സന്തുഷ്ടകുടുംബം
വിവാഹത്തിലൂടെ ഒരു സ്ത്രീ ഒരു പുരുഷന്റെ ഭാര്യയായിത്തീരുന്നു. അത് മുതൽ പരസ്പരം ശുശ്രൂഷിക്കുക എന്നത് രണ്ട് കൂട്ടരുടെയും ഉത്തരവാദിത്വമാണ്.
ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കുന്നത് ഭർത്താവാണ്. സ്വന്തം ജീവിനും സകലതും അവളുടെ മുമ്പിൽ സമർപ്പിക്കുന്നതാണ് ഇവിടെ കാണുന്നത്.
പോലെതന്നെ അവളുടെ ആവശ്യങ്ങൾ അറിഞ്ഞ് നിറവേറ്റികൊടുക്കണം. അതു ഭാര്യയും ഭർത്താവിന്റെ ആവശ്യങ്ങൾ അറിഞ്ഞ് നിറവേറ്റികൊടുക്കണം. നിങ്ങൾ തമ്മിൽ ചെയ്യുന്ന കാര്യം മറ്റാർക്കും ചെയ്യാൻ കഴിയുകയില്ല. ഒരു മനപെട്ട് പിതാവും മാതാവും മക്കളും ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കു കയും ഒരുമിച്ച് കാര്യങ്ങൾ സംസാരിക്കുകയും ഒരുമിച്ച് ഭക്ഷണം കഴി ക്കുകയും സ്നേഹത്തോടെ ഇടപെടുകയും ചെയ്താൽ അവിടെ സാത്താന് സ്ഥാനമുണ്ടാകില്ല. അവന് അങ്ങോട്ട് അടുക്കാൻ കഴിയില്ല.
സ്നേഹമാണ് എല്ലാത്തിനും അടിസ്ഥാനം സ്നേഹമുണ്ടെങ്കിൽ അവിടെ എല്ലാം തികയും. സ്നേഹം വരുമ്പോൾ എല്ലാം പരസ്പരം അം ഗീകരിക്കും അനുസരിക്കും. കുടുംബജീവിതത്തിന്റെ സന്തോഷത്തിന് സ്നേഹം കൂടിയേതീരൂ. എന്തെല്ലാം കഷ്ടങ്ങളും നഷ്ടങ്ങളും വന്നാലും ഭാര്യാഭർതൃ ബന്ധത്തി ന് ഒരു കേടുപാടും തട്ടരുത്. ത്യാഗ പൂർണമായ സ്നേഹം പ്രകടിപ്പിക്കുവാൻ കഴിയണം. സാന്ത്വന വാക്കുകൾ ഇപ്പോഴും നിങ്ങളുടെ വികാരത്തെ ഉണർത്തും.
വികാരങ്ങളെ അംഗീകരിക്കയും മാനിക്കയും ചെയുക, ഉള്ളുതുറ സംസാരിക്കുക, സത്യസന്ധമായി പെരുമാറുക സംസാരിക്കുക, എന്നാൽ എല്ലാം തുറന്ന് പറയാമോ എന്ന ചോദ്യം ഉദിച്ചേക്കാം. രഹസ്യങ്ങൾ പറയരുതാത്തതായ കാര്യങ്ങൾ ഉണ്ട് എങ്കിൽ അതിന്റെ സന്ദർഭം വരുമ്പോൾ എന്തുവേണമെന്ന് തീരുമാനിക്കാം.
വാക്കുകളെക്കാൾ പ്രധാനപ്പെട്ടതാണ് സ്വരം. എന്ത് പറഞ്ഞു എന്ന പറഞ്ഞു എന്നതല്ല, സാഹചര്യം അനുസരിച്ച് സ്വരം മാറിക്കൊരിക്കും. നിങ്ങൾ തന്നെയുള്ളു എങ്കിൽ സ്വരം എങ്ങനെ വേണമെങ്കി ലും മാറ്റാം. എന്നാൽ മാതാപിതാക്കളുടെ അടുത്ത് വെച്ച് സ്വരത്തിമാറ്റം വരും. ഭർത്താവ് പറയുമ്പോൾ ഭാര്യ ഇടക്കുകയറി പറയരുത്. ഭാര്യ പറയുമ്പോൾ ഭർത്താവും ഇടക്ക് കയറി പറയരുത്. അങ്ങനെ വന്നാൽ ആശയവിനിമയത്തിന് മാറ്റം വരും.ചില സാഹചര്യത്തിൽ നിശബ്ദത പാലിക്കേണ്ടിവരും. ചിലപ്പോൾ ഭാര്യ ചോദിച്ചതിന് അപ്പോൾ തന്നെ മറുപടി തരണമെന്നില്ല. ഭയങ്കര ടെൻഷൻ ആയിരിക്കുമ്പോൾ മറ്റ് ചോദ്യങ്ങളും ആവശ്യങ്ങളും ഒഴിവാക്കണം.നീ, നിന്റെ, ഞാൻ, എന്റെ എന്ന വാക്കുകൾ സാഹചര്യം നോക്കി പറയ ണം ഇല്ലങ്കിൽ കുറ്റപ്പെടുത്തലുകൾ ആയിമാറും.
അതുപോലെതന്നെ ചിലസമയത്തുള്ള മൗനം നിശബ്ദത ആശയവിനിമയം നഷ്ടപ്പെടും. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അത്യാവശ്യ തമാശകൾ ആവ ശ്യമുള്ള സംഭാഷണങ്ങൾ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിന്ന് സഹാ യിക്കും.ജീവിതപങ്കാളികൾ തമ്മിൽ ഏത് അവസ്ഥയിലാണോ ഒരുമിച്ചത് അ തിലും ശക്തമായ സ്നേഹവും സന്തോഷവുമാണ് ജീവിതത്തിൽ ഏറ്റ വും പരമ പ്രധാനം. രണ്ട് ദേശത്തുള്ളവരും രണ്ട് ഇടവകയിലുള്ളവരും രണ്ട് കുടുംബങ്ങ ളിലുള്ളവരും രണ്ട് സ്വഭാവക്കാരും തമ്മിൽ യോചിക്കുമ്പോൾ അല്പം പ്രയാസങ്ങൾ വന്നേക്കാം. എന്നാൽ കാലക്രമേണ മാറിക്കോളും. അഡ്ജസ്റ്റ്മെന്റ് വേണം. അതായത് ദേഷ്യം വന്നാലും തല്ലാൻ തോന്നിയാലും തറുതല പറയാൻ തോന്നിയാലും അഡ്ജസ്റ്റ്മെന്റ് ചെയ്ത് ജീവിക്കണം. സ്നേഹം പങ്കുവെച്ചാൽ ഇരട്ടിയാകും സങ്കടം പങ്കുവെച്ചാൽ പകുതിയാകും. വിശ്വസ്ഥരായ വ്യക്തിയോട് മാത്രമേ തുറന്ന് പറയാവു. പരസ്പര വിശ്വാസ വിശ്വസ്ഥത വേണം. സംശയങ്ങൾ വന്നാൽ കു കുടുംബജീവിതം തകർന്നു.
സത്യസന്ധതയുള്ള ഒരു കുടുംബജീവിതമാ യിരിക്കണം ഭാര്യയും ഭർത്താവും നിലനിർത്തേണ്ടത്. സത്യസന്ധമാ യി തന്നെ ജീവിക്കണം. ഭാര്യയും ഭർത്താവും ആരും ആരുടേയും അടിമയല്ല പരസ്പരം പങ്കുവെച്ച് ജീവിക്കണം. സങ്കടത്തിലും സന്തോഷത്തിലും ഭാര്യയും ഭർത്താവും ഒറ്റക്കെട്ടാകണം. എന്ന കുടുംബജീവിതത്തിൽ ജീവിതപങ്കാളിയുമായി ദൈവവുമുമായി ബന്ധപ്പെടുത്തി പ്രാർത്ഥനയുള്ള കുടുംബ ജീവിതം നയിക്കുമ്പോഴാണ് ജീവിതം ധന്യമാകുന്നത് അനുഗ്രഹമായിത്തീരുന്നതും. ഒരു കുഞ്ഞിനുവേണ്ടി ശ്രമിക്കുമ്പോഴും ഒരു ബിസിനസ് ആരംഭി ക്കുമ്പോഴും എന്ത് ചെയ്താലും പ്രാർത്ഥിച്ച് ആരംഭിക്കണം. എന്നാൽ ദൈവാനുഗ്രഹമുള്ള മക്കളും സമ്പത്തും ആരോഗ്യവും സൗന്ദര്യവും ലഭിക്കും.