Saturday, July 11, 2026
Homeകേരളംവാൻഹായ് കപ്പലിന് തീപിടിച്ച സംഭവത്തിൽ ഉടമയ്ക്കും ക്യാപ്റ്റനുമെതിരെ കേസെടുത്തു

വാൻഹായ് കപ്പലിന് തീപിടിച്ച സംഭവത്തിൽ ഉടമയ്ക്കും ക്യാപ്റ്റനുമെതിരെ കേസെടുത്തു

കേരളതീരത്ത് ബേപ്പൂർ അഴീക്കലിന് സമീപം ചരക്ക് കപ്പലായ വാൻഹായ് 503 കടലിൽ വച്ച് തീ പിടിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഉടമയ്ക്കും ക്യാപ്റ്റനും ജീവനക്കാർക്കും എതിരെ ഫോർട്ട് കൊച്ചി തീരദേശ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലിന് ബേപ്പൂരിൽ നിന്നും 44 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് തീപിടിച്ചത്. മുൻപ് ആലപ്പുഴ പുറംകടലിൽ മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പലിനെതിരെ ചുമത്തിയ സമാനമായ വകുപ്പുകൾ തന്നെയാണ് വാൻഹായ് കപ്പലിനെതിരെയും ചുമത്തിയിരിക്കുന്നത്.

ഈ മാസം ഒമ്പതിനാണ് അഴീക്കൽ തീരത്തുനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ വച്ച് കപ്പലിന് തീപിടിച്ചത്.  രക്ഷപെടുത്തിയ ജീവനക്കാരെ മംഗലാപുരം പോർട്ടിലെത്തിച്ചിരുന്നു.22 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 18 പേരെ രക്ഷപ്പെടുത്തി. കപ്പലിലെ ജീവനക്കാരിൽ 5 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കാണാതായ 4 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com