ഓർമ്മതൻ കായലിൽ തോണി
തുഴഞ്ഞു ഞാൻ
മറുകരയെത്താതെ അലഞ്ഞു
പടിഞ്ഞാറെ ചെരുവിലേക്കു താഴ്ന്നു
അരുണൻ
ചിതയിൽ വീണമർന്നു
വിരഹതീയിൽ വീണു ധരണി
പുലരെയെത്തും കാന്തനെ കാത്തു
ഇരുളിലളിഞ്ഞു
എന്നേക്കുമായി അസ്‌തമിച്ചെൻ
സൂര്യനെയോർത്തു
ഇരുളിലിരുന്നു ഞാൻ വിതുമ്പി
മിഴിനീരൊപ്പുവാൻ ആരും വരില്ലെന്ന
യാഥാർഥ്യം മനസ്സിലിരുന്നാരോ ചൊല്ലി
എൻ കണ്ണീരൊപ്പുവാൻ നീണ്ടൊരാ
കൈകൾ ഭസ്മമായി സാഗരത്തിൽ
എന്നോ അലിഞ്ഞു പോയി
അരുതരുത് നിറയരുതീ മിഴികൾ
ഇനിയൊരുനാളുമെന്നാരോ
ശൂന്യതയിൽ നിന്നും മൊഴിയുന്ന
പോലെ
ഇല്ലില്ല നിറയില്ല ഇനിയെൻ മിഴികൾ
നീയേകിയ നല്ലോർമ്മകളുമായി
ഏകാന്തപഥികയായി യാത്ര
തുടർന്നിടാം ഞാൻ
നിന്നൊപ്പം സാഗരത്തിൽ അലിഞ്ഞു
ചേരാൻ.
🖊️സുബാല