Thursday, January 23, 2025
HomeUS Newsകലാപവും വിലാപവും.(കവിത) ✍ജോസ് അൽഫോൻസ്

കലാപവും വിലാപവും.(കവിത) ✍ജോസ് അൽഫോൻസ്

ജോസ് അൽഫോൻസ്✍

ദുശ്ശാസനൻമാർ തെരുവിൽ
താണ്ഡവമാടുമ്പോൾ
ദ്രൗപതിമാർ കേഴുന്നു കരയുന്നു
ഉടുതുണിക്കായ്
മതേതരത്വം പ്രസംഗിക്കുന്നവർ
മദംപൊട്ടി നടക്കുന്നു
സ്ത്രീത്വം തെരുവിൽ
അപമാനിക്കപ്പെടുമ്പോൾ
കണ്ണടച്ചിരിക്കുന്നു

നിരപരാധികൾ
കൊലചെയ്യപ്പെടുമ്പോൾ നീതിയും
ന്യായവും ചങ്ങലകളിൽ
ആളിക്കത്തും അഗ്നിയിൽ
എരിഞ്ഞടങ്ങുന്ന ജീവിതങ്ങൾ

കലാപകാരികൾ കേൾക്കാത്ത
വിലാപശബ്ദങ്ങൾ മുഴങ്ങുമ്പോൾ
ഇതെല്ലാം സ്വഭാവീകം എന്നോതുന്നു
ഭരണവർഗ്ഗ നേതാക്കൾ

ഒറ്റപ്പെട്ട സംഭവപരമ്പരകളുടെ
ഘോഷയാത്രകൾ തുടർക്കഥ
ജാതിക്കോമരങ്ങൾ
ഉറഞ്ഞുതുള്ളുമ്പോൾ
തകരുന്നു മനുഷ്യബന്ധങ്ങൾ

മാനവ മനസാക്ഷിയുണരണം
പുതിയൊരു മാനവീയതക്കായ്
തകർക്കണം തച്ചുടക്കണം ഈ
കാപാലികക്കൂട്ടത്തെ എന്നേക്കുമായ്

സ്വസ്ഥതയും സമാധാനവും നാട്ടിൽ
പുലരാൻ ഒത്തൊരുമിക്കണം നാം
അശാന്തിയുടെ ഈ തീരങ്ങളിൽ
ശാന്തിയുടെ ശോശന്ന പുഷ്പങ്ങൾ
വിരിയട്ടെ

ജാതി മത വർണ്ണ വർഗ്ഗ
വിഭാഗീയതക്കപ്പുറമായി നാം
സമത്വവും സാഹോദര്യവും കൊണ്ട്
സമ്പന്നമാക്കണം നമ്മുടെ ഈ നാട് .

ജോസ് അൽഫോൻസ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments