Sunday, November 3, 2024
HomeUncategorizedമുഹമ്മദ് നബി (കവിത) ✍ഡോ.അരുൺകുമാർ എസ്

മുഹമ്മദ് നബി (കവിത) ✍ഡോ.അരുൺകുമാർ എസ്

ഡോ.അരുൺകുമാർ എസ്✍

മുത്തുനബിയുടെ വാക്കുകൾക്ക്
മുല്ലപ്പൂവിന്റെ ഗന്ധവും,തേനിന്റെ
രുചിയും, കടലിന്റെ ആഴവുമായിരുന്നു.

അവൻ ഹൃദയങ്ങളെ തമ്മിലടുപ്പിച്ചു.
കണ്ണുകളിലെ തിമിരമകറ്റി.
അന്ധകാരത്തിന്റെ അഗാധതയിൽ
താഴ്ന്നുപോയ മക്കയെ അവൻ
രക്ഷിച്ചു.

പരമകാരുണികനായ അല്ലാഹുവിൽ
വിശ്വസിക്കുക ,
മനുഷ്യന്റെ സാഹോദര്യത്തിൽ
വിശ്വസിക്കുക
എന്ന് അവൻ ഉദ്ഘോഷിച്ചു .

സ്നേഹത്തിന്റെ ആയുധവും പേറി
അജ്ഞാനത്തിന്റെ ശത്രു സൈന്യത്തെ
അവൻ മുച്ചൂടും നശിപ്പിച്ചു.

മനുഷ്യഹൃദയങ്ങളിൽ ,
രക്തധമനികളിൽ ,
ചിന്തയിൽ വെളിച്ചമായി,
വഴികാട്ടിയായി അവൻ
നിലകൊള്ളുന്നു.

ഡോ.അരുൺകുമാർ എസ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments