് ജനിക്കുവാൻ അവസരമൊരുക്കിയ പാതിമെയ്യായ പിതാവിന്റെ അടുക്കൽ വന്ന് ആ പാദങ്ങളിൽ തൊട്ട് നമസ്ക്കരിച്ചിട്ടേ …. ഞാൻ എന്റെ സ്വാതന്ത്ര്യം തുടങ്ങൂ…. ഇത് എന്റെ ജീവന്റെ വിലയുള്ള വാക്കാണ് സത്യം ….. അടർന്ന് വീഴുന്ന ജാൻസി മോളുടെ കണ്ണീര് തുടക്കുമ്പോഴും ഗീതയുടെ കണ്ണിൽ നിന്നു ധാരധാരയായി കണ്ണുനീർ ഒഴുക്കുകയായിരുന്നു. അത് സന്തോഷത്തിന്റെതാണോ സങ്കടത്തിന്റെതാണോ അറിയില്ല …. തുടിക്കുന്ന മനസ്സുമായി ഓടി എന്ന് പറയുന്ന മാതിരിയാ ഗീത വീട്ടിൽ എത്തിയത് …..അതാ തന്നേ കാത്ത് … വാതിക്കൽ തന്നേ ചാരുകസേരയിൽ ഷാജി ചേട്ടൻ ഇരിക്കുന്നുണ്ടല്ലോ ….. ഷാജിയേട്ടാ ….. ഏയ് …. ഷാജിയേട്ടാ ഇത് എന്ത് ഉറക്കമാ …. ഗീത പയ്യേ കുലുക്കി വിളിച്ചു …… അനക്കമില്ലാത്ത ഷാജി … ഗീതയുടെ കുലുക്കത്തിന്റെ ശക്തിയിൽ പതിയെ ഗീതയുടെ കൈകളിലേക്ക് ചരിഞ്ഞു….. ഷാജിയേട്ടാ….” ട്ടാ …… അത് ഒരു നിലവിളിയായിരുന്നു. അതേ …. ക്ഷണിക്കാതേ വന്നെത്തുന്ന മരണമെന്ന കോമാളി സംഘർഷങ്ങൾ ഇല്ലാത്ത ലോകത്തേക്ക് ഷാജിയേ കൂട്ടി കൊണ്ട് പോയിരുന്നു………. സ്വന്തം മകളേ ഒന്ന് സ്നേഹിക്കുവാൻ പോലും കഴിയാതേ ….. വിധിയുടെ മറ്റൊരു തമാശയ്ക്ക് മുമ്പിൽ ഷാജിയെന്ന കഥാപാത്രം തിരശീലക്ക് പിന്നിലേക്ക് …….!

ഷൈൻ മുറിക്കൽ ഇടവണക്കാട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments