പത്തനംതിട്ട: മഞ്ജരി ബുക്സ് പുറത്തിറക്കിയ മിനിത മിഖായേലിന്റെ ‘വെയിൽച്ചില്ലയിലെ ഒറ്റയിതൾപ്പൂവ്’ എന്ന കവിതാപുസ്തകം 2024 മെയ് 26ന് അങ്കമാലി വ്യാപാരഭവനിൽ വച്ചു നടന്ന ചടങ്ങിൽ ശ്രീ. സുബീഷ് കടവത്തൂർ (ഫ്ളവേഴ്സ് ടി വി കോമഡി ഉത്സവം, അമൃത ടി വി കോമഡി മാസ്റ്റേഴ്സ് ഫെയിം) ശ്രീമതി അന്നമ്മ അന്തപ്പന് ആദ്യപ്രതി നല്കിക്കൊണ്ട് പ്രകാശനം ചെയ്തു.
മലയാളത്തിന്റെ പുഞ്ചിരിയായ മഞ്ജരി ബുക്സിന്റെ ലോകത്തിലെ ഏറ്റവും വലിയ സാഹിത്യ പുസ്തകമായ “പെൻഡ്രൈവ്” നേടിയ പന്ത്രണ്ടോളം വേൾഡ് റെക്കോർഡ്സിൽ പത്തനംതിട്ട പന്തളം സ്വദേശിനിയായ മിനിത മിഖായേലും പങ്കാളിയായി.
മൂവായിരത്തിലധികം എഴുത്തുകാരുടെ ചെറുവരികൾ ഉൾപ്പെടുത്തി ലോകത്തിലെ ഏറ്റവും വലിയ ചെറുകവിതാ സമാഹാരമായ മഞ്ജരിയുടെ 560-ാമത് പുസ്തകമായ “പെൻഡ്രൈവ്” പന്ത്രണ്ടോളം വേൾഡ് റെക്കോർഡുകളാണ് നേടിയത്.
തൃശൂർ അങ്കമാലിയിലെ വ്യാപാരഭവന്റെ ഗോൾഡൻ ജൂബിലി ഹാളിൽ വെച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത ഡിറ്റക്റ്റിവ് നോവലിസ്റ്റ് ശ്രീ: ബാറ്റൺ ബോസ് നിർവ്വഹിച്ചു. അമൃത ടി വി കോമഡി മാസ്റ്റേഴ്സ് , ഫ്ലവേഴ്സ് ടി .വി കോമഡി ഉത്സവം എന്നിവയിലൂടെ ശ്രദ്ധേയനായ ശ്രീ. സുബീഷ് കടവത്തൂരും, ശ്രീ. ബാറ്റൺബോസും ചേർന്ന് മൊമെന്റേയും, വേൾഡ് റെക്കോർഡ്‌സ് സർട്ടിഫിക്കറ്റുകളും കൈമാറി. പ്രാർത്ഥനയും,അവതാരികയും മിനിത മിഖായേലും, ആശംസ ബിന്ദു ശാസ്തയും നിർവ്വഹിച്ചു. ഗിന്നസ് റെക്കോർഡിലേക്കുള്ള കാൽവെപ്പിലാണുളളതെന്ന് മഞ്ജരി ബുക്സ് എഡിറ്റർ പൈമപ്രദീപ് നന്ദി പ്രകടനത്തിൽ അറിയിച്ചു.
18404 പേജുകൾ ഉള്ള ഈ പുസ്തകത്തിന് 46 ഇഞ്ച് (3 അടി 10 ഇഞ്ച്) വലുപ്പമാണുള്ളത്.
ലണ്ടൻ വേൾഡ് റെക്കോർഡ്, ഇന്ത്യ വേൾഡ് റെക്കോഡ്, അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്, യുണിക്കോൺ വേൾഡ് റെക്കോഡ്, ഏഷ്യ വേൾഡ് റെക്കോർഡ്സ് , കേരള ബുക്ക് ഓഫ് റെക്കോർഡ്‌സ്, കലാം വേൾഡ് റെക്കോർഡ്, ഓസ്കാർ വേൾഡ് റെക്കോർഡ്സ്, വെബ് വേൾഡ് റെക്കോർഡ് സ്, പ്രസ്‌റ്റീജിയസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് , ഇന്റർനാഷണൽ വേൾഡ് റെക്കോർഡ്സ് , ബ്രില്ല്യന്റ് ബുക്ക് ഓഫ് റെക്കോർഡ്സ് , ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സ് യു.എസ്.എ എന്നീ സർട്ടിഫിക്കറ്റുകളും, മഞ്ജരി ബുക്സ് സർട്ടിഫിക്കറ്റും കൂടെ പെൻഡ്രൈവിന്റെ Word star Litarature Award മാണ് ലഭിച്ചത്. ലിംകാ ബുക്കിലും ഇടംപിടിച്ചിട്ടുണ്ട്.