Monday, September 16, 2024
HomeUncategorizedഒരു ഭൂമി ഒരു ജനത - (കവിത) ✍- മലനാടിൻ്റെ കവി എം ആർ...

ഒരു ഭൂമി ഒരു ജനത – (കവിത) ✍- മലനാടിൻ്റെ കവി എം ആർ പ്രകാശ് –

- മലനാടിൻ്റെ കവി എം ആർ പ്രകാശ് ✍

ലോകമെമ്പാടും മുഴങ്ങുന്നു കാഹളം
യുദ്ധത്തിനായുള്ള പോർവിളികൾ
സ്വാർത്ഥത മുറ്റിയ മാനസങ്ങൾ
ശിലായുഗത്തിൻ്റെ സന്തതികൾ
ഒരു മനുഷ്യായുസ്സിൽ
സ്വരൂപിച്ചതൊക്കെയും
ഒരു നിമിഷത്തിൽ നിലംപരിശാക്കുന്നു
എങ്ങും മുറവിളി രോദനങ്ങൾ
എങ്ങും കരിനിഴൽ കാർമേഘപാളികൾ
പടപൊതുതേണ്ടതു ദുരിതങ്ങളോടു
നാം
മനുഷ്യരാശി നേരിടും വെല്ലുവിളികളെ
മനുഷ്യനുണ്ടായിട്ടുള്ള നേട്ടങ്ങളത്രയും
നിസ്വാർത്ഥ സേവകർ തൻ്റെ
ശ്രമങ്ങളാൽ
മാനവകുലം മന്നിലൊന്നു മാത്രം
പരമപിതാവിൻ്റെ മക്കളല്ലോ
ജാതി മത വർഗ്ഗഭേദം മറന്നു നാം
സോദരത്വേന മന്നിൽ സ്വർഗ്ഗം
പണിതിടാം
വിശ്വസാഹോദര്യമെങ്ങും വളരട്ടെ
വ്യക്തികൾ സമൂഹങ്ങൾ രാജ്യങ്ങൾ
ലോകക്രമം
മനുഷ്യനന്മക്കായി കൂട്ടായി ശ്രമിച്ചിടാം
മനുഷ്യനു ദോഷം വരുവതെല്ലാമെ
ശത്രുക്കളും
ഒരു ജാതി ഒരു മതം ഒരു ദൈവം
ഒരു ജനത ഒരു ലോകം മനുഷ്യരാശിക്ക്
യുദ്ധകോലാഹലമൊന്നുമില്ല
എല്ലാവരുമാത്മസഹോദരരല്ലയോ
ശാസ്ത്രം ജയിക്കട്ടെ മന്നിലെങ്ങും
ശാസ്ത്രീയ നേട്ടങ്ങൾ
മനുഷ്യനന്മക്കായീടട്ടെ
സത്യധർമ്മങ്ങൾ പുലരട്ടെ ഭൂമിയിൽ
മാനവധർമ്മo വിജയം വരിക്കട്ടെ.

– മലനാടിൻ്റെ കവി എം ആർ പ്രകാശ് ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments