Wednesday, December 25, 2024
Homeകഥ/കവിതവിഷമയം (കവിത) ✍സരസ്വതി വി.കെ. കോഴിക്കോട്

വിഷമയം (കവിത) ✍സരസ്വതി വി.കെ. കോഴിക്കോട്

സരസ്വതി വി.കെ. കോഴിക്കോട്

സർവം വിഷമയം
പൂവിലും വിഷം
കായിലും വിഷം
മരത്തിലും വിഷം
ജലത്തിലും വിഷം
നിറത്തിനും വിഷം
കാണുന്നതിലും വിഷം
കേൾക്കുന്നതിലും വിഷം

പറയുന്നതും കേൾക്കുന്നവയും
വിഷമയം ‘
കഴിക്കുന്നവയും വിഷം
സംസാരത്തിലും വിഷം
പ്രകൃതിയിലും വിഷം
ചുറ്റിലും വിഷം
ശ്വസനത്തിലും വിഷം
നിറത്തിലും വിഷം
ശരീരവും മനസും വിഷമയം
പറയാതെ പറയുന്നതും വിഷം
കിണർ വെള്ളത്തിനും വിഷം
ഓട വെള്ളത്തിലും,
കടൽ വെള്ളത്തിനും ,
പുഴ വെള്ളത്തിലും വിഷം
ഒടുവിൽ ഞാൻ ചിന്തിച്ചു
വിഷമില്ലാത്തതെന്ത്?
സർവം വിഷമയം

സരസ്വതി വി.കെ. കോഴിക്കോട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments