Logo Below Image
Monday, March 17, 2025
Logo Below Image
Homeപുസ്തകങ്ങൾ(പുസ്തകപരിചയം) റോണ്ടാ ബേൺ ന്റെ "ശക്തി" ✍ അവതരണം: ദീപ ആർ അടൂർ

(പുസ്തകപരിചയം) റോണ്ടാ ബേൺ ന്റെ “ശക്തി” ✍ അവതരണം: ദീപ ആർ അടൂർ

ദീപ ആർ അടൂർ

നമ്മുടെ സങ്കല്പങ്ങൾ വരയ്ക്കാനുള്ള ഒരു ക്യാൻവാസാണ് ഈ ലോകം “-ഹെന്റി ഡേവിഡ് തോറോ (1817-1862)അതീന്ദ്രിയജ്ഞാന സൈദ്ധന്തികൻ.

ലോകം മുഴുവൻ വായിച്ച 46 ഭാഷകളിൽ പ്രസിദ്ധീകരിച്ച “ദി സീക്രട്ട്” എന്ന പുസ്തകത്തിനു ശേഷം റോണ്ടാ ബേൺ ന്റെ അടുത്ത പുസ്തകം ആണ് “ദി പവർ “. മഞ്ജുൾ പബ്ലിഷിങ് ഹൌസ് അതിന്റെ മലയാളം പരിഭാഷ” ശക്തി” എന്ന പേരിൽ പ്രസിദ്ധീകരിച്ചത് നമുക്ക് ഇവിടെ പരിചയപ്പെടാം.

നമ്മുടെ ജീവിതത്തെ മാറ്റി മറിക്കുന്ന ഏറ്റവും ശക്തമായ നിയമമായ ആകർഷണ നിയമത്തെ” ദി സീക്രട്ട് “ൽ കൂടി പരിചയപ്പെടുത്തിയെങ്കിൽ, ശക്തിയിൽ നമ്മൾ മനസ്സിലാക്കിയതിലും എത്രയോ ഭംഗിയുള്ളതായി സ്വപ്നം കണ്ട ജീവിതം എന്തെന്നാൽ നമ്മുടെ ഓരോരുത്തരുടേയും ഉള്ളിലുള്ള ശക്തിയിൽ നേടിയെടുക്കാൻ സാധിക്കും എന്നതാണ് സത്യം.

ശക്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില സാരാംശത്തിലേക്ക്.

സ്നേഹം മാത്രം കാണുക, സ്നേഹം മാത്രം കേൾക്കുക, സ്നേഹം മാത്രം സംസാരിക്കുക, ഹൃദയം തുറന്ന് സ്നേഹമനുഭവിക്കുക.

സന്തോഷം വർദ്ധിപ്പിക്കണമെങ്കിൽ ഒന്നോ രണ്ടോ നിമിഷമെടുത്ത് നിങ്ങൾ ഇഷ്ടപ്പെടുന്നതും ആരാധിക്കുന്നതുമായ കാര്യങ്ങളുടെ പട്ടിക മനസ്സിൽ തയ്യാറാക്കി അതിലൂടെ മനസ്സോടിക്കുക.

കൃതജ്ഞത ഉള്ളവരായിരിക്കുക.ജീവിതത്തിൽ ലഭിച്ചതിനും, ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നതും, ഇനിയും എന്തൊക്കെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനും നന്ദി ഉള്ളവരായിരിക്കുക.

നമ്മുടെ ആഗ്രഹങ്ങളെ ഇഷ്ടങ്ങളെ സ്നേഹിച്ചു അവയെ നമ്മുടെ ജീവിതത്തിലേക്ക് ആകർഷിക്കാം.സ്നേഹത്തിലൂടെ അങ്ങനെ ജീവിതം രസകരമായ ഗെയിം ആക്കാം.

അവതരണം: ദീപ ആർ അടൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments