Saturday, November 23, 2024
HomeUncategorizedശബരിമല മകരവിളക്ക് തീർത്ഥാടകർക്ക് ദേവസ്വം ബോർഡ് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി : എക്സിക്യുട്ടീവ് ഓഫീസർ

ശബരിമല മകരവിളക്ക് തീർത്ഥാടകർക്ക് ദേവസ്വം ബോർഡ് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി : എക്സിക്യുട്ടീവ് ഓഫീസർ

പത്തനംതിട്ട

15 അരവണ . അപ്പം കൗണ്ടർ

36 ഇടങ്ങളിൽ ചുക്കുവെള്ളവും ബിസ്ക്കറ്റും വിതരണം

മാളികപ്പുറങ്ങൾക്കും കുട്ടികൾക്കും ദർശനത്തിന് പ്രത്യേക ക്യൂ

മകരവിളക്ക് മഹോത്സവത്തിനെത്തുന്ന തീർത്ഥാടകർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് എക്സിക്യുട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ പറഞ്ഞു. സന്നിധാനത്ത് പത്തും മാളികപ്പുറത്ത് അഞ്ചും അരവണ, അപ്പം വിതരണ കൗണ്ടർ നടത്തി വരുന്നു. മകരവിളക്കിനു മുന്നോടിയായി അരവണ സ്റ്റോക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഭക്തർക്കായി ദേവസ്വം ബോർഡ് 36 ഇടങ്ങളിൽ ബിസ്ക്കറ്റും, ചുക്കുവെള്ളവും വിതരണം ചെയ്യുവാനുള്ള സംവിധാനം ഏർപ്പാടാക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് നിയന്തണം കൂടാതെ മൂന്നുനേരം അന്നദാനം നൽകുവാനുള്ള സൗകര്യം വകുപ്പ് ഒരുക്കിയിരിക്കുന്നു.

സന്നിധാനവും പരിസരവും വൃത്തിയായി സൂക്ഷിക്കാനായി എല്ലാദിവസവും രാവിലെ 9 മണി മുതൽ 10 മണി വരെ എല്ലാ ദേവസം ബോർഡ് അംഗങ്ങളും പങ്കെടുത്തുകൊണ്ടുള്ള പവിത്രം ശബരിമല ശുചീകരണ പ്രക്രിയ നടത്തിവരുന്നു.

മുൻവർഷങ്ങളെ അപേക്ഷിച്ച് മാളികപ്പുറങ്ങളും, കുട്ടികളും കൂടുതൽ വരുന്നുണ്ട് അവർക്കായി സോപാനത്തിന് അരികിൽ നിന്ന് തൊഴാൻ പ്രത്യേകം ക്യൂ സജ്ജമാക്കിയിട്ടുണ്ട്. ഭക്തർക്ക് ദർശനത്തിനും വിശ്രമത്തിനും എല്ലാവിധ സൗകര്യങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിവരുന്നതായും എക്സിക്യുട്ടീവ് ഓഫീസർ പറഞ്ഞു

ശബരിമല : ഭക്തർക്ക് സുഖദർശനം : സൗകര്യങ്ങളിൽ സംതൃപ്തർ

ശബരിമല: മകരജ്യോതി മഹോത്സവത്തോടനുബന്ധിച്ച് പമ്പ മുതൽ ശബരിമല വരെ ഒരുക്കിയ സൗകര്യങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച് ഭക്തജനങ്ങൾ.

ചില ഭക്തരുടെ അഭിപ്രായങ്ങൾ ചുവടെ

ആദ്യമായാണ് ശബരിമലയിൽ വരുന്നത്. അയ്യപ്പസ്വാമിയെ കാണാൻ പറ്റുമോ എന്നുള്ള ആശങ്കയായിരുന്നു, ആ ഒരു വിഷമം എനിക്കുണ്ടായിരുന്നു എന്നാൽ നല്ല രീതിക്ക് പതിനെട്ടാം പടി കയറി ദർശനം നടത്താനും മറ്റ് ആചാരങ്ങൾ കൃത്യമായി അനുഷ്ഠിക്കാനും സാധിച്ചു. പോലീസിന്റെ ഭാഗത്തുനിന്നും നല്ല സഹകരണമായിരുന്നു എങ്ങും ഒരു ബുദ്ധിമുട്ടുണ്ടായില്ല. വെള്ളവും ഭക്ഷണവും ബിസ്കറ്റും എല്ലാം യാത്രാമധ്യേ കിട്ടി. വളരെ നല്ലൊരു അനുഭവമായിരുന്നു കണ്ണൂർ ളളിക്കലിൽ നിന്നുള്ള ശ്യാമള പറഞ്ഞു

മൊത്തത്തിൽ നല്ല സൗകര്യങ്ങളും കൃത്യമായ ഏകോപനവും ദർശനം സുഗമമാക്കാൻ സഹായിച്ചു. പോലീസിന്റെ സമീപനവും വളരെ നല്ലതായിരുന്നു സർക്കാറിന് നന്ദി.
തെലുങ്കാന ഹൈദ്രബാദിൽ നിന്നുള്ള അയ്യപ്പഭക്തൻ പറഞ്ഞു.

ഞാൻ ശബരിമലയ്ക്ക് വരുന്നതിനു മുമ്പേ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നറിഞ്ഞിരുന്നു. എന്നാൽ എനിക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടായില്ല. ശരംകുത്തിയിൽ നിന്നും സന്നിധാനം വരെയുള്ള യാത്രയിൽ കുറച്ചു തിരക്ക് അനുഭവപ്പെട്ടു അത് ഒഴിച്ചുനിർത്തൽ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ല ദർശനം വളരെ സുഗമമായിരുന്നു എന്നും ചെന്നൈയിൽ നിന്നുള്ള ഭക്തൻ പറയുന്നു.

ദേവസ്ഥാനത്ത് ഭക്തർക്ക് വേണ്ടി നല്ല സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത് വെള്ളവും ഭക്ഷണവും പമ്പയിൽ നിന്നുള്ള യാത്രയിൽ ഉടനീളം നൽകി. വളരെ നല്ല ദർശനം നടത്താൻ സാധിച്ചു. എല്ലാ തലത്തിലുള്ള ഭക്തരെയും ഒരുപോലെ ഉൾക്കൊണ്ടുകൊണ്ട് ദർശനസൗകര്യം ഒരുക്കിയിട്ടുണ്ടന്ന്‌ കർണാടക ഹുസൂരിൽനിന്നുള്ള അയ്യപ്പ ഭക്തൻ പറഞ്ഞു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments