Monday, November 25, 2024
HomeKeralaഓട്ടിസം സ്പെഷ്യലിസ്റ്റ്റ്റ് ഡോ.കെ എസ് ദിനേഷിന് ദേശീയ പുരസ്കാരം

ഓട്ടിസം സ്പെഷ്യലിസ്റ്റ്റ്റ് ഡോ.കെ എസ് ദിനേഷിന് ദേശീയ പുരസ്കാരം

കോട്ടയ്ക്കൽ: വൈദ്യരത്നം പിഎസ് വാര്യർ ആയുർവ്വേദ കോളേജിലെ പ്രൊഫസറും, ഓട്ടിസം ചികിത്സയിലെ ഗവേഷകനുമായ ഡോ.കെ എസ് ദിനേഷിന് ദേശീയ ബയോ മെഡിക്കൽ ഗവേഷകരുടെ (Indian Biomedical Association)ഈ വർഷത്തെ ഡോ.യെല്ലപ്രഗഡ സുബ്ബറാവു മെമ്മോറിയൽ അവാർഡ് . ഡോ.ദിനേഷിൻ്റയും സംഘത്തിൻ്റേയും നേതൃത്വത്തിൽ നടന്ന ഗവേഷണമാണ് മികച്ച ഗവേഷണത്തിന് തെരഞ്ഞെടുത്തത്. ജനുവരി 10ന് തഞ്ചാവൂരിലെ മണ്ണാർഗുഡി, എം ആർ ഗവ.ആർട്സ് കോളേജിൽ നടന്ന ബയോ മെഡിസിൻ ഗവേഷകരുടെ 44 ആമത് ദേശീയ സമ്മേളനത്തിലാണ് അവാർഡ് ഏറ്റുവാങ്ങിയത്. ആയുർവ്വേദ മരുന്നുകളും ചില നിർദ്ധിഷ്ട ജീവിതശൈലീ ക്രമങ്ങളും ഓട്ടിസമുള്ള കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ കാതലായ മാറ്റങ്ങൾ വരുത്താനാകുമെന്നാണ് ഡോ.ദിനേഷും സംഘവും ഗവേഷണത്തിലൂടെ കണ്ടെത്തിയിരുന്നു.

ഇന്ത്യൻ ബയോ മെഡിക്കൽ അസോസിയേഷൻ ദേശീയ സെക്രട്ടറി ഡോ. പദ്മിനി അവാർഡ് ദാനം നിർവ്വഹിച്ചു.മൂന്ന് ദിവസമായി നടന്ന ചടങ്ങിൽ ഡോ.ദിനേഷ് അടക്കം ഇന്ത്യയിലെ മുപ്പതോളം ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മുന്നൂറിലേറെ ഗവേഷണ പ്രബന്ധങ്ങളിൽ നിന്നാണ് ഡോ.ദിനേഷിൻ്റേ നേതൃത്യത്തിലുള്ള ഓട്ടിസം ഗവേഷണത്തെ തിരഞ്ഞെടുത്തത്.
– – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments