Sunday, December 22, 2024
Homeസ്പെഷ്യൽബൈജു തെക്കുംപുറത്ത് എഴുതുന്ന.. " സ്നേഹ സന്ദേശം "

ബൈജു തെക്കുംപുറത്ത് എഴുതുന്ന.. ” സ്നേഹ സന്ദേശം “

ബൈജു തെക്കുംപുറത്ത്

“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”

ശുഭദിനം..
🍀🍀🍀

“തീർച്ചയായും അല്ലാഹു നിങ്ങളുടെ സൗന്ദര്യമോ ശരീര പ്രകൃതിയോ അല്ല പരിഗണിക്കുന്നത് നിങ്ങളുടെ ഹൃദയത്തിലേക്കത്രെ അവന്റെ നോട്ടം. ”

– വി.ഖുറാൻ –

ഓരോ ഹൃദയത്തിലും വസിക്കാൻ ആഗ്രഹിക്കുന്ന ദൈവം..
ഹൃദയവിചാരങ്ങൾ അറിയുന്ന ദൈവം..
ഹൃദയത്തിലേക്ക് നോക്കുമ്പോൾ കാണാൻ ആഗ്രഹിക്കുന്നത് തന്റെ സൃഷ്ടിയുടെ നന്മനിറഞ്ഞ ഹൃദയം മാത്രം..!

☘️”സന്തോഷത്തിൻ്റെ നിമിഷത്തിൽ ഈശ്വരനെ മറന്നു പോകാതെ, സന്താപത്തിൻ്റെ നിമിഷത്തിൽ ഹതാശരായി തളർന്നു പോകാതെ, സൃഷ്ടാവിനെ പഴിക്കാതെ ,
ദാനമായി ലഭിച്ച ജീവിതത്തിന് നന്ദി പറഞ്ഞ് മുമ്പോട്ട് പോകുന്ന ഉത്തമ സൃഷ്ടിയായിരിക്കുക എന്നതും ഏതവസ്ഥയിലും സമചിത്തതയോടെ ജീവിതം നയിക്കുക എന്നതുമത്രെ മഹനീയം .”

☘️”മതമതേതുമാകട്ടെ ജാതിയേതുമാകട്ടെ
സൃഷ്ടാവിൻ ദൃഷ്ടികൾ
നിൻ്റെ ഹൃദയത്തെ മാത്രം കാണുന്നു. ”

ജാതിയുടേയും മതത്തിൻ്റേയും മതിൽക്കെട്ടുകൾക്കപ്പുറം മനുഷ്യനെന്ന മതത്തിൽ പിറന്ന ഓരോരുത്തരുടേയും ഹൃദയങ്ങളിൽ വ്യാപരിക്കുന്ന ചിന്തകൾ പരസ്പര സ്നേഹത്തിൻ്റേതാവണം..

മനസ്സിലെ ചിന്തകൾ സ്വഭാവമായി രൂപാന്തരപ്പെടുന്നു. ഒരുവൻ്റെ സ്വഭാവം എപ്രകാരമായിരിക്കണമെന്ന് നബിവചനം ഓർമ്മിപ്പിക്കുന്നു..

🌺”നിങ്ങളോട് പെട്ടെന്ന് ബന്ധം വിച്ഛേദിച്ചവരോട് ബഹുമാനത്തോടെ തന്നെ പെരുമാറുക ”

🌺” നിങ്ങൾക്ക് നൽകാതെ പിടിച്ചു വെച്ചവർക്ക് നിങ്ങൾ ഉദാരമായി നൽകുക ”

🌺” നിങ്ങളോട് തെറ്റ് ചെയ്തവരോട് പൊറുത്തു കൊടുക്കുക ”

ഇതാണ് ഏറ്റവും നല്ല സ്വഭാവം

ഹൃദയശുദ്ധിയുടെ മഹനീയമായ തലവും ഇതുതന്നെ.

വി. ബൈബിളിൽ അഷ്ട ഭാഗ്യമായി രേഖപ്പെടുത്തിയിരിക്കുന്നതിങ്ങനെ..

🌺”ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ; അവർ ദൈവത്തെ കാണും.” (മത്തായി 5:8)

സ്നേഹത്തിൻ്റെ ഇരിപ്പിടമായ ഹൃദയത്തോടാണ് സൃഷ്ടാവ് സംവദിക്കുന്നത്.

ദൈവം നമ്മുടെ ഹൃദയങ്ങളോടു സംസാരിക്കുവാനാണ് ആഗ്രഹിക്കുന്നത് എന്നും വി. ബൈബിൾ സാക്ഷിക്കുന്നു.

നന്മ നിറഞ്ഞ ഒരു ഹൃദയം നമ്മിലില്ലെങ്കിൽ പോലും

അവിടുന്ന് നമുക്ക് പുതിയ ഹൃദയം തരുവാൻ ആഗ്രഹിക്കുന്നുവെന്നും പ്രതീക്ഷാനിർഭരമായ വചനം ഓർമ്മിപ്പിക്കുന്നു.

☘️” നിങ്ങളോട് തെറ്റ് ചെയ്തവരോട് പൊറുത്തു കൊടുക്കുക. ”

എല്ലാ പ്രിയപ്പെട്ടവർക്കും
സ്നേഹപൂർവ്വം
ശുഭദിനാശംസകൾ🙏💚

ബൈജു തെക്കുംപുറത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments