Monday, September 16, 2024
Homeമതംശ്രീ കോവിൽ ദർശനം (37) 'മുക്തീശ്വര ക്ഷേത്രം, കറുക' ✍ അവതരണം: സൈമശങ്കർ മൈസൂർ.

ശ്രീ കോവിൽ ദർശനം (37) ‘മുക്തീശ്വര ക്ഷേത്രം, കറുക’ ✍ അവതരണം: സൈമശങ്കർ മൈസൂർ.

സൈമശങ്കർ മൈസൂർ.

ഭക്തരെ…!

ഭാരതത്തിലെ ഗണപതി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രത്യേകവും അപൂർവ്വവുമായ ക്ഷേത്രമാണ് തമിഴ്നാട്ടിൽ കൂത്തനൂരിനടുത്തുള്ള തിലതർപ്പണപുരിയിലെ മുക്തീശ്വര ക്ഷേത്രത്തിലെ ഗണപതി പ്രതിഷ്ഠ. ആദി വിനായഗർ അഥവാ മനുഷ്യമുഖമുള്ള വിനായകൻ ആണ് ഇവിടെ പ്രതിഷ്ഠിതനായിരിക്കുന്നത് എന്നാണ് വിശ്വാസം. മരിച്ചുപോയ ആത്മാക്കൾക്ക് പിതൃതർപ്പണം നടത്തുന്നതിന് ഏറെ പ്രസിദ്ധമാണ് ഈ ക്ഷേത്രം. തിലതർപ്പണപുരി എന്ന പേരു വന്നതും ഈ വിശ്വാസത്തിൽ നിന്നാണ്. മനുഷ്യമുഖമുള്ള ഗണപതിയുടെ ഏറ്റവും അപൂർവ്വ വിഗ്രഹമാണ് ഇവിടെയുള്ളത്. മനുഷ്യ മുഖം കാണാൻ കഴിയുന്ന ഒരേയൊരു തരം വിനായക വിഗ്രഹവുമാണിത്.

ഗണപതിക്ക്‌ 21 കറുക പുല്ല് കൊണ്ടുള്ള പൂജ

കറുകപ്പുല്ല് ഹൈന്ദവ പൂജകളില്‍ പ്രധാനമാണ്. ഗണപതിയ്ക്കുള്ള പൂജകളില്‍ പ്രത്യേകിച്ചും. കറുകപ്പുല്ല് പ്രധാനമായും മൂന്നു ശക്തികളെ വഹിയ്ക്കുന്നുവെന്നാണ് വിശ്വാസം. ശിവന്‍, ശക്തി, ഗണേശന്‍ എന്നിവരാണിവ.

പൂവില്ലാത്ത കറുകയാണ് പൂജകള്‍ക്കെടുക്കാറ്. കറുക പൂജകള്‍ക്കു പ്രധാനമായതിനു പുറകില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ അനലാസുരന്‍ സ്വര്‍ഗത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കി. ഈ അസുരന്റെ കണ്ണില്‍ നിന്നും പ്രവഹിച്ച തീയില്‍ പെടുന്ന എല്ലാം ചാമ്പലായി. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ദേവന്മാര്‍ ഗണപതിയെ അഭയം പ്രാപിച്ചു. ഗണപതി അസുരനുമായി യുദ്ധം ചെയ്തു. തന്റെ വിരാടരൂപം പുറത്തെടുത്ത ഗണപതി അസുരനെ വിഴുങ്ങി. എന്നാല്‍ അസുരന്റെ തീ ഗണപതിയുടെ വയറ്റില്‍ ചൂടും അസ്വസ്ഥതകളുമുണ്ടാക്കി. ഗണപതിയുടെ ദേഹം മുഴുവന്‍ ചൂടനുഭവപ്പെട്ടു. ഇതില്‍ നിന്നും സംരക്ഷണം നല്‍കാനായി ചന്ദ്രന്‍ ഗണപതിയുടെ തലയ്ക്കു മീതെ നിന്നു തണല്‍ നല്‍കി. വിഷ്ണുഭഗവാന്‍ തന്റെ താമര നല്‍കി. ശിവന്‍ വയറിനു ചുറ്റും ആശ്വാസം നല്‍കാനായി തന്റെ പാമ്പിനെ നല്‍കി. ഇതൊക്കെക്കൊണ്ടും ഗണപതിയ്ക്ക് ആശ്വാസം ലഭിച്ചില്ല. അവസാനം പല ദിക്കുകളില്‍ നിന്നുള്ള മഹര്‍ഷിമാര്‍ വന്ന് ഗണപതിയ്ക്ക് 21 കറുകപ്പുല്ലുകള്‍ നല്‍കി. ഇതോടെ ചൂടില്‍ നിന്നും ഗണപതി ഭഗവാന് ആശ്വാസം ലഭിയ്ക്കുകയും ചെയ്തു. ഇതെത്തുടര്‍ന്ന് തന്നെ കറുകപ്പുല്ലു കൊണ്ടു പൂജിയ്ക്കുന്നവരില്‍ താന്‍ പ്രസന്നനാകുമെന്ന് ഗണപതി അനുഗ്രഹം നല്‍കി.

21 കറുക കൊണ്ടുള്ള പൂജയാണ് ഏറ്റവും മികച്ചത്. ഇത് ഒരുമിച്ചു കെട്ടി വെള്ളത്തില്‍ മുക്കി ശുദ്ധമാക്കി ഗണപതിയെ പൂജിയ്ക്കണം. ഗണപതിയുടെ കാല്‍ക്കല്‍ നിന്നും തുടങ്ങി കഴുത്തറ്റം കറുക കൊണ്ടു മൂടുന്നത് ഏറ്റവും വിശിഷ്യമായി കരുതാം.

അവതരണം: സൈമശങ്കർ മൈസൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments