☘️🥀💚💚💚🥀☘️
“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം..
🍀🍀🍀
ഒരിക്കൽ ശ്രീബുദ്ധൻ ഗ്രാമത്തിൽക്കൂടെ യാത്ര ചെയ്യുന്ന സമയം. ഒരു യുവാവ് ശ്രീബുദ്ധൻ്റെ സമീപത്തെത്തി.
“നീ കള്ളവേഷം ധരിച്ച് നടക്കുന്നവനാണ്… വിഡ്ഢിയാണ് ”
എന്ന് വളരെയധികം ക്ഷോഭത്തോടെ പറഞ്ഞു.
ശ്രീബുദ്ധനെ അംഗീകരിക്കാനും ഉപദേശങ്ങൾ മനസ്സിലാക്കാനും കഴിയാതെ കപടവേഷധാരിയെന്ന് ധരിച്ച യുവാവിനോട് ബുദ്ധൻ കോപിച്ചില്ല.
ശാന്തനായി ചോദിച്ചു.
“നീ ഒരാൾക്ക് ഒരു സമ്മാനം കൊടുത്തിട്ട് അത് സ്വീകരിച്ചില്ലെങ്കിൽ എന്തു ചെയ്യും..?”
യുവാവ് അധികം ആലോചിക്കാതെ തന്നെ അനിഷ്ടത്തോടെ ഉത്തരം പറഞ്ഞു.
“അത് ഞാൻ എടുക്കും”
ശ്രീബുദ്ധൻ മന്ദഹസിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു.
“നീ എൻ്റെ നേരെ ചൊരിഞ്ഞ ശകാരങ്ങൾ ഒന്നും ഞാൻ സ്വീകരിക്കുന്നില്ല…
അപ്പോൾ അത് ആർക്കുള്ളതാണ്..?
തന്നതാരാണോ അയാൾക്കു തന്നെ..!
നിന്നെ തന്നെ നീ ഉപദ്രവിക്കുന്നു ..
അപ്രകാരം ചെയ്യാതിരിക്കുന്നതിന് നീ മറ്റുള്ളവരെ സ്നേഹിക്കു…”
നാം പറയുന്ന വാക്കുകൾ അപരനെ നോവിക്കുന്നതാണെങ്കിൽ അത് തിരികെയെത്തും എന്ന സത്യം ഗ്രഹിക്കുവാൻ ഉതകുന്ന ശ്രീബുദ്ധൻ്റെ മൊഴികൾ..
മോശമായ വാക്കുകൾ..
കഴമ്പില്ലാത്ത ആരോപണങ്ങൾ..
ശകാരങ്ങൾ..
കുത്തുവാക്കുകൾ..
കോപത്താൽ വലിച്ചെറിയുന്ന ആക്രോശങ്ങൾ..
അഹങ്കാരത്താൽ അടിച്ചമർത്തുന്ന അട്ടഹാസങ്ങൾ..
മുറിപ്പെടുത്തുന്ന വാഗ്ശരങ്ങൾ
ഇതൊന്നും കേൾക്കുന്നവൻ സ്വീകരിക്കുന്നില്ല…
മറിച്ച് നമ്മിലേക്ക് തന്നെ തിരികെയെത്തുന്നു…
നാം പറയുന്ന വാക്കുകളേക്കുറിച്ചുള്ള ചില വാക്കുകൾ… ഇങ്ങനെ
“നീ അപമാനിക്കുന്നുവെങ്കിൽ നീയും അപമാനിക്കപ്പെടും..
“അപരനെ പുലഭ്യം പറഞ്ഞാൽ അത് നിനക്കും തിരികെ കിട്ടും..”
“നീ നോവിച്ചാൽ നോവായ്ത്തന്നെ നിന്നിൽ തിരികെയെത്തും”
തെറ്റായ വാക്കുകൾ മറ്റുള്ളവർ സ്വീകരിക്കുന്നില്ല..
ഇതെല്ലാം അവനവനെ തന്നെ മലിനമാക്കുന്നു എന്നർത്ഥം..
നമ്മെ തന്നെ ശുദ്ധിയാക്കി സൂക്ഷിക്കുവാനുതകുന്ന ശ്രീബുദ്ധൻ്റെ വചനം ഹൃദയത്തിൽ സൂക്ഷിക്കാം
എല്ലാ പ്രിയപ്പെട്ടവർക്കും നല്ല ഒരു ദിനം
ആശംസിക്കുന്നു..
💚🙏