Monday, November 25, 2024
Homeസിനിമപ്രഥമ ഇന്നസെന്റ് പുരസ്‌കാരം ഇടവേള ബാബുവിന് സമ്മാനിച്ചു.

പ്രഥമ ഇന്നസെന്റ് പുരസ്‌കാരം ഇടവേള ബാബുവിന് സമ്മാനിച്ചു.

ഇരിങ്ങാലക്കുട: സ്വന്തമായ ശരീരഭാഷയും സംസാരശൈലിയും കൈമുതലായുള്ള, നാടിന്റെ നന്മകളെ ചേര്‍ത്തുപിടിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഇന്നസെന്റെന്ന് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. ലെജന്‍ഡ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്നസെന്റ് സ്മൃതിസംഗമവും പുരസ്‌കാര ആദരണ സമ്മേളനവും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കലാലോകത്തിന് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന് സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ ഇന്നസെന്റ് പുരസ്‌കാരം നല്‍കി മന്ത്രി ആദരിച്ചു. നഗരസഭാ മുന്‍ ചെയര്‍പേഴ്സണ്‍ സോണിയാ ഗിരി അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ. തോമസ് ഉണ്ണിയാടന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ചക്കാലയ്ക്കല്‍, ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍, ജൂനിയര്‍ ഇന്നസെന്റ് എന്നിവര്‍ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments