Monday, December 23, 2024
Homeമതംശ്രീ കോവിൽ ദർശനം (18) 'പുതുക്കാട് ശ്രീ മഹാഗണപതി ക്ഷേത്രവും, ഗണേശരൂപ വർണ്ണനയും' ✍അവതരണം: സൈമശങ്കർ...

ശ്രീ കോവിൽ ദർശനം (18) ‘പുതുക്കാട് ശ്രീ മഹാഗണപതി ക്ഷേത്രവും, ഗണേശരൂപ വർണ്ണനയും’ ✍അവതരണം: സൈമശങ്കർ മൈസൂർ.

ഭക്തരെ,
കൊല്ലം ജില്ലയിലെ ചവറ കൊറ്റംകുളങ്ങര ദേവീ ക്ഷേത്രത്തിൽ നിന്നും 2 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ അഷ്ടമുടിക്കായലിന്റെ തീരത്തുള്ള പുരാതനമായ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ എത്തിച്ചേരാം.

അഷ്ടമുടി കായലിലേക്ക് ദർശിച്ച് കൊണ്ടിരിക്കുന്ന ഗണപതി വിഗ്രഹത്തിന് വളരെ അധികം ശക്തി ഉള്ളതായി വിശ്വസിക്കുന്നു. തെക്കൻ കേരളത്തിൽ ഈ രീതിയിൽ ഉള്ള ഏക ഗണപതി ക്ഷേത്രം കൂടിയാണിത്.

ഗണങ്ങളുടെ അധിപൻ ആണ് ഗണേശൻ (മഹാഗണപതി) അഥവാ വിഘ്നേശ്വരൻ. ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ വിഘ്നങ്ങൾ എല്ലാം ഇല്ലാതെയാകും എന്നാണ് വിശ്വാസം. അതിനാൽ വിഘ്നേശ്വരൻ എന്നറിയപ്പെടുന്നു. ശുഭാരംഭത്തിനും വിഘ്നങ്ങൾ ഇല്ലാതിരിക്കാനും ഗണപതിയെയാണ് ആദ്യം പൂജിക്കുന്നത്. പ്രപഞ്ച സൃഷ്ടാവായ ഗണേശനെ മഹാഗണപതി എന്നും അറിയപ്പെടുന്നു. ഗണേശൻറെ പൂർണ്ണ രൂപമാണ് മഹാഗണപതി. പൊതുവേ ക്ഷേത്രങ്ങളിൽ ആരാധിക്കപ്പെടുന്നത് മഹാഗണപതിയെയാണ്.

ബുദ്ധിയുടെയും സിദ്ധിയുടേയും സ്മൃതിയുടേയും ഇരിപ്പിടമായാണ് മഹാഗണപതിയെ കണക്കാക്കുന്നത്. 32 ഭാവങ്ങളിൽ മഹാഗണപതി സങ്കൽപ്പിക്കപ്പെടുന്നു. സിദ്ധിവിനായകൻ, ലക്ഷ്മി ഗണപതി, ക്ഷിപ്രപ്രസാദ ഗണപതി തുടങ്ങിയവ അവയിൽ ചിലതാണ്.(അവയെ കുറിച്ചു മുൻ ഭാഗങ്ങളിൽ വിശദീകരിച്ചിരുന്നു )

ഗണേശരൂപ വർണ്ണന

മഹാഗണപതിയുടെ രൂപത്തിൻറെ ഓരോരോ ഭാഗത്തിനും അതിൻറേതായ പ്രത്യേകതകളും അർത്ഥവുമുള്ളതായാണ് കണക്കാക്കുന്നത്.

ആനയുടെ ശിരസ്സ് – ബുദ്ധിശക്തിയേയും നിത്യാനിത്യ വിവേകത്തിനേയും വളഞ്ഞ തുമ്പിക്കൈ പ്രണവാകാരത്തിനേയും കുറിക്കുന്നു
ഒറ്റക്കൊമ്പ് മാത്രമുള്ളത് അദ്വൈത ചിന്തയെ സൂചിപ്പിക്കുന്നു.
സ്ഥൂല ശരീരം സ്ഥൂല പ്രപഞ്ചത്തിനെ ഉൾക്കൊള്ളുന്നവനെന്ന് കാണിക്കുന്നു.
ഒരു കാലുയർത്തിയും ഒരു കാല് തറയി ലുറപ്പിച്ചുമുള്ള നിൽപ്പ് ലൗകിക ജീവിതത്തിലും അദ്ധ്യാത്മിക ജീവിതത്തിലുമുള്ള നിലനിൽപ്പിനെ സൂചിപ്പിക്കുന്നു.
നാലു കയ്യുകൾ സൂക്ഷ്മ ശരീരത്തിന്റെ നാല് ഘടകങ്ങളാണ് മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നിവയാണവ.

കയ്യിലുള്ള മഴു ലൗകിക ജീവിതത്തിൽ നിന്നും ആശകളിൽ നിന്നുമുള്ള വിടുതലിനായുള്ള ആയുധമാണ്. മനസ്സിൻറെ തലത്തിലാണ് ആശകൾ ഉടലെടുക്കുക.
ചാട്ട ബുദ്ധിയുടെ ആയുധമാണ്. ശക്തിയായ വീശലിൽ അത് വിഘ്നങ്ങളെ ഇല്ലാതെയാക്കി ബുദ്ധിയുടെ നേരായ ഒഴുക്കിനെ സഹായിയ്ക്കുന്നു.
ഭക്തന് അഭയം നൽകുന്നതാണ് മൂന്നാമത്തെ കയ്യ്.. അത് ഭക്തന് നേരെ അനുഗ്രഹം ചൊരിയുന്നു.
പദ്മം ധ്യാനത്തിലെ ഒരു ഉയർന്ന അവസ്ഥയാണ്. മനുഷ്യൻറെ ഏറ്റവും ഉയർന്ന അവസ്ഥയായി സനാതന ദർശനം കണക്കാക്കുന്ന, അങ്ങേയറ്റത്തെ സമാധി അവസ്ഥയെ സൂചിപ്പിക്കുന്നതാണത്.

ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ
വിനായക ചതുർത്ഥി, ഗണേശ ചതുർഥി
ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുർഥി. ഗണപതിയുടെ ജന്മദിനമാണ് ഇതെന്ന് വിശ്വസിയ്ക്കപ്പെടുന്നു.
ഗണപതിയുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് വിനായക ചതുർത്ഥി. ഗണേശ ചതുർത്ഥി എന്നും ഇത് അറിയപ്പെടാറുണ്ട്. ഗണേശന് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് വെള്ളിയാഴ്ച.

സങ്കടഹര ചതുർഥി: മലയാള മാസത്തിലെ പൗർണമി കഴിഞ്ഞുള്ള നാലാമത്തെ തിഥിയാണ് സങ്കടഹര ചതുർഥി എന്നറിയപ്പെടുന്നത്. ഈ ദിനത്തിൽ വ്രതമനുഷ്ഠിച്ചു പ്രാർഥിച്ചാൽ ഭക്തൻറെ സർവദുരിതങ്ങളും തടസ്സങ്ങളും നീക്കി ആഗ്രഹസാഫല്യം നൽകി ഗണപതി ഭഗവാൻ അനുഗ്രഹിക്കും എന്നാണ് വിശ്വാസം.

“ശുക്ലാംബരധരം വിഷ്ണും,
ശശിവർണ്ണം ചതുർഭുജം,
പ്രസന്നവദനം ധ്യായേത്,
സർവവിഘ്നോപ ശാന്തയേ”

സൈമ ശങ്കർ മൈസൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments