Friday, December 27, 2024
Homeനാട്ടുവാർത്തഞാറക്കൽ ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ വായന പക്ഷാചരണവും പി. എൻ. പണിക്കർ അനുസ്മരണവും

ഞാറക്കൽ ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ വായന പക്ഷാചരണവും പി. എൻ. പണിക്കർ അനുസ്മരണവും

ഞാറക്കൽ ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ വായന പക്ഷാചരണവും പി. എൻ. പണിക്കർ അനുസ്മരണവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി ബാലാമണി ഗിരീഷ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ചെറിയാൻ വാളൂരാൻ അദ്ധ്യക്ഷനായ യോഗത്തിൽ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രാജി ജിഘോഷ് കുമാർ സ്വാഗതം ആശംസിച്ചു.

സാഹിത്യകാരൻ ശ്രീ. സരസൻ എടവനക്കാട് “വായനയുടെ വർത്തമാനങ്ങൾ” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. മെമ്പർമാരായ ശ്രീമതി സോഫി വർഗ്ഗീസ്, ശ്രീമതി ആഷാ ടോണി എന്നിവർ ആശംസകൾ അർപ്പിച്ചു.പൊതുജനങ്ങളും കുടുംബശ്രീ പ്രവർത്തകരും ലൈബ്രറി അംഗങ്ങളും സജീവമായി പങ്കെടുത്തു. ലൈബ്രേറിയൻ ശ്രീ. നാരായണൻ നമ്പൂതിരി വി. കൃതജ്ഞത രേഖപ്പെടുത്തി. ഞാറക്കൽ സെന്‍റ് മേരീസ് യു.പി. സ്ക്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഗ്രന്ഥശാല സന്ദർശനം നടത്തി, പുസ്തകങ്ങളെ പരിചയപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments