Saturday, December 21, 2024
Homeകഥ/കവിതകണ്ണീരിന്റെ കപ്പ് കരുത്തർക്കൊപ്പം 🖋️ജെ. ബി. എടത്തിരുത്തി

കണ്ണീരിന്റെ കപ്പ് കരുത്തർക്കൊപ്പം 🖋️ജെ. ബി. എടത്തിരുത്തി

ജെ. ബി. എടത്തിരുത്തി

കരഞ്ഞു വീണ കണ്ണുനീർ
കരളുറപ്പിൻ മുത്തുകൾ.
കരഞ്ഞു നമ്മളേവരും
കപ്പ് കണ്ട മാത്രയിൽ.

കടലുപോലെയൊഴുകിയ
കൂട്ടരുടെ സ്നേഹമാ
കണ്ടതവിടെ മനുജരെ
കൂട്ടുകെട്ടിൻ വിജയമായി.

നായകനിത് നായകൻ
രോഹിതെന്ന രക്ഷകൻ.
നാലുപാടും പന്തുകൾ
പായിക്കുന്ന നായകൻ.

കലിപ്പനെന്ന് പേരിന്
കൃത്യമായൊരുത്തരം
നൽകിടുന്ന കോലിയും
കലിപ്പ് തീർത്തു ഇന്നലെ.

കടന്നുപോയ പന്തിനെ
പിടിച്ചെടുത്ത സൂര്യനെ
കണ്ട കാഴ്ച സുന്ദരം
കണ്ണിൽ നിന്നും മായുമോ?

ഭൂമിപോലെ കറങ്ങിടും
ബൂമ്രയുടെ തീയുണ്ടകൾ
ഹർദ്ധിക്കും അക്ഷറും
അതിനൊപ്പം ഏറുമായി.

രാഹുലെന്ന പരിശീലകൻ
രാവും പകലുമൊപ്പമായ്
രാകിയെടുത്ത കുട്ടികൾ
രാജ്യമാകെ അഭിമാനമായ്.

ലോകത്തെവിടെ പോയാലും
കാണുമൊരു മലയാളിയെ
സഞ്ജുവെന്ന കനൽതരി
കെടാതെ നിൽക്കുമെന്നുമേ.

🖋️ജെ. ബി. എടത്തിരുത്തി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments