Saturday, September 21, 2024
Homeനാട്ടുവാർത്തമലപ്പുറത്ത് ആവശ്യത്തിന് മരാമത്ത് ഓഫിസുകളില്ല.

മലപ്പുറത്ത് ആവശ്യത്തിന് മരാമത്ത് ഓഫിസുകളില്ല.

കോട്ടയ്ക്കൽ.-ജില്ലയിൽ മരാമത്ത് വകുപ്പിന് ആവശ്യമായ ഓഫിസുകൾ ഇല്ലാത്തതിനാൽ നടപടികൾ ഇഴയുന്നു. വിവിധ വിഭാഗം ഓഫിസുകളുടെ കുറവുള്ളതിനാൽ നിലവിലുള്ള ജീവനക്കാർക്കു അധിക ജോലിഭാരമാണ്.1,400 കിലോമീറ്റർ റോഡുള്ള ആലപ്പുഴ ജില്ലയിൽ റോഡ് വിഭാഗത്തിന് 13 സെക്ഷനും 5 സബ് ഡിവിഷനുമുണ്ട്. അതേസമയം, 2,375 കിലോമീറ്റർ നിരത്തുള്ള ജില്ലയിൽ 11 സെക്ഷനും 4 സബ് ഡിവിഷനുമാണുള്ളത്. 9 നിയമസഭാ മണ്ഡലങ്ങളുള്ള കോട്ടയം ജില്ലയിൽ കെട്ടിട വിഭാഗത്തിനു 11 സെക്ഷനും 4 സബ് ഡിവിഷനുമുള്ളപ്പോൾ 16 മണ്ഡലങ്ങളുള്ള ജില്ലയിൽ 12 സെക്ഷനും 3 സബ് ഡിവിഷനുമാണുള്ളത്.

മരാമത്ത് വകുപ്പിന്റെ കീഴിലുള്ള ദേശീയപാതകൾ ദേശീയപാത അതോറിറ്റി ഏറ്റെടുത്തതോടെ മരാമത്ത് എൻഎച്ച് വിഭാഗത്തിൽ ജോലിഭാരം കുറഞ്ഞിട്ടുണ്ട്. ഈ വിഭാഗത്തിലെ ടെക്നിക്കൽ, ക്ലറിക്കൽ ജീവനക്കാരെ പുനർവിന്യസിച്ചത് മറ്റു ജില്ലകളിലേക്കാണെന്നു പറയുന്നു. മലപ്പുറം, പെരിന്തൽമണ്ണ, കുറ്റിപ്പുറം എന്നീ ഡിവിഷൻ ഓഫിസുകളിൽ നിന്നുള്ള 17 ഓവർസീയർമാരിൽ 9 പേരെയും 16 ക്ലർക്കുമാരിൽ 8 ആളുകളെയും മറ്റിടങ്ങളിലേക്കാണ് മാറ്റിയത്.
ഭരണവിഭാഗം ചീഫ് എൻജിനീയർ ഇതുസംബന്ധിച്ച റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ലെന്നും വിഷയം നിയമസഭയിൽ പലതവണ ഉന്നയിച്ചതായും കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ പറഞ്ഞു.
— – – – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments