കവിയും നോവലിസ്റ്റും ആയ ലാലി രംഗനാഥിന്റെ നാലാമത്തെ പുസ്തകം,
” മോക്ഷം പൂക്കുന്ന താഴ് വര “.. എന്ന നോവൽ 2024 നവംബർ 16ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ പ്രൗഢഗംഭീരമായ വേദിയിൽ വച്ച് പ്രകാശനം ചെയ്യപ്പെടുന്നു.
മനുഷ്യമനസ്സിന്റെ ഉള്ളുരുക്കുന്ന ഏകാന്തതയുടെയും,മാനസിക വിഭ്രമങ്ങളുടെയും മൂല്യച്യുതികളെ സ്ഫോടനാത്മകമായ രീതിയിൽ ശ്രീമതി ലാലി രംഗനാഥ് ഈ നോവലിൽക്കൂടി അവതരിപ്പിക്കുന്നു. പുനർജ്ജനി ആഗ്രഹിക്കാത്ത മനുഷ്യൻ സ്വയമൊടുങ്ങുന്നു “മോക്ഷം പൂക്കുന്ന താഴ്‌വര” യിൽ.
ലാലിയുടെ പ്രഥമ നോവൽ “നീലിമ” 2023,..ലെ ഷാർജ പുസ്തകോത്സവത്തിൽ ശ്രീ. T. D. രാമകൃഷ്ണൻ പ്രകാശനം ചെയ്തിരുന്നു. എഴുത്തിന്റെ വഴികളിലെ വേറിട്ട ശബ്ദമായ ലാലിയുടെ മറ്റു പുസ്തകങ്ങൾ…
മുഖംമൂടികളും ചുവന്ന റോസാപ്പൂവും ( കവിതാ സമാഹാരം )
അശാന്തമാകുന്ന രാവുകൾ ( കഥാസമാഹാരം)
നീലിമ( നോവൽ). എന്നിവയാണ്.
തിരുവനന്തപുരം ജില്ലയിൽ,ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ
സാവിത്രി -വാമദേവൻ ദമ്പതികളുടെ മകളായി ജനിച്ച ലാലി മുഖപുസ്തകത്തിലും, ആനുകാലിക പ്രസിദ്ധീകരണങ്ങളിലും മറ്റു ഓൺലൈൻ മാഗസിനുകളിലുമെല്ലാം രചനകളിലൂടെ സജീവമാണ്. മ്യൂസിക് ആൽബങ്ങൾക്ക് വേണ്ടിയും വരികളെഴുതിയിട്ടുണ്ട്.
2023.. ലെ മികച്ച നോവലിനുള്ള സത്യജിത്ത് റേ ഗോൾഡൻ പെൻ ബുക്ക് അവാർഡ്, കലാനിധിയുടെ കാവ്യാഞ്ജലി പുരസ്കാരം, മികച്ച സാഹിത്യ പ്രവർത്തനത്തിനുള്ള ഫ്രീഡം ഫിഫ്റ്റിയുടെ പുരസ്‌കാരം, ബി.എസ്.എസിന്റെ ആദരവ്.. തുടങ്ങി വലുതും ചെറുതുമായി ധാരാളം അംഗീകാരങ്ങൾ ചുരുങ്ങിയ കാലയളവിൽ തന്നെ ലാലി രംഗനാഥിനെ തേടിയെത്തിയിട്ടുണ്ട്.