കോഴിക്കോട് : നാദാപുരം വളയം കുറ്റിക്കാട്ടിലെ സംഘർഷത്തിൽ ഒരാൾ വയനാട്ടിൽ പൊലീസ് പിടിയിലായി. കുറുവന്തേരി കുണ്ടുങ്കരയിലെ അയ്യോത്ത് റഫീഖ് (42) നെയാണ് പൊലീസ് വയനാട്ടിലെ ഒരു ഹോട്ടലിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇയാളെ വളയം പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും. വളയത്തെ പ്രവാസിയായ വെള്ളത്താംങ്കണ്ടിയിൽ ഉസ്മാൻ്റെ മകൻ മുഹമ്മദ് (29) കുത്തി പരിക്കേൽപ്പിച്ച കേസിലാണ് റഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പരിക്കേറ്റ മുഹമ്മദിനെ ഇന്നലെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാലിന്റെ തുടയ്ക്കാൻ കുത്തേറ്റത്. അയ്യോത്ത് റഫീക്ക് (42 ) ആണ് തന്നെ ആക്രമിച്ചതെന്ന് മുഹമ്മദ് വളയം പൊലീസിന് മൊഴി നൽകിയിരുന്നു.
വധ ശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. ഇന്നലെ വൈകീട്ട് ആറോടെയാണ് കുറ്റിക്കാട് ജുമാ മസ്ജിദ് പരിസരത്ത് സംഘർഷമുണ്ടായത്. കഴിഞ്ഞ ദിവസം മഹല്ലിന്റെ ഭാഗമായ മദ്രസയിലെ അദ്ധ്യാപകൻ കുടക് സ്വദേശി ഇർഷാദ് സഖാഫിക്ക് മർദ്ദനമേറ്റിരുന്നു.തന്റെ വീട്ടിലെത്തി മക്കൾക്ക് ട്യൂഷൻ എടുക്കാറുള്ള ഇർഷാദ് മഹല്ലിലെ തർക്കത്തെ തുടർന്ന് വരാത്തതിനെ ചോദ്യചെയ്ത് റഫീഖ് മർദ്ദിച്ചുവെന്നാണ് ആരോപണം.
ഇന്നലെ സഖാഫി ജോലി വേണ്ടെന്ന് വെച്ച് നാട്ടിലേക്ക് മടങ്ങിയതായും ഇത് റഫീഖിനോട് അന്വേഷിച്ചപ്പോൾ മദ്യലഹരിയിലായ റഫീഖ് തന്നെ അക്രമിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തതായാണ് മുഹമ്മദ് വളയം പൊലീസിന് നൽകിയ
മുഹമ്മദ് തന്നെയും അക്രമിച്ചതായി റഫീഖ് പൊലീസിനോട് പറഞ്ഞു. കൈക്ക് മുറിവേറ്റ റഫീഖും നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.