Thursday, December 26, 2024
Homeസ്പെഷ്യൽഇന്ന് (ബുധൻ) വായന ദിനം. 'ഇതാ ഒരധ്യാപകൻ .....' ഊരാളി ജയപ്രകാശ്

ഇന്ന് (ബുധൻ) വായന ദിനം. ‘ഇതാ ഒരധ്യാപകൻ …..’ ഊരാളി ജയപ്രകാശ്

ഊരാളി ജയപ്രകാശ്

കോട്ടയ്ക്കൽ. 6 വർഷത്തിനകം ലക്ഷത്തിൽ പരം രൂപ വിലയുള്ള നാൽപതിനായിരത്തോളം പുസ്തകങ്ങൾ വിദ്യാലയങ്ങൾക്കും വായനശാലകൾക്കും സൗജന്യമായി നൽകുക. കേട്ടാൽ ആശ്ചര്യം തോന്നാം. സമൂഹത്തിൽ വായനാശീലം വളർത്താനായി അധ്യാപകനായ അനിൽ പെണ്ണൂക്കരയാണ് ഈ വലിയ ദൗത്യം ഏറ്റെടുത്തുനടത്തുന്നത്.

2018, 19 വർഷങ്ങളിൽ പ്രളയമുണ്ടായ സമയത്ത് മിക്ക വായനശാലകളും നശിച്ചതോടെയാണ് സൗജന്യ പുസ്തക വിതരണം എന്ന ചിന്തയുണ്ടായത്. പ്രീഡിഗ്രി പഠനകാലം മുതൽ വീട്ടിൽ ശേഖരിച്ചുവച്ച പതിനയ്യായിരത്തോളം പുസ്തകങ്ങൾ ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം ജില്ലകളിലെ വായനശാലകൾക്കും വിദ്യാലയങ്ങൾക്കും നൽകിയാണ് തുടക്കമിട്ടത്. പിന്നീട്, പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. പരിചയമുള്ള എഴുത്തുകാരും സുഹൃത്തുക്കളുമെല്ലാം പുസ്തകങ്ങൾ നൽകി സംരംഭത്തെ പ്രോൽസാഹിപ്പിച്ചു. ഒരു വിദ്യാലയത്തിൽ ഇരുപതിനും മുപ്പതിനും ഇടയിൽ എണ്ണമുള്ള പുസ്തകങ്ങളാണ് നൽകുക. കഥകളും കവിതകളും നോവലുകളും പഠനങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ടാകും. ലഭിച്ച പുസ്തകങ്ങളെ അടിസ്ഥാനമാക്കി നിരൂപണ മത്സരവും മറ്റും നടത്തുമ്പോൾ വിജയിക്കുന്ന കുട്ടികൾക്കു സമ്മാനമായി നൽകുന്നതും പുസ്തകങ്ങളാണ്. എല്ലാവർഷവും വായനദിനത്തിൽ 10 വിദ്യാലയങ്ങളിലെങ്കിലും പുസ്തകങ്ങൾ എത്തിച്ചുകൊടുക്കുന്നു. ആവശ്യപ്പെട്ടാൽ തപാൽ വഴി അയച്ചു കൊടുക്കാറുമുണ്ട്.

ലഹരിമുക്ത ഭാരതം പദ്ധതിയുടെ ഭാഗമായി മലപ്പുറത്തെ വിദ്യാലയങ്ങളിൽ ജില്ലാ കോ ഓർഡിനേറ്റർ ബി.ഹരികുമാർ ബോധവൽക്കരണ ക്ലാസുകൾ എടുക്കുന്ന സമയത്തും പങ്കെടുക്കുന്ന കുട്ടികൾക്കായി പുസ്തകങ്ങൾ നൽകാറുണ്ട്. ഋഷിരാജ്സിങ് പങ്കെടുക്കുന്ന പരിപാടികളിലും പുസ്തക വിതരണം നടത്തിവരുന്നു.

“വായനാശീലം വളർത്തുന്നതിനൊപ്പം തന്നെ ഭാവിതലമുറയെ എഴുത്തിന്റെ മേഖലയിലേക്കു നയിക്കുക എന്ന ലക്ഷ്യവും പിറകിലുണ്ട്. കൂടാതെ, വായനയെ ലഹരിയായി കാണുന്ന വിദ്യാർഥികൾ മറ്റു ലഹരിവസ്തുക്കൾക്കു അടിപ്പെടാനുള്ള സാധ്യതയും കുറവാണ് ” – അനിൽ പറയുന്നു.

കോട്ടയ്ക്കൽ കോ ഓപ്പറേറ്റീവ് കോളജ് അധ്യാപകനായ അനിൽ പെണ്ണൂക്കര ചെങ്ങന്നൂർ സ്വദേശിയാണ്.

ഊരാളി ജയപ്രകാശ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments