Thursday, May 2, 2024
HomeUncategorizedസുഗന്ധ നീയെവിടെ... (കഥ) ✍ സതി സുധാകരൻ. പൊന്നുരുന്നി

സുഗന്ധ നീയെവിടെ… (കഥ) ✍ സതി സുധാകരൻ. പൊന്നുരുന്നി

സതി സുധാകരൻ. പൊന്നുരുന്നി✍

ബോംബേയിലെ കുന്നിൻ മുകളിലുള്ള വാലുകേശ്വരക്ഷേത്രം. സ്വയം ഭൂമൂർത്തിയാണ് അവിടുത്തെ പ്രതിഷ്ഠ . എന്തോ കണ്ടിട്ട് അത്ഭുതത്തോടെ നോക്കി നിന്നു രാജാ രവിവർമ്മ.

“തൻ്റെ കാലുകൾ ഭൂമിയിൽ ഉറച്ചു പോയൊ എന്നൊരു തോന്നൽ! ഞാൻ ദേവലോകത്താണോ നില്ക്കുന്നത് ” ?

“കുറെ ദിവസങ്ങളായി രാത്രി കണ്ട സ്വപ്നo മനസ്സിൽക്കിടന്ന് തിളച്ചുമറിയാൻ തുടങ്ങിയിട്ട് ! .

അർദ്ധനഗ്നയായ ദേവലോകസുന്ദരി ഉർവ്വശിയുടെ ചിത്രം വരയ്ക്കാൻ
സുന്ദരിയായ സ്ത്രീയെ അന്വേഷിച്ചു നടക്കുകയായിരുന്നു ഞാൻ ഇത്രയും ദിവസം. അപ്പോഴാണ് അതി സുന്ദരിയായ സ്ത്രീ അമ്പലത്തിലേയ്ക്കു കയറിപ്പോകുന്നതു കണ്ടത്!.

പഴുത്ത ചെറുനാരങ്ങയുടെ കാന്തിയുള്ള അവരുടെ നിറം. വിശാലമായ കറുത്ത കണ്ണുകൾ ചെന്തൊണ്ടിപ്പഴത്തിനെ വെല്ലുന്ന ചുണ്ടുകൾ.ഒൻപതുവാര നിളമുള്ള പച്ചപ്പട്ടുചേലയാണ് അവർ ഉടുത്തിരുന്നത്. ദൈവം വാരിക്കോരി കൊടുത്ത സൗന്ദര്യം .അവർ ഉർവ്വശിയെപ്പോലെ തന്നെ ! ആ സ്ത്രീയെ കണ്ട് രവിവർമ്മ മതിമറന്നങ്ങനെ നിന്നു പോയി. അവരാണെങ്കിൽഇതൊന്നും ശ്രദ്ധിക്കാതെ അമ്പലത്തിലേയ്ക്കു കയറിപ്പോവുകയും ചെയ്തു.

അമ്പലത്തിൽ നിന്നുംതിരിച്ചു വരുന്നതുവരെ അദ്ദേഹം ആ സുന്ദരിയെ കാണാൻ വേണ്ടി മാത്രം കാത്തു നിന്നു.

രാജാ രവിവർമ്മ എന്നും അവരെ കാണാൻ വേണ്ടി അമ്പലത്തിൽ പോവുക പതിവാക്കി പക്ഷെ അവർ ഇതൊന്നും ശ്രദ്ധിക്കാറില്ല.

ഒരു ധനികൻ്റെ ഭാര്യയായിരുന്നു അവർ. വേറൊരു പുരുഷനും അവരെ ഇതുപോലെ നോക്കാറില്ല.
ഒരു പാവപ്പെട്ട വീട്ടിലെ ദേവദാസിയുടെ ,അതീവ സുന്ദരിയായ മകളായിക്കുന്നു സുഗന്ധ. അവരുടെ ഇളയമ്മയാണ് സുഗന്ധയെ വൃദ്ധനു കല്യാണം കഴിച്ചു കൊടുത്തത്.

“അദ്ദേഹം സുന്ദരിയായ ഭാര്യയെ കിട്ടിയ സന്തോഷത്തിൽ മുതലെല്ലാം ഭാര്യയുടെ പേരിൽ എഴുതി വച്ചു “അധികം താമസിയാതെ സുഗന്ധയുടെ ഭർത്താവ് മരിക്കുകയും ചെയ്തു.

അച്ഛനും അമ്മയും ഇല്ലാത്ത സുഗന്ധയെ നോക്കിയിരുന്നത് ഇളയമ്മയായിരുന്നു.
മകളുടെ ഭർത്താവു മരിച്ചതോടുകൂടി എല്ലാ മുതലും മകളുടെ പേരിലായി അങ്ങനെ അവരൊരു കോടീശ്വരിയായി.

ഒരു ദിവസം രവിവർമ്മ സുഗന്ധയുടെ ചിത്രം വരച്ച്,അവർ അമ്പലത്തിൽ നിന്നും മടങ്ങുന്നതും നോക്കി നിന്ന് വരച്ച ചിത്രം അവർക്കു കൊടുത്തു. ചിത്രം കണ്ടവൾ അത്ഭുതപ്പെട്ടു പോയി.

“എൻ്റെ അതേ ഛായയിലുള്ള ചിത്രം ” .ഇത് നിങ്ങൾ വരച്ചതാണോ “?

“അതെ ” ഞാൻ വരച്ചതാണ്.”

“ഇതുനിങ്ങൾക്കിരിക്കട്ടെ എന്നെങ്കിലും ഇതിന് ആവശ്യം വരും എന്നുപറഞ്ഞ് രവി വർമ്മ ചിത്രം സുഗന്ധയ്ക്കു കൊടുത്തിട്ട് തിരിച്ചു നടന്നു.

ഈ കണ്ടുമുട്ടൽ എന്നും പതിവാക്കി.തൻ്റെ ഉള്ളിലെ ആഗ്രഹങ്ങൾ അദ്ദേഹം തുറന്നു പറഞ്ഞു.
” ഞാൻ ഇതു പോലെ ഒരു സ്ത്രീയെ അന്വേഷിച്ചു നടക്കുകയായിരുന്നു. ”

“എൻ്റെ സ്പനങ്ങൾ സഫലമാക്കാൻ വേണ്ടി, അതിനു തയ്യാറായി ആരെങ്കിലും വരുമോ?”

ഇതെല്ലാം കേട്ട് ഒന്നും മിണ്ടാതെ സുഗന്ധ വീട്ടിലേയ്ക്കു പോയി.

ഒരു ദിവസം രാജാ രവിവർമ്മയുടെ ചിത്രശാലയിലേയ്ക്ക് സുഗന്ധ വന്നു.

“നിങ്ങളുടെ മനസ്സിൽ തോന്നിയ ചിത്രം വരയ്ക്കാൻ എനിയ്ക്കു സമ്മതമാണ്.
നാളെ മുതൽ ഞാൻ ഇങ്ങോട്ടു വരാ
മെന്നു പറഞ്ഞവൾ രവിവർമ്മയുടെ ചിത്രശാലയിൽ നിന്നും തിരിച്ചു പോയി. ”

രവിവർമ്മയ്ക്കു വിശ്വസിക്കാൻ പറ്റിയില്ല അദ്ദേഹത്തിനു വളരെ സന്തോഷമായി.
കുറെ ദിവസങ്ങളായി ഇതുപോലൊരു സ്ത്രീയെ അന്വേഷിച്ചു നടക്കാൻ തുടങ്ങിയിട്ട്!.

തേടിയ വള്ളി കാലിൽ ചുറ്റിയതു പോലെ തോന്നി.സന്തോഷം കൊണ്ടു അദ്ദേഹം മതി മറന്നു.

“എൻ്റെ മനസ്സിലെ സങ്കല്പത്തിലെ ഉർവ്വശിയുടെ രൂപം പൂർണ്ണമാകാൻ പോകുന്നു.
സുഗന്ധ വരുന്നതും ഓർത്ത് രവിവർമ്മ ഉറങ്ങാതെ കിടന്ന് നേരം വെളുപ്പിച്ചു. ”

“എത്രയോ ജീവൻ തുടിക്കുന്ന ചിത്രം വരച്ചിരിക്കുന്നു. ഇപ്പോൾ
എൻ്റെ സ്വപ്നം സഫലമാകാൻ പോകുന്നു.” എന്റെ സ്വപ്നത്തിലെ നായികയെ ഞാൻകണ്ടെത്തി.

പുരാണ കഥയിലെ പൂരുരവസ്സിന് ദേവലോകത്തെ സുന്ദരിയായ ഉർവ്വശിയെ കണ്ടമാത്രയിൽ സ്വന്തമാക്കണമെന്നൊരു മോഹം രാജാവിനു തോന്നി. അവരുടെ സൗന്ദര്യത്തിൽ രാജാവു ഭ്രമിച്ചു പോയി. ഉർവ്വശി സമ്മതിച്ചു.
അവർ ഒരു നിബന്ധന വച്ചു.

“പൂരുരവസ്സിനെ എന്നു നഗ്നനായി കാണുന്നുവോ ആ നിമിഷം ഞാൻ തിരിച്ച് ദേവലോകത്തേയ്ക്ക് പോകും. ഉർവ്വശിയോടുള്ള ഭ്രമം കൊണ്ട് അദ്ദേഹം സമ്മതിച്ചു.അങ്ങനെ ഉർവ്വശി പുരൂരവസ്സിൻ്റെ സ്വന്തമായി.

ദിവസങ്ങൾ ഒരോന്നു പൊയ്ക്കൊണ്ടിരുന്നു. ഉർവ്വശിയുടെ ഇഷ്ടത്തിനനുസരിച്ച് , എല്ലാം മതി മറന്ന് അവരുടെ ജീവിതം സ്വർഗ്ഗതുല്യമാക്കി.

ഒരു ദിവസം രാത്രി ഒരേ കട്ടിലിൽ രണ്ടു പേരും കിടന്നുറങ്ങുകയായിരുന്നു .
” അപ്പോഴാണ് ചെമ്മരിയാടിനെ ആരോ മോഷ്ടിച്ചതായിട്ട് പൂരുരവസ്സ് സ്വപ്നം കണ്ടത് “!
അദ്ദേഹം തൻ്റെ പള്ളിയറയിൽ നിന്നും നഗ്നനായി പുറമേയ്ക്ക് എണീറ്റോടി ,കൂടെ ഉർവ്വശിയും!

പെട്ടെന്നൊരു മിന്നൽ പ്പിണർ വന്നു .ഉർവ്വശി പൂരുരവസ്സിൻ്റെ നഗ്നശരീരം കണ്ടു .ഉർവ്വശി ദേവലോകത്തേയ്ക്കു പോകാൻ തുടങ്ങിയപ്പോൾ “അർദ്ധനഗ്നയായ ഉർവ്വശിയുടെ അഴിഞ്ഞുലഞ്ഞ ചേലയിൽ പൂരുരവസ്സ് പിടിച്ചു വലിച്ചു.

“ഈ രംഗമാണ് രാജാ രവിവർമ്മ സ്വപ്നത്തിൽ കണ്ടത്.

ഉർവ്വശിയേപ്പോലൊരു പെണ്ണിനെ മനസ്സിലിട്ട് താലോലിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കുറച്ചായി.

അതുപോലുള പെണ്ണിനെ അന്വേഷിച്ചു നടന്നപ്പോഴാണ് സുഗന്ധയെ കണ്ടുമുട്ടിയത്.

ജീവൻ തുടിക്കുന്ന ചിത്രം വരയ്ക്കുന്ന രവിവർമ്മയുടെ ചിത്രശാലയിൽ സുഗന്ധ സ്ഥിരം സന്ദർശകയായി. പല രുപത്തിലും, ഭാവത്തിലും അവളുടെ പൂത്തുലഞ്ഞ സൗന്ദര്യം ചിത്രപ്പലകയിൽ രൂപം കൊണ്ടു.അവളുടെ അഴിഞ്ഞുലഞ്ഞ തലമുടി തൊട്ട് പാദം വരെ ചിത്രപ്പലകയിൽ സ്ഥാനം പിടിച്ചു.നഗ്നചിത്രങ്ങളും അർദ്ധനഗ്നചിത്രങ്ങളും, ചേല, മാറിൽ നിന്നും ഒഴുകി വീഴുന്നതെല്ലാം ഒപ്പിയെടുത്ത് കണ്ണിൽ, കണ്ണിൽ നോക്കാതെ ജീവൻ തുടിയ്ക്കുന്ന ചിത്രങ്ങളായ് മാറ്റി.

. എല്ലാദേവതമാർക്കും സുഗന്ധയുടെ മുഖമായിരുന്നു. ലോക പ്രശസ്തിയാർജ്ജിച്ച ചിത്രങ്ങൾ.

എല്ലാ ചിത്രങ്ങളും വിറ്റുപോയി.
നഗ്ന ചിത്രങ്ങൾ കണ്ട് ദേവന്മാരെ അധിക്ഷേപിച്ചെന്നും ,
അശ്ളില ചിത്രമാണെന്നും പറഞ്ഞ് ഒരാൾ കേയ്സ്സു കൊടുത്തു. അപ്പോഴേയക്കും
രവിവർമ്മയ്ക്കും സുഗന്ധയ്ക്കും പിരിയാൻ പറ്റാത്ത ബന്ധമായി തീർന്നിരുന്നു. രവിവർമ്മയില്ലാതെ ജീവിക്കാർ പറ്റില്ല എന്നൊരവസ്ഥയായി സുഗന്ധയ്ക്ക്.

കേസ്സ് രവിവർമ്മ സ്വന്തമായി വാദിച്ചു. വിധിയുടെ ദിവസമായപ്പോൾ ദൂരെയുള്ള കോടതിയിലേയ്ക്ക് കേസ്സു മാറ്റി. അതു കൊണ്ട് അദ്ദേഹത്തിന് വാദിക്കാൻ പോകണമായിരുന്നു. വിധി വരുന്ന ദിവസം സുഗന്ധ മനോവിഷമത്താൽ അവളുടെ വീട്ടിലേയ്ക്ക് പോയി. രവിവർമ്മ കേസ്സിൽ തോറ്റു പോകുമെന്നു പേടിച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.

രവിവർമ്മ തൻ്റെ കേസ്സ് വാദിച്ചു ജയിച്ചു.

“ചിത്രങ്ങൾക്ക് അശ്ലീലമില്ല ഏതു കണ്ണു കൊണ്ടാണോ നോക്കുന്നത് അതുപോലെയിരിക്കും മറ്റുള്ളവരുടെ കാഴ്ചപ്പാട് ”
എന്നു കോടതി വിധിച്ചു അദ്ദേഹം കേസ്സു ജയിച്ചു .

രവിവർമ്മ കേസ്സു ജയിച്ച കാര്യം സുഗന്ധയോടു പറയാൻ വേണ്ടി ഓടിക്കിതച്ചു വീട്ടിലേയ്ക്കു പോയി. പക്ഷെ സുഗന്ധയെ അവിടെയൊന്നും കണ്ടില്ല .

.”സുഗന്ധേ നീയെവിടെ “?

അദ്ദേഹം അവിടമെല്ലാം അവളെ അന്വേഷിച്ചു നടന്നു.കേസ് തോൽക്കുമെന്നു വിചാരിച്ച് വളരെ സങ്കടപ്പെട്ട് അവരുടെ വീട്ടിലേയ്ക്കു പോയിയെന്ന് അദ്ദേഹത്തിൻ്റെ പരിചാരകൻ വന്നു പറഞ്ഞു.

അദ്ദേഹം കുതിരപ്പുറത്തു കയറി സുഗന്ധയുടെ വീടു തിരക്കിപ്പോയി. അവിടെ ചെന്നപ്പോൾ അദ്ദേഹം കണ്ട കാഴ്ച സഹിക്കാൻ വയ്യാത്തതായിരുന്നു.അവർ വിഷം കഴിച്ചു മരണത്തോടു മല്ലടിച്ചു കിടക്കുന്ന കാഴ്ചയാണ് കണ്ടത്.

സുഗന്ധയുടെ കട്ടിലിന്നരികിൽ ഇരുന്ന് കൈത്തലം മടിയിൽ വച്ചു തലോടി.കണ്ണിൽ നിന്നും കണ്ണുനീർ ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരുന്നു.

“സുഗന്ധേ നിനക്ക് എന്നെ വിട്ടു പോകാൻ തിടുക്കമായിരുന്നോ? ഞാൻ കേസ്സു ജയിച്ചു. വരുന്നതുവരെ നിനക്ക് എന്നെ കാത്തിരിക്കാമായിരുന്നില്ലേ ?നിന്നെ കാണാതെ എവിടെയെല്ലാം ഞാൻ തേടി നടന്നു”?ഇനി ഒരു ജന്മമുണ്ടെങ്കിൽ ഒരു കലാകാരൻ്റെ ജീവിതത്തിലേയ്ക്കു കടന്നു വരരുത് പ്രത്യേകിച്ച് ഇന്ത്യയിൽ,,!

സുഗന്ധയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു. അവരുടെ കരിനീല നിറമായ ചുണ്ടുകളിൽ അദ്ദേഹം അവസാന ചുംബനം അർപ്പിച്ചു.
സുഗന്ധയുടെ കണ്ണുകൾ എന്നന്നേയ്ക്കുമായി അടഞ്ഞു.
എൻ്റെ എല്ലാമായിരുന്ന സുഗന്ധ എന്നന്നേയ്ക്കുമായി ഈ ലോകത്തോടു വിട പറഞ്ഞു.

“ഞാൻ കാരണമാണ് അവൾ മരിച്ചത്. ഈ മരവിച്ച മനസ്സുമായി ആർക്കു വേണ്ടി ഇനി ഞാൻ ജീവിക്കണം എന്നോർത്തു കരഞ്ഞു ” .പിന്നീട് രവിവർമ്മ അവിടെ നിന്നില്ല. താമസസ്ഥലത്തേയ്ക്കു പോയി. സുഗന്ധയില്ലാത്തൊരു വീട് അസഹനീയമായി തോന്നി. അച്ഛനേയും, അമ്മയേയും ഓർത്തു.

തൻ്റെ സഹോദരി മംഗള, മരിച്ചുപോയ ഭാര്യ പുരുതാർത്ഥി, ഇവരെയെല്ലാം ഓർത്തു സങ്കടപ്പെട്ടു. എൻ്റെ സുഗന്ധ എന്നെ ഒറ്റക്കാക്കി പോയ ഈ നാട്ടിൽ ഇനി ഞാൻ നിന്നാൽ ശരിയാകില്ല എന്നു വിചാരിച്ച് സ്വന്തം നാട്ടിലേക്കു പോയി.

സതി സുധാകരൻ. പൊന്നുരുന്നി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments