ചില പൊരുത്തക്കേടുകൾ, പല പൊരുത്തക്കേടുകൾ ഉണ്ടാകാം. എന്നാൽ ജീവിതത്തിൽ അതെല്ലാം ക്ഷമിച്ചും സഹിച്ചും മുന്നോട്ട് പോകണം. ആദ്യമെല്ലാം ദാമ്പത്യം ബാക്കിയാകും കുറച്ചു കഴിയുമ്പോൾ കുറഞ്ഞു കുറഞ്ഞു വരും. പ്രശ്നങ്ങൾ ഉണ്ടാവുകയല്ലാ ഉണ്ടായത് തീർത്ത് മുന്നോട്ട് പോകണം.
ഇക്കാലത്ത് വിവാഹം കഴിഞ്ഞ ഒട്ടേറെ ചെറുപ്പക്കാരായ ദമ്പതികൾ തമ്മിൽ വേർപിരിയുന്നു. ചിലർ ഒരാഴ്ച, മറ്റു ചിലർ ഒരു മാസം, രണ്ട് മാസം ഒരുമിച്ച് താമസിക്കുമ്പോഴേക്കും പൊരുത്തക്കേടുകൾ തുടങ്ങും. ജീവിതത്തിൽ വിട്ടുവീഴ്ചകൾ ദമ്പതികൾക്ക് ആവശ്യമാണ്. നമ്മൾ മാതൃകയുള്ള ജീവിതം നയിച്ചാലേ മക്കൾ നല്ല അനുഭവത്തിൽ വളരു.
പ്രശ്നങ്ങൾ ജീവിതത്തിന്റെ ഒരു ഭാഗമാണ്. അതിൽ രണ്ടു കൂട്ടർക്കും പങ്കുണ്ട് എന്ന് അംഗീകരിക്കണം പെരുമാറ്റത്തിൽ തിരുത്തലുകൾ വന്നാൽ ചെയ്യണം.
പ്രശ്നം പരിഹരിക്കേണ്ടതിനു പകരം ഞാനാണോ നീയാണോ വലുത് എന്ന് ചിന്തിക്കാതെ ആര് ജയിച്ചു ആര് തോറ്റു എന്നതല്ല പ്രശ്നം. ആവശ്യങ്ങൾ നിറവേറ്റപ്പെടണം. പരസ്പരം പഴിചാരൽ ഒഴിവാക്കുക തുറന്ന ചർച്ചകൾ ചെയ്ത് തെറ്റ് ഏറ്റെടുക്കുക, ക്ഷമിക്കുക സഹിക്കുക.
ഒരിക്കൽ പറഞ്ഞുതീർത്ത സംഗതികൾ വീണ്ടും കുത്തിപൊക്കാതിരിക്കുക. ദേഷ്യപ്പെടാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. ദമ്പതിമാർ തമ്മിൽ കോപിച്ചാൽ ചിലപ്പോൾ അത് വലിയ വിപത്തിലെത്തും.