Saturday, November 23, 2024
Homeപാചകംസൂപ്പർ ടേസ്റ്റീ " ചീസ് ബോൾ " റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

സൂപ്പർ ടേസ്റ്റീ ” ചീസ് ബോൾ ” റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

“ചീസ് ബോൾ “

ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് ഒരു കിടിലൻ സ്നാക്സിന്റെ റെസിപ്പി ആണ്. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാൻ പറ്റുന്ന വളരെ രുചികരമായ “ചീസ് ബോൾ “ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നമ്മുക്ക് നോക്കാം.

ആവശ്യമായ ചേരുവകൾ

1 – ചിക്കൻ എല്ല് ഇല്ലാത്തത് 200 ഗ്രാം
2 – ചീസ് (mozzarella)ചെറുതായി അരിഞ്ഞത് ഒന്നര കപ്പ്.
3 – ഉരുളക്കിഴങ്ങ് നാലെണ്ണം
4 – സവാള ഒരെണ്ണം പൊടിയായി അരിഞ്ഞത്
5 – പച്ചമുളക് രണ്ടെണ്ണം
6 – ഉണക്കമുളക് ചതച്ചത് അര ടീസ്പൂൺ
7 – ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് അര ടീസ്പൂൺ
8 – മൈദ ഒരു കപ്പ്
9 – റൊട്ടിപ്പൊടി ഒന്നര കപ്പ്
10 – ഗരം മസാല അര ടീസ്പൂൺ
11 – മല്ലിയില അരിഞ്ഞത് ഒന്നര ടീസ്പൂൺ
12 – ഒറിഗാനോ (വേണമെങ്കിൽ) കാൽ ടീസ്പൂൺ
13 – ഉപ്പ് ആവശ്യത്തിന്
14 – വെള്ളം ആവശ്യത്തിന്
15 – വെളിച്ചെണ്ണ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ അരകിലൊ

തയ്യാറാക്കുന്ന വിധം

A – ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞ് ഉപ്പും മഞ്ഞൾ പൊടിയും അല്പം ഗരം മസാലയും കുരുമുളകുപൊടിയും ചേർത്ത് ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നന്നായി ഫ്രൈ ചെയ്ത് എടുത്ത് കൈകൊണ്ട് പൊടിച്ച് മാറ്റിവെക്കുക

B – കുക്കറിൽ വേവിച്ച ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കൈ കൊണ്ട് നന്നായി പൊടിച്ച് മാറ്റി വെക്കുക

C – മൈദ ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കുഴമ്പ് രൂപത്തിൽ കലക്കി മാറ്റി വെക്കുക

D – ഇനി റൊട്ടിപ്പൊടി ഒരു പരന്ന പാത്രത്തിൽ ഇടുക

E – ഉരുളക്കിഴങ്ങ് പൊടിച്ച് മാറ്റിവച്ചതിലേക്ക് ചിക്കൻ , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , കുരുമുളകുപൊടി , ഗരം മസാല , പച്ചമുളക് ചെറുതായി അരിഞ്ഞത് , ഉണക്കമുളക് ചതച്ചത് , സവാള പൊടിയായി അരിഞ്ഞത് , ഒറിഗാനൊ , മല്ലിയില , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുഴച്ചെടുത്ത് ചെറിയ ബോൾസ് ആക്കി മാറ്റിവെക്കുക.

F – ഓരോ ബോൾസും കയ്യിലെടുത്ത് പരത്തി അതിലേക്ക് പൊടിയായി അരിഞ്ഞ ചീസ് നിറച്ച് വീണ്ടും ബോൾസ് ആക്കി വെക്കുക.

G – ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാവുമ്പോൾ ഓരോ ബോൾസും ബാറ്ററിലും റൊട്ടിപ്പൊടിയിലും ഈരണ്ടു പ്രാവശ്യം പുരട്ടിയെടുത്തതിനു ശേഷം (കട്ലറ്റ് ഉണ്ടാക്കുന്ന രീതിയിൽ) ചീനച്ചട്ടിയിൽ ഇട്ട് ഗോൾഡൻ നിറം വരുന്നതുവരെ മാത്രം തിരിച്ചും മറിച്ചും ഇട്ടു വറുത്തെടുക്കുക.

ചായയുടെയും കാപ്പിയുടെയും കൂടെ കഴിക്കുവാൻ ഇതാ ‘ചീസ് ബോൾ ‘ റെഡിയായി. ചൂടോടുകൂടി തന്നെ ഈ രുചികരമായ സ്നാക്സ് കഴിക്കാൻ മറക്കാതിരിക്കുക.

റീന നൈനാൻ,

മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments