Thursday, November 14, 2024
Homeപാചകംബജി സാമ്പാർ ✍ദീപ നായർ, ബാംഗ്ലൂർ തയ്യാറാക്കിയ പാചക പംക്തി

ബജി സാമ്പാർ ✍ദീപ നായർ, ബാംഗ്ലൂർ തയ്യാറാക്കിയ പാചക പംക്തി

ദീപ നായർ, ബാംഗ്ലൂർ

എല്ലാവർക്കും നമസ്കാരം

എൻ്റെ മക്കൾക്ക് സാമ്പാർ ഫേവറിറ്റ് ആണ്. പക്ഷേ കഷണങ്ങൾ ഇല്ലാതെ വേണം. അങ്ങനെ ഒരു ഐഡിയ തോന്നി ഉണ്ടാക്കിയ വെറൈറ്റി സാമ്പാർ ആണ് ബജി സാമ്പാർ.

🌼ബജി സാമ്പാർ

സാമ്പാറിന് ആവശ്യമായ സാധനങ്ങൾ 👉

🌹ബജിക്ക്

🌹കടലമാവ് – 150 ഗ്രാം
🌹കായപ്പൊടി – 1/4 ടീസ്പൂൺ
🌹മുളകുപൊടി – 1/2 ടീസ്പൂൺ
🌹ഉപ്പ് – പാകത്തിന്
🌹വെള്ളം – ആവശ്യത്തിന്
🌹എണ്ണ – വറുക്കാൻ ആവശ്യമായത്

🌹കടലമാവിലേക്ക് ഉപ്പ്, മുളകുപൊടി, കായപ്പൊടി ഇവ ചേർത്തിളക്കി വെള്ളമൊഴിച്ച് കട്ടയില്ലാതെ മാവ് തയ്യാറാക്കി ചൂടായ എണ്ണയിൽ ഓരോ കുഞ്ഞു സ്പൂൺ വീതം കോരിയിട്ടു വറുത്തു കോരുക.

🌹സാമ്പാറിന് ആവശ്യമായ സാധനങ്ങൾ 👉

🌹 – 150 ഗ്രാം
🌹തുവരപ്പരിപ്പ് – 1/4 കപ്പ്
🌹വെളിച്ചെണ്ണ – 1 ടീസ്പൂൺ
🌹വെള്ളം – 3/4 കപ്പ്
🌹മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
🌹ഉപ്പ് – അഭിരുചിക്കനുസരിച്ച്
🌹സാമ്പാർ പൊടി – 3 ടീസ്പൂൺ
🌹പുളി പിഴിഞ്ഞത് – 1/4 കപ്പ്
🌹തേങ്ങ – 1/4 കപ്പ്
🌹വെളിച്ചെണ്ണ – 2 ടീസ്പൂൺ
🌹കറിവേപ്പില – 1 തണ്ട്

🌹വറുത്തുകൊട്ടാൻ
🌹വെളിച്ചെണ്ണ – 2 ടീസ്പൂൺ
🌹കടുക് – 1 ടീസ്പൂൺ
🌹കായപ്പൊടി – 1/4 ടീസ്പൂൺ
🌹ചുവന്ന മുളക് – 2 എണ്ണം
🌹കറിവേപ്പില – 1 തണ്ട്

🌹ഉണ്ടാക്കുന്ന വിധം 👉

🌹തുവര പരിപ്പ് വെള്ളവും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് പ്രഷർ കുക്ക് ചെയ്യുക.

🌹കഡായിയിൽ വെളിച്ചെണ്ണ ചൂടാക്കി തേങ്ങയും കറിവേപ്പിലയും ചേർത്ത് ഗോൾഡൻ ബ്രൗൺ വരെ വറുത്ത് സ്റ്റൗവിൽ നിന്നും മാറ്റുക. ഇനി സാമ്പാർ പൊടി ചേർത്ത് നന്നായി ഇളക്കി തണുത്തതിനു ശേഷം അല്പം വെള്ളം ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക.

🌹വേവിച്ച പരിപ്പിലേക്ക് വറുത്തു വച്ചിരിക്കുന്ന ബജി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്തിളക്കി തിളപ്പിക്കുക.

🌹പുളിവെള്ളം ചേർത്ത് ഇത് നന്നായി തിളപ്പിക്കുക.

🌹ഇനി തേങ്ങ അരച്ചതും ചേർത്ത് നന്നായി തിളക്കാൻ അനുവദിക്കുക. കുറച്ച് കറിവേപ്പില ചേർത്തിളക്കി സ്റ്റൗവ് ഓഫ് ചെയ്ത് കൂട്ടാൻ അടച്ച് വയ്ക്കുക.

🌹വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കായവും കറിവേപ്പിലയും, ചുവന്ന മുളകും ചേർത്ത് മൂപ്പിച്ച് സാമ്പാറിലേക്ക് ഒഴിക്കുക.

🌹നല്ല രുചിയും, മണവും ഗുണവും ഉള്ള ബജി സാമ്പാർ വിളമ്പാൻ തയ്യാറാണ്.

🌹അപ്പോ എങ്ങനെയാണ്, ഇഡ്ഡലിയുടെ കൂടെ വിളമ്പണോ അതോ വടയുടെ കൂടെ വേണോ. പൊങ്കൽ സാമ്പാറും ആണെങ്കിലും സൂപ്പർ ആണ് ട്ടോ. ഉച്ചയൂണ് കേമമാക്കാനും ബജി സാമ്പാർ കേമനാണേ. ബജി സാമ്പാർ ചായയോടൊപ്പം കഴിച്ചു നോക്കൂ, അടിപൊളിയാണന്നേ.

✍ദീപ നായർ, ബാംഗ്ലൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments