Sunday, September 15, 2024
HomeUncategorizedഉയരുന്ന നിലവിളി (കവിത) ✍സീതുമഹേഷ്. എ

ഉയരുന്ന നിലവിളി (കവിത) ✍സീതുമഹേഷ്. എ

സീതുമഹേഷ്. എ✍

വാക്കിനാൽ തുടങ്ങു മീ –
യുദ്ധങ്ങൾ പലതും-
വാൾമുന തുമ്പിനാൽ-
അവസാനം കാണുമ്പോൾ..

വാടിതളരുമീ ജീവിത-
പുഷ്പങ്ങൾ തൻ-
നടുവിലൊരു നെടുവീർപ്പായ് –
നിന്നീടുകയാണിന്നെൻ മാനസം…

കാതടപ്പിക്കുന്നൊരാ –
നിലവിളി ശബ്ദങ്ങൾ…
കരളുടയ്ക്കുന്നിതാ –
കാണുന്ന കാഴ്ചകൾ…
അനാഥത്വത്തിൻ പടുകുഴിയിലോ…
വലിച്ചെറിയപ്പെട്ടൊരാ-
കുരുന്നു ബാല്യങ്ങളും….

ചിന്തകൾ കൊണ്ട് നീ –
ചീന്തിയ രക്തത്തിൽ –
ചിന്നി ചിതറിയതോ…
പല ജീവിത സ്വപ്‌നങ്ങൾ…

ഹൃദയം നിലയ്ക്കുമീ-
നിലവിളി ശബ്ദങ്ങൾ…
വീണ്ടുമൊരു പ്രളയമായ് –
വിഴുങ്ങാതിരിക്കട്ടെ –
യെന്റെ യീ ഭൂമിയെ….!

സീതുമഹേഷ്. എ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments