Logo Below Image
Saturday, May 3, 2025
Logo Below Image
Homeകഥ/കവിതഓർമ്മ (കഥ) ✍ ശ്യാം കുമാർ

ഓർമ്മ (കഥ) ✍ ശ്യാം കുമാർ

ശ്യാം കുമാർ

കേരളത്തിൽ നിന്നും മുംബൈലേക്കു ഒരു ജോലി തേടി വന്നതാണ്. ചീറിപ്പാഞ്ഞ തീവണ്ടി ധാരാളം ആളുകളെയും കൊണ്ട് ഛത്രപതി ശിവജി ടെർമിനൽ എത്തി. അതിൽ ഞാനും ഒരു യാത്രക്കാരൻ ആയിരിന്നു.
മുംബൈ നഗരത്തിൽ ആളുകൾ വെള്ളം ഒഴുകുന്നപോലെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുകയാണ്.  ഞാൻ ഒരു കോണിൽ നിന്നും എല്ലാം അതിശയത്തോടെ നോക്കുകയായിരുന്നു.

കേട്ടുമാത്രം പരിചമുള്ള തിരക്കുള്ള മുംബൈ നഗരം. അമ്പരചുംബികളായ കെട്ടിടങ്ങൾ, കലിപ്പീലി കാറുകൾ എനിക്കതിശയം.
എത്ര പെട്ടന്ന് ആണ് സമയവും ആളുകളും വാഹനങ്ങളും പൊയ്‌കൊണ്ടിരിക്കുന്നത്. ഇത്രയും തിരക്കുള്ള നഗരത്തിൽ ഞാൻ ഒറ്റപെട്ടുപോയല്ലോ ‘എന്റെ ദൈവമേ’
എന്നോർത്തുപോയി.

പരിചയമില്ലാത്ത നഗരം..  പരിച്ചയമില്ലാത്ത മുഖങ്ങൾ .. അങ്ങനെ പലതും ഓർത്തു നിൽകുമ്പോൾ പുറകിൽ നിന്നുമൊരു വിളി ‘എടാ ചാമ്പക്കെ ‘. ഞാൻ തിരിഞ്ഞു നോക്കി.
റെജി.
ഇവൻ ഇവിടെ.

എനിക്കതിശയം തോന്നി. എന്റെ കൂടെ പഠിച്ച സഹപാഠി. റെജിയെ സഹപാഠി എന്നെ പറയാൻ പറ്റുകയുള്ളു. അവൻ എനിക്കു കൂട്ടുകാരാൻ ആയിരുന്നില്ല. എന്നാൽ ശത്രുവുമായിരുന്നില്ല.

അവന്റെ ‘ചാമ്പയ്‌ക്ക ‘ എന്ന വിളികേട്ടപ്പോൾ ഞാൻ കുറെ പിൽകാലത്തേക്ക് പോയി.

അന്ന് ഞാൻ എട്ടാം തരാം പഠിക്കുന്ന കാലം . ഞാൻ ചെറിയ തോതിൽ ഒരു പുസ്തകപുഴു ആയിരുന്നു. ഇംഗ്ലീഷ് ടീച്ചർ എന്നും ഉച്ചക്ക് നേരത്തെ പഠിപ്പിച്ച പദ്യം ബോർഡിൽ എഴുതിപ്പിക്കും. എനിക്ക് ബോർഡിൽ എഴുതുന്നയത്‌ ഭയങ്കര ഇഷ്ടം ആണ്.

അതുകൊണ്ട് ഉച്ചക്ക് ചോറുണ്ടാൽ ഉടനെ ക്ലാസ്സിൽ പോയി നന്നായി എഴുതി പഠിക്കും. എന്നിട്ട് ടീച്ചർ വന്നാലുടൻ ഞാൻ ബോർഡിൽ എഴുതും. എന്നെ അപ്പോൾ എല്ലാപേരും പുഴു, ചാമ്പയ്‌ക്ക അങ്ങനെ പലതും വിളിച്ചു കളിയാക്കും.കാരണം ഞാൻ ക്ലാസ്സിൽ എപ്പോഴും എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കും. അധ്യാപകർക്കെല്ലാം എന്നെ ഇഷ്ടവും ആയിരുന്നു. എനിക്കാണെങ്കിൽ ഒരു ഗമയുമുണ്ടായിരുന്നു.

അന്നും അങ്ങനെ ഒരു ദിവസം ആയിരുന്നു.ഞാൻ കഴിഞ്ഞ ദിവസത്തെ പദ്യം എഴുതിപഠിച്ചു കൊണ്ടിരിക്കുമ്പോൾ റെജി എന്നെ വെറുതെ ശല്യപെടുത്തി കൊണ്ടിരുന്നു. എഴുതുമ്പോൾ കൈയിൽ വെറുതെ തട്ടി തട്ടി ഇരിക്കുന്നു. എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറത്തായി.
ഞാൻ എഴുതികൊണ്ടിരുന്ന പേന കൊണ്ട് അവന്റെ തടിച്ച തുടയിൽ ഒരു കുത്തു കൊടുത്തു. എന്റെ കുത്തുകൊണ്ടവൻ നിലവിളിച്ചു കരഞ്ഞു. ഉച്ച സമയം ആയതുകൊണ്ട് രക്തം നിൽക്കുന്നില്ല. എനിക്കാണെങ്കിൽ വല്ലാണ്ടൊരു പേടി. എന്തുപറയാൻ ആലിസ് ടീച്ചർ വന്നതും എല്ലാപേരും ഈ സംഭവം പറഞ്ഞു. ഉടനെ റെജിയെ ആശുപത്രിയിൽ കൊണ്ടുപോയി. എന്റെ തുട ടീച്ചർ അടിച്ചു പൊട്ടിച്ചു. അറിയാതെ ചെയ്ത ഒരു തെറ്റ്. പാവം റെജി.

റെജി തിരക്കുള്ള മുംബൈ നഗരത്തിലെ ഏതോ ഒരു കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്യുകയാണ്.

ഏകനായ എന്റെ ജീവിതത്തിൽ ഒരു ദൈവദൂതനായി കടന്നു വന്നു.

നല്ല ഭക്ഷണം വിശ്രമിക്കാൻ സൗകര്യം എല്ലാം ഏർപാടാക്കി. എന്നിട്ടവൻ പറഞ്ഞു

‘ നീ വിഷമിക്കണ്ട, ഞാൻ എന്റെ കമ്പനിയിൽ നിനക്കൊരു ജോലി തരപ്പെടുത്തി തരാം’
അതും
പറഞ്ഞു അവൻ പുറത്തേക്കു പോയി.

ഞാൻ ചിന്തിച്ചു എത്ര നല്ല മനുഷ്യൻ.

ഞാൻ എന്റെ ഭൂതകാലായത്തെ ചിന്തിച്ചു ചിന്തിച്ചു ഉറക്കത്തിലേക്കു വഴുതി.

ശ്യാം കുമാർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ