ജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ഒൻപത് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഞായറാഴ്ചയാണ് പൊലീസ് മാവോയിസ്റ്റുകളെ പിടികൂടിയത്. ഇവരിൽ എട്ടുപേരെ ഉസൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഒരാളെ നെയിംഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കി.
സജീവ പ്രവർത്തകരായ സോന കുഞ്ഞം (40), ആണ്ട കടത്തി (30), മാങ്കു മഡ്കം (24), സന്തോഷ് കാട്ടി (25), സോന മുചകി (22), ഹദ്മ കാഡി (27), സുരേഷ് മഡ്കം (28), ദേവേന്ദ്ര മുചകി (25) എന്നിവരാണ് ഉസൂരിൽ നിന്ന് പിടിയിലായത്. ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) നെയിംഡ് മേഖവലയിൽ നിന്നും പിടികൂടിയ അവ്ലം ആയിതു (49) പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയാണ്. അറസ്റ്റിലായ എല്ലാ കേഡർമാരും മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സജീവ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഐഇഡി സ്ഥാപിക്കുക, റോഡുകൾ നശിപ്പിക്കുക, പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുക തുടങ്ങിയ സംഭവങ്ങളിൽ പിടിയിലായ മാവോയിസ്റ്റുകൾക്ക് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിന്റെ (സിആർപിഎഫ്) 196-ാം ബറ്റാലിയൻ, കമാൻഡോ ബറ്റാലിയൻ ഫോർ റെസൊല്യൂട്ട് ആക്ഷൻ (കോബ്രാ- സിആർപിഎഫിന്റെ എലൈറ്റ് യൂണിറ്റ്) 205-ാം ബറ്റാലിയൻ, ലോക്കൽ പോലീസ് എന്നിവർ ചേർന്നാണ് മാവോയിസ്റ്റുകളെ പിടികൂടിയത്.