എറണാകുളം:- മലയാറ്റൂരിൽ കാട്ടാനകൂട്ടത്തിന്റെ ആക്രമണം. വീടിൻ്റെ ഭിത്തി തകർന്ന് വീണ് സ്ത്രീയ്ക്ക് പരിക്കേറ്റു. ഇല്ലിത്തോട്ടിൽ സ്വദേശി ശശിയുടെ വീടിന് നേരേ ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണം നടന്നത്. ശശിയുടെ ഭാര്യ വിജിക്കാണ് പരിക്കേറ്റത്.
പൊലീസും, വനം വകുപ്പ് ഉദ്യോഗസ്ഥരും, ചേർന്നാണ് വിജിയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിനുശേഷം കാട്ടാനക്കൂട്ടത്തെ വനം വകുപ്പും നാട്ടുകാരും ചേർന്ന് വനത്തിലേക്കക്ക് കയറ്റിവിട്ടു. പ്രദേശത്ത് കാട്ടാനാക്രമണം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
സുൽത്താൻ ബത്തേരി ടൗണിനടുത്ത് വീണ്ടും പുലി സാന്നിധ്യം. കോട്ടക്കുന്ന് പുതുശേരിയിൽ പോൾ മാത്യുവിന്റെ വീട്ടിലെ കോഴികളെ പിടികൂടുന്ന പുലിയുടെ ദൃശ്യമാണ് സി സി ടി വിയിൽ പതിഞ്ഞിരിക്കുന്നത്. ഇന്നലെ അർദ്ധരാത്രിയാണ് സംഭവം ഉണ്ടായത്. ആഴ്ചകൾക്ക് മുൻപും ബത്തേരി ടൗണിനടുത്ത് പുലിയെ കണ്ടിരുന്നു.