Logo Below Image
Wednesday, June 18, 2025
Logo Below Image
Homeഅമേരിക്കഈയാഴ്ച നിങ്ങൾക്കെങ്ങനെ ? സൗര (സൂര്യ) രാശിഫലം : (2025 മെയ് 18 മുതൽ 2025...

ഈയാഴ്ച നിങ്ങൾക്കെങ്ങനെ ? സൗര (സൂര്യ) രാശിഫലം : (2025 മെയ് 18 മുതൽ 2025 മെയ് 24 വരെ)

തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ

മേടം ( അശ്വതി , ഭരണി കാര്‍ത്തിക “1” )

വ്യവഹാരങ്ങള്‍ നടത്തുന്നവര്‍ക്കും വിജയം,കുടുംബപരമായി ഉള്ള അസ്വസ്ഥതകള്‍ കുറയും, മംഗല്യത്തിന് കാലതാമസമോ, തടസ്സമോ നേരിട്ടിരുന്നവര്‍ക്ക് അവയൊക്കെ മാറി സമയം അനുകൂലമാകും.

ഇടവം (കാര്‍ത്തിക”2,3,4 “,രോഹിണി,മകയിരം”1,2”)

ശത്രുക്കളുടെ ഉപദ്രവം കുറയും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും നേതൃത്വം വഹിക്കാനും യോഗം, കല, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളില്‍ നേട്ടം.

മിഥുനം (മകയിരം”3,4″, തിരുവാതിര, പുണര്‍തം”1,2,3 “)

മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവിശ്യമായി ഇടപെട്ടു കുഴപ്പങ്ങള്‍ വരുത്തിവയ്ക്കും,ചതിയില്‍ പ്പെടാതിരിക്കാന്‍ സൂക്ഷിക്കണം, അര്‍ഹമായ രീതിയില്‍ അംഗീകാരം ലഭിക്കില്ല.

കര്‍ക്കടകം (പുണര്‍തം “4”,പൂയം ,ആയില്ല്യം)

നേത്ര രോഗം വരാതെ നോക്കണം , വരവിനേക്കാള്‍ ചെലവ് അധികരിച്ചു നില്‍ക്കും, കുടുംബ സമാധാനം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം.

ചിങ്ങം (മകം , പൂരം , ഉത്രം “1”)

ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ അപമാനം, യാത്രയില്‍ ധന നഷ്ടമോ അധിക ചിലവോ വരും, വിജയത്തിനായി കഠിനമായി പ്രയത്നിക്കും.

കന്നി (ഉത്രം “2,3,4”,അത്തം, ചിത്തിര “1,2,”)

ധനപരമായി ഉയര്‍ച്ച, വിദേശത്തുനിന്നും ശുഭവാര്‍ത്ത , വിദ്യ വിജയം,

തുലാം (ചിത്തിര”3,4″,ചോതി,വിശാഖം”1,2,3″)

എല്ലാവരോടും സൗമ്യമായിപെരുമാറുകയും സംസാരിക്കുകയും ചെയ്യും, ദൈവാധീനം ഉണ്ട്, ജോലിമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്ല്യം, മംഗള കാര്യങ്ങളില്‍ പങ്കെടുക്കും.

വൃശ്ചികം (വിശാഖം,”4″അനിഴം,തൃകേട്ട)

കലാ സാഹിത്യ രംഗത്തുള്ളവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും, ഐശ്വര്യം നിറഞ്ഞുനില്‍ക്കുന്ന സമയം, വില്‍ക്കാന്‍ ഉദ്ദേശിചിരിക്കുന്നവയുടെ വില്‍പന നടക്കും, തൊഴിലില്‍ ഉയര്‍ച്ചയും പുത്തനുണര്‍വും ഉണ്ടാകും.

ധനു (മൂലം,പൂരാടം,ഉത്രാടം”1″ )

വിദ്യാര്‍ത്ഥി കള്‍ക്കും, ജോലിക്കായി കാത്തിരിക്കുന്നവര്‍ക്കും സമയംഅനുകൂലം, സുഹൃത്തുക്കള്‍ മൂലം അധികചിലവ് വരാം ,ചിലവിനേക്കാള്‍ വരവ് കുറഞ്ഞിരിക്കും, പകര്‍ച്ചവ്യാധികള്‍ പിടിപെടാതെ നോക്കണംചിലസംഗതികളില്‍ തീരുമാനമെടുക്കാന്‍ പാടുപെടും.

മകരം (ഉത്രാടം “2,3,4”,തിരുവോണം,അവിട്ടം”1,2)

സ്ത്രൈണതകൂടിനില്‍ക്കും, പരാജയത്തില്‍നിരാശപ്പെടാതെ വിജയംവരെ പ്രവര്‍ത്തിക്കണം.  അന്യരുടെ വാക്കുകള്‍ കേട്ട് എടുത്തുചാടി ഒന്നും തീരുമാനിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയരുത്.

കുംഭം (അവിട്ടം”3,4″,ചതയം,പൂരുരുട്ടാതി “1,2,3”)

ചതിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം, ശത്രുക്കളുടെ പദ്ധതികള്‍ മുന്‍കൂട്ടി അറിഞ്ഞു പ്രവത്തിക്കണം, രാത്രിയിലുള്ള സഞ്ചാരം വേണ്ടി വരും കഴിയുന്നതും രാത്രി യാത്ര ഒഴിവാക്കുക, വളഞ്ഞ വഴിയിലൂടെയുള്ള ധനസമ്പാദനം.

മീനം (പൂരുരുട്ടാതി”4″,ഉതൃട്ടാതി,രേവതി)

സഹോദരില്‍ നിന്നും മനക്ലേശം ഉണ്ടാകും, കലാപ്രവര്‍ത്തനത്തില്‍ മനസുഖം കണ്ടെത്തും, ശത്രുജയം നേടും, ഏറ്റെടുത്ത സംഗതികള്‍ ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ക്കും.

തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ

Ramsagarthampuran (Astro_Numerologist)
Contact number: 91+ 83010363110
WhatsApp: 91+7907244210.
Gmail: samkhiyarathnam@gmail. Com.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ