Logo Below Image
Thursday, June 19, 2025
Logo Below Image
Homeകേരളംകോന്നി കുളത്ത് മണ്ണില്‍ ഷോക്കേറ്റു കുട്ടിയാന ചരിഞ്ഞു

കോന്നി കുളത്ത് മണ്ണില്‍ ഷോക്കേറ്റു കുട്ടിയാന ചരിഞ്ഞു

പത്തനംതിട്ട :കോന്നി കുളത്ത് മണ്ണില്‍ ഫെന്‍സിങ്ങില്‍ നിന്നും ഷോക്ക്‌ അടിച്ചു കാട്ടാന കുട്ടി  ചരിഞ്ഞ നിലയില്‍ .കുളത്ത് മണ്ണ് ക്ഷേത്രത്തിനു സമീപമായാണ് കുട്ടിയാനയെ ഷോക്ക്‌ ഏറ്റു ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത് .

ആന ശല്യം രൂക്ഷമായ പ്രദേശമാണ് കലഞ്ഞൂര്‍ പഞ്ചായത്തിലെ കുളത്ത് മണ്ണ് . കഴിഞ്ഞിടെ നിരവധി പേരുടെ കൃഷിയിടത്തില്‍ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു

വനപാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു . കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിട്ടും അധികാരികളുടെ ഭാഗത്ത്‌ നിന്നും യാതൊരു നടപടിയും സ്വീകരിച്ചില്ല .കോന്നി ഡി എഫ് ഒ അന്ന് സ്ഥലത്ത് എത്തി കര്‍ഷകരോട് നേരിട്ട് വിവരം തിരക്കി പോയി എന്ന് അല്ലാതെ കര്‍ഷകര്‍ക്ക് ലഭികേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് നടപടി ഉണ്ടായില്ല .

ലക്ഷകണക്കിന് രൂപയുടെ കൃഷിയാണ് പല പ്രാവശ്യമായി കാട്ടാന കൂട്ടം നശിപ്പിച്ചത് .ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങുമ്പോള്‍ ഉറക്കം നടിക്കുന്ന വനപാലകര്‍ കാട്ടാന കുട്ടി ചരിഞ്ഞത് അറിഞ്ഞു മേഖലയില്‍ പാഞ്ഞെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു . ചരിഞ്ഞ കാട്ടാന കുട്ടിയുടെ ചിത്രം എടുക്കുന്നത് പോലും നാട്ടുകാരെ വിലക്കി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ