കല്ല്യാണത്തിനു മുമ്പായി പള്ളിയില്‍ പോയി അച്ചനു നമസ്കാരങ്ങൾ ചൊല്ലി കേൾപ്പിയ്ക്കുക എന്നൊരു പരിപാടിയുണ്ട്. അച്ചൻ ചോദിയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം പറയണം അതില്‍ പ്രാര്‍ത്ഥനകള്‍, കല്പനകള്‍ അങ്ങിനെ പലതും.കാണും .
പള്ളിയിൽ വരാത്തവർ അച്ചനു ഇഷ്ടമില്ലാത്തവർ എന്നിവരെ നല്ല ശീലം പഠിപ്പിയ്ക്കാന്‍ കിട്ടിയ ഈ അവസരം ചില അച്ഛൻമാർ ശരിയ്ക്കും ഉപയോഗിയ്ക്കും. ഈ അവസരത്തിൽ അച്ചൻമാരുടെ ഒരു തമാശയാണ് ഓർമ്മ വന്നത്.
എന്റെ കൂട്ടുകാരൻറെ മകൻറ കല്ല്യാണം ഉറപ്പിച്ചു. പെണ്ണ് റോമൻ കത്തോലിയ്ക്ക. ചെക്കൻ വേറെ കത്തോലിയ്ക്ക സഭയിലെ അംഗം. പെണ്ണുവീട്ടുകാരുടെ താല്പരൃം കൊണ്ട് ചെക്കൻ കത്തോലിക്കൻ ആവാനുള്ള കാരൃങ്ങൾ ചെയ്തു. അവസാനം അച്ചന്റെ കത്ത് കിട്ടുന്നതോടെ റോമൻ കാത്തോലിക്കൻ ആകും.
അച്ചൻ കത്തിൽ ഒപ്പ് ഇടുന്ന നിമിഷം കല്ല്യാണ ചെക്കൻ തന്റെ ഉള്ളിലിരുപ്പ് വെളിപ്പെടുത്തി . അച്ചൊ ഞാൻ കല്ല്യാണം കഴിഞ്ഞ് പിറ്റേ ദിവസം എന്റെ സഭയിലേയ്ക്ക് പോകും . അച്ചൻ പറഞ്ഞു നല്ല കാരൃം. കല്ല്യാണത്തിനു ഇനി എത്ര ആഴ്ച ഉണ്ട് രണ്ടാഴ്ച , ജോമോൻ ഒരു കാരൃംചെയ്യ് നാളെ മുതൽ എല്ലാ ദിവസവും ആദൃത്തെ കുർബാന കണ്ട് എന്നെ കാണണം. കല്ല്യാണത്തിൻറ തലേദിവസം വന്നാൽ കത്തു തരാം. എപ്പടി അച്ചൻറ പരിപാടി.
വർഷങ്ങൾക്ക് മുൻപ്, എന്റെ കല്ല്യാണ സമയത്ത്, പ്രാര്‍ത്ഥനകള്‍ ചൊല്ലി കേള്‍പ്പിയ്ക്കാന്‍ ഞാനും പോയി. സത്യത്തില്‍ ചില കാര്യങ്ങളില്‍ വല്ല്യ പിടിപാടൊന്നും എനിയ്ക്കില്ലായിരുന്നു . അച്ചന്റെ മുറിയില്‍ പോയി വാതിലില്‍ മുട്ടി നല്ല വണ്ണവും പൊക്കവുമുള്ള . ആളായിരുന്നു അച്ചന്‍ . അച്ചന്‍ പുറത്തുവന്ന് മുകളിലെ വരാന്തയില്‍ നിന്ന് താഴേയ്ക്ക് നോക്കിയതും ഒന്നും പറയാതെ താഴെ ഇറങ്ങി ഞാന്‍ വന്ന അബാസിഡര്‍ കാറില്‍ ഇരുപ്പായി. എന്താണെന്ന് അറിയാതെ ഞാനും വന്നു .ഡ്രൈവിങ്ങ് സീറ്റിലിരിയ്ക്കുന്ന അച്ചന് കാറ് ഓടിക്കണമത്രെ. ഞാന്‍ കാറില്‍ കയറുന്നതിനു മുമ്പായി അച്ചൻ ഗിയറില്‍ എന്തൊ മാലീസ് കാണിച്ചു . നിമ്മിഷ നേരം കൊണ്ട് ഗിയര്‍ റാഡ് അച്ചന്റെ കൈയില്‍. ഡാ ഇയ്യപ്പ ഇനി എന്താ ചെയ്യ .സാരമില്ലന്ന് ഞാനും. ഡാ, നീ നമസ്കാരമൊക്കെ പഠിച്ചിട്ടില്ലേ എന്നു ചോദിച്ചു. ധൈര്യത്തോടെ ചോദിച്ചു നോക്ക് അച്ചാ എന്നു ഞാനും.
അപ്പനോട് റാഡ് പൊട്ടിയ കാരൃം പറയില്ല എന്ന് വാക്ക്കൊടുത്ത് അന്ന് ഞാൻ ചോദ്യങ്ങളിൽ നിന്ന് രക്ഷപെട്ടു . അന്ന് ആ റാഡിന്റെ വില 15 രൂപയാണെന്ന് ഇന്നും ഓര്‍ക്കുന്നു.